ഇന്നോവ പോലൊരു 7-സീറ്റർ, വിലയും പകുതിയേയുള്ളൂ! എന്നിട്ടും കഴിഞ്ഞ മാസം വാങ്ങിയത് 850 പേർ

വീട്ടിലേക്ക് വലിയൊരു 7 സീറ്റർ വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ പലരും മനസിൽ കാണുന്നത് ടൊയോട്ട ഇന്നോവ, മാരുതി എർട്ടിഗ പോലുള്ള മോഡലുകളാവും അല്ലേ. എന്നാൽ ഇന്നോവയുടെ വില കേൾക്കുമ്പോൾ പലരും ഓടി മാരുതിയുടെ ഷോറൂമിൽ പോയി എർട്ടിഗ ഒന്ന് നോക്കിവെക്കും. എന്നാൽ ആ കൊടുക്കുന്ന പൈസയ്ക്ക് ഒരു പ്രീമിയം ഫീൽ കിട്ടില്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. അത്തരക്കാർക്കായി നിരവധി സെവൻ സീറ്റർ എസ്‌യുവികൾ ഇന്ന് വിപണിയിലുണ്ട്. ഹ്യുണ്ടായിയുടെ ഷോറൂമിൽ പോയാൽ സാക്ഷാൽ ഇന്നോവയെ വരെ വെല്ലാൻ പാകത്തിനുള്ള ഒരു മോഡൽ കാണാം.

മറ്റാരുമല്ല, നമ്മുടെ സ്വന്തം അൽകസാറാണ് ആ കക്ഷി. 6, 7 സീറ്റർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന എസ്‌യുവിക്ക് ഇന്ത്യക്കാർ വേണ്ട പരിഗണന നൽകുന്നില്ലെങ്കിലും ഇവനെ വാങ്ങിക്കഴിഞ്ഞാൽ ഒരിക്കലും ദുഖിക്കേണ്ടി വരില്ല. ടോപ്പ് സെല്ലിംഗ് ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന മൂന്നുവരി വാഹനമാണിത്. എല്ലാകാര്യത്തിലും മിടുക്കനായ ഇവന് കുറ്റംകണ്ടെത്തുന്നവരെ സമ്മതിച്ച് തന്നേ മതിയാവൂ.

Hyundai Alcazar SUV Sales Report April 2026 Sold 850 Units

ഇതിൽ എന്തെങ്കിലും സംശയമുള്ളവർ വാങ്ങിയവരോട് ചോദിച്ചാൽ മനസിലാവും അൽകസാറിൻ്റെ കേമത്തം. എന്നാൽ കാര്യമായ രീതിയിൽ വിറ്റഴിക്കാൻ ഹ്യുണ്ടായി പെടാപാട് പെടുകയാണിപ്പോൾ. 2026 ഏപ്രിൽ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ വിൽപ്പനയിൽ വമ്പൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പോയമാസം ഈ 7 സീറ്റർ എസ്‌യുവിയുടെ വെറും 850 യൂണിറ്റുകൾ മാത്രമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് നിരത്തിലെത്തിക്കാനായുള്ളൂ.

2025 ഏപ്രിൽ വിറ്റ 1,017 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഹ്യുണ്ടായി അൽകസാറിന്റെ വാർഷിക വിൽപ്പനയിൽ 16.42 ശതമാനത്തിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നല്ലൊരു മോഡലായിട്ട് കൂടി ആളുകൾ തിരിച്ചറിയാതെ പോവുന്നതിൽ ഹ്യുണ്ടായിക്ക് ഏറെ നിരാശയുണ്ടാവുമെന്നതിൽ സംശയമൊന്നും വേണ്ട. അടിപൊളി ഫാമിലി കാറായി എന്തിനും ഉപയോഗിക്കാവുന്ന പ്രീമിയം സ്റ്റൈലിലാണ് വാഹനം പണിതിറക്കിയിരിക്കുന്നത്.

Hyundai Alcazar SUV Sales Report April 2026 Sold 850 Units

എക്‌സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ നാല് വേരിയൻ്റ് ലെവലുകളിൽ വിപണിയിലെത്തുന്ന ഹ്യുണ്ടായി അൽകസാറിന് 14.47 ലക്ഷം മുതൽ 21.10 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതായത് ഇന്നോവ വാങ്ങുന്നതിലും പൈസ കുറച്ച് ഈ മിടുക്കനെ സ്വന്തമാക്കാനാവുമെന്ന് സാരം. 6, 7 സീറ്റർ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവുന്ന വഴക്കവും അൽകസാറിനുണ്ട്.

മൊത്തത്തിൽ 4,560 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,700 മില്ലീമീറ്റർ ഉയരവും 2,760 മില്ലിമീറ്റർ വീൽബേസുമുള്ളതിനാൽ നല്ല റോഡ് പ്രസൻസും നല്ല ഇൻ്റീരിയർ സ്പേസും എസ്‌യുവിക്കുണ്ട്. 1.5 ലിറ്റർ ടർബോ GDi പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായിയുടെ 7 സീറ്റർ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പെർഫോമൻസിലേക്കും മൈലേജിലേക്കും വന്നാലും പൊളിയാണെന്ന് മനസിലാക്കാം.

Hyundai Alcazar SUV Sales Report April 2026 Sold 850 Units

അൽകസാറിലെ പെട്രോൾ എഞ്ചിന് 158 bhp പവറിൽ പരമാവധി 253 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 114 bhp കരുത്തിൽ 250 Nm ടോർക്ക് വരെ നൽകും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനവും വാഹനത്തിലുണ്ട്. ടർബോ പെട്രോൾ എഞ്ചിൻ 17.5 കിലോമീറ്റർ മുതൽ 18 കിലോമീറ്റർ വരെ മൈലേജും ഡീസൽ ഓട്ടോമാറ്റിക് 18.1 കിലോമീറ്ററും മാനുവൽ 20.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് അവകാശപ്പെടുന്നത്.

ഡിസൈനിലേക്ക് നോക്കിയാൽ H-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ക്വാഡ് ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ, കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് അൽകസാറിനെ കിടിലമാക്കുന്നത്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, പനോരമിക് സൺറൂഫ് എന്നിവയെല്ലാം അൽകസാറിൽ ലഭ്യമാണ്.

Article Published On: Tuesday, May 26, 2026, 9:00 [IST]
English summary
Hyundai alcazar suv sales report april 2026 sold 850 units only
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X