5-സ്റ്റാർ സേഫ്റ്റി ഒന്നുമില്ല! എന്നിട്ടും കത്തിക്കയറി ഹ്യുണ്ടായി സെഡാൻ്റെ വിൽപ്പന, ജനുവരിയിൽ നേട്ടം

സെഡാനുകൾക്ക് ഭാവിയില്ലെന്ന് പ്രവചിച്ചവരെല്ലാം പുത്തൻ മാരുതി സുസുക്കി ഡിസയറിൻ്റെ കച്ചോടം കണ്ട് അത്ഭുതപ്പെടുന്നുണ്ടാവാം. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ അരങ്ങുവാഴുന്നതിനിടയിലാണ് ഓരോ മാസവും 20,000 യൂണിറ്റുകൾക്ക് അടുത്ത് വിൽപ്പനയാണ് ഈ ത്രീ ബോക്‌സ് ടൈപ്പ് വാഹനം നേടുന്നത്. എന്നാൽ ഈ സെഗ്മെൻ്റിൽ വിൽപ്പന ആളിക്കത്തിച്ച് ഹ്യുണ്ടായിയും ഏവരേയും അമ്പരപ്പിക്കുകയാണ്. ഏതാണന്നല്ലേ ആ കാർ, ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ കോംപാക്‌ട് സെഡാനായ ഓറയാണ് 2026 ജനുവരി മാസത്തെ വിൽപ്പനയിൽ വമ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓറയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട് വണ്ടറടിച്ചിരിക്കുകയാണ് സാക്ഷാൽ ഹ്യുണ്ടായിയും.

സിഎൻജി, പെട്രോൾ രൂപങ്ങളിൽ ലഭിക്കുന്ന ഹ്യുണ്ടായി ഓറ മാരുതി ഡിസയറിന് കനത്ത വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്. ഹോണ്ട അമേസിനും ടാറ്റ ടിഗോറിനും സാധിക്കാനാവാതെ പോയ നേട്ടങ്ങൾ ഈ കൊറിയൻ മോഡൽ സ്വന്തമാക്കുന്നതിൽ അത്ഭുതപ്പെടാനാനൊന്നുമില്ല. ശരിക്കും പറഞ്ഞാൽ 10 ലക്ഷം രൂപയിൽ താഴെ ലഭ്യമാവുന്ന മികച്ച ഫാമിലി കാറുകളിൽ ഒന്നാണിത്. അതും നല്ല ഫീച്ചറുകളെല്ലാം കുത്തിനിറച്ച് കിട്ടുമ്പോൾ അധികമാർക്കും മുഖംതിരിക്കാനാവില്ല.

Hyundai Aura Sedan Garned 7 978 Unit Sales In January 2026

206 ജനുവരിയിൽ കാറിൻ്റെ 7,978 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. 2025 ജനുവരിയിൽ വിറ്റഴിച്ച 5,388 യൂണിറ്റുകളേക്കാൾ 48 ശതമാനത്തിൻ്റെ വർധനവാണ് വിൽപ്പനയിൽ ഹ്യുണ്ടായി ഓറ കരസ്ഥമാക്കിയിരിക്കുന്നത്. ഒപ്പം ഇന്ത്യയിൽ കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച ടോപ്പ് 25 കാറുകളുടെ ലിസ്റ്റിലും സെഡാന് ഇടംപിടിക്കാനായി. ഡിസയർ കഴിഞ്ഞാൽ ഈ പട്ടികയിൽ ഇടംനേടിയ ഏക സെഡാൻ കൂടിയാണിത്.

ഇനി പ്രതിമാസ കണക്കുകളിലേക്ക് വന്നാലും വലിയ നേട്ടമാണ് കോംപാക്‌ട് സെഡാന് നേടിയെടുക്കാനായിരിക്കുന്നത്. 2025 ഡിസംബറിൽ 4,925 യൂണിറ്റുകൾ നിരത്തിലെത്തിച്ചപ്പോഴാണ് ഒറ്റമാസം കൊണ്ട് വിൽപ്പന 7,978 യൂണിറ്റുകളി ജനുവരിയിൽ ഉയർന്നത്. പ്രതിമാസ അടിസ്ഥാനത്തിൽ പോലും വളർച്ച കൈവരിക്കാനായത് ഹ്യുണ്ടായിക്ക് മൈലേജാവും. അതോടൊപ്പം തന്നെ സുഖം, സൗകര്യം, സുരക്ഷ എന്നിവയെല്ലാം ഒത്തിണങ്ങിയ ഓറയെ മനസിലാക്കാൻ ഇന്ത്യക്കാർക്ക് സാധിക്കുന്നുണ്ടെന്നത് വലിയ കാര്യമാണ്.

Hyundai Aura Sedan Garned 7 978 Unit Sales In January 2026

വ്യത്യസ്‌തമായ വേരിയൻ്റുകളിൽ ലഭ്യമായ ഹ്യുണ്ടായി ഓറയ്ക്ക് ഇപ്പോൾ 6 ലക്ഷം മുതൽ 8.54 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 1.2 ലിറ്റർ കപ്പ സീരീസ് പെട്രോൾ എഞ്ചിനാണ് കോംപാക്‌ട് സെഡാൻ്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുമായി വരുന്ന എഞ്ചിന് 82 bhp പവറിൽ പരമാവധി 114 Nm ടോർക്ക് വരെ നൽകാനാവും. പെട്രോളിനൊപ്പം സിഎൻജി ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

മൈലേജ് വലിയൊരു തലവേദയായി കണക്കാക്തുന്നവർക്ക് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വലിയൊരു അനുഗ്രഹമാണ്. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ ഓറയ്ക്ക് 68 bhp കരുത്തിൽ 95 Nm ടോർക്ക് മാത്രമാണ് ഉത്പാദിപ്പിക്കാനാവുന്നത്. മാനുവൽ ട്രാൻസ്മിഷൻ മാത്രം ലഭിക്കുന്ന ഈ വേരിയൻ്റിന് 28 കി.മീ. മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. എക്‌സ്‌റ്ററിനും ഗ്രാൻഡ് i10 നിയോസിനും ശേഷം ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ ലഭിക്കുന്ന ഹ്യുണ്ടായിയുടെ മൂന്നാമത്തെ വാഹനമാണിത്.

Hyundai Aura Sedan Garned 7 978 Unit Sales In January 2026

സേഫ്റ്റിയുടെ കാര്യത്തിലും വാഹനം മോശക്കാരനൊന്നുമല്ല കേട്ടോ. 6 എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകളിലും സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷനുള്ള (EBD) എബിഎസ്, ഇമോബിലൈസർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ സവിശേഷതകളെല്ലാം തങ്ങളുടെ കുഞ്ഞൻ ഫാമിലി കാറിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പ്, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആൻ്റിന, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഫുട്‌വെൽ ലൈറ്റിംഗ്, റിയർ എസി വെൻ്റുകൾ പോലുള്ള മോഡേൻ ഫീച്ചറുകളും ഹ്യുണ്ടായി ഓറയിൽ ലഭ്യമാണ്. മൊത്തത്തിൽ നോക്കുമ്പോൾ എസ്‌യുവികളേക്കാൾ മികച്ച യാത്രാസുഖവും ലഗേജ് സ്പേസുമുള്ള നല്ലൊരു കാറാണ് ഓറ.

More from DriveSpark

Article Published On: Wednesday, February 11, 2026, 17:00 [IST]
English summary
Hyundai aura sedan garned 7978 unit sales in january 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X