അമേസ് അല്ല! ഡിയറിൻ്റെ ശരിക്കും ശത്രു ഇതായിരുന്നു അല്ലേ... 28 KM മൈലേജുള്ള സെഡാൻ്റെ കച്ചോടം കൂടി

ഇന്ത്യയിൽ എസ്‌യുവികൾ പെരുകിയതോടെ പ്രതാപം നഷ്‌ടപ്പെട്ടവരാണ് സെഡാനുകൾ. എന്നാൽ കഴിഞ്ഞ കലണ്ടർ വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ എന്ന പദവി നേടിയെടുത്തത് ഒരു കുഞ്ഞൻ സെഡാൻ കാർ ആയിരുന്നുവെന്നതാണ് സത്യം. ഹ്യുണ്ടായി ക്രെറ്റ, ടാറ്റ നെക്സോൺ തുടങ്ങിയ വമ്പൻമാരേയെല്ലാം തകർത്തുകൊണ്ട് ടോപ്പ് സെല്ലറായത് മാരുതി സുസുക്കി ഡിസയർ ആയിരുന്നു. സബ്-4 മീറ്റർ ശ്രേണിയിൽ തലമുറ മാറ്റത്തോടെയെത്തിയ ന്യൂജെൻ ഡിസയറിനെ ആളുകൾ നെഞ്ചോട് ചേർത്തുപിടിച്ചു. ഡിസയർ എന്ന് കേൾക്കുമ്പോഴേ പലർക്കും മനസിലേക്ക് ഓടിയെത്തുന്ന മറ്റൊരു വാഹനമാണ് ഹോണ്ട അമേസ്.

ഡിയറിൻ്റെ എതിരാളിയായി പലരും കണക്കാക്കുന്നത് ഹോണ്ടയുടെ സബ്-4 മീറ്റർ സെഡാനെയായിരുന്നു. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല, ഡിയറിൻ്റെ ശരിക്കും ശത്രുവായി ഇപ്പോൾ കണക്കാക്കാൻ സാധിക്കുന്നത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഓറ എന്ന മോഡലിനെയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിൽപ്പനയിൽ അമേസിനേക്കാൾ നേട്ടമാണ് ഓറ കൈവരിച്ചുകൊണ്ടിരിക്കുന്നത്.

Hyundai AuHyundai Aura Sedan Sales Report December 2025

2025 ഡിസംബർ മാസത്തെ വിൽപ്പന കണക്കിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ സെഡാൻ മോഡലായി മാറാൻ ഹ്യുണ്ടായി ഓറയ്ക്ക് സാധിച്ചു. 4,925 യൂണിറ്റുകൾ നിരത്തിലെത്തിച്ചുക്കൊണ്ടാണ് മോഡൽ ശക്തി തെളിയിച്ചിരിക്കുന്നത്. 2024 ഡിസംബറിൽ വിറ്റഴിച്ച 3,852 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 28 ശതമാനത്തിൻ്റെ വാർഷിക വളർച്ചയോടെയാണ് ഓറ കുതിച്ചുപായുന്നത്.

സുഖം, സൗകര്യം, സുരക്ഷ എന്നിവയുടെ സംയോജനത്തിന് പേരുകേട്ട ഓറയെ മനസിലാക്കാൻ ഇന്ത്യക്കാർക്ക് സാധിക്കുന്നുണ്ടെന്നത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സന്തോഷം പകരുന്ന കാര്യമാണ്. ജിഎസ്ടി ഇളവ് ലഭിച്ചതിന് ശേഷം ഹ്യുണ്ടായി ഓറയ്ക്ക് വില കുറഞ്ഞതും നേട്ടമായിട്ടുണ്ട്. എന്നാൽ പുതുവർഷത്തോട് അനുബന്ധിച്ച് കാറിന് ചെറിയ രീതിയിൽ വില കൂടിയിട്ടുമുണ്ട്. വിലക്കയറ്റം മുന്നിൽക്കണ്ട് പലരും കഴിഞ്ഞ വർഷം തന്നെ വാഹനം സ്വന്തമാക്കിയിട്ടുണ്ടാവാം.

Hyundai AuHyundai Aura Sedan Sales Report December 2025

നിലവിൽ 6 ലക്ഷം മുതൽ 8.54 ലക്ഷം രൂപ വരെയാണ് ഈ കോംപാക്‌ട് സെഡാനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. വൈവിധ്യമാർന്ന ഉപഭോക്താക്കളെ തൃപ്ത്തിപ്പെടുത്തുന്നതിനായി നിരവധി വേരിയൻ്റുകളും ഹ്യുണ്ടായി ഓറയിലുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും വാഹനം മോശക്കാരനൊന്നുമല്ല കേട്ടോ. മാരുതി ഡിയറിനെ പോലെ 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ഒന്നുമില്ലെങ്കിലും കിടിലൻ സേഫ്റ്റി ഫീച്ചറുകൾ കുത്തിനിറച്ചാണ് മോഡൽ വിപണനത്തിന് എത്തുന്നത്.

6 എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകളിലും സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷനുള്ള (EBD) എബിഎസ്, ഇമോബിലൈസർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ സവിശേഷതകളാണ് ഹ്യുണ്ടായി തങ്ങളുടെ കോംപാക്‌ട് സെഡാനിൽ ഒരുക്കിവെച്ചിരിക്കുന്നത് എന്നത് സുരക്ഷയുടെ ആശങ്കകളെല്ലാം അകറ്റും.

Hyundai AuHyundai Aura Sedan Sales Report December 2025

1.2 ലിറ്റർ കപ്പ സീരീസ് പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി ഓറയ്ക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 82 bhp കരുത്തിൽ പരമാവധി 114 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുണ്ട്. പെട്രോളിനൊപ്പം സിഎൻജി ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസിൽ കുറവുണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സിഎൻജിയിൽ ഹ്യുണ്ടായി ഓറയ്ക്ക് 68 bhp പവറിൽ 95 Nm ടോർക്കാണ് നൽകാനാവുക. മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് സിഎൻജിക്കൊപ്പം വാഗ്‌ദാനം ചെയ്യുന്നതെന്ന് മാത്രം. എക്‌സ്‌റ്ററിനും ഗ്രാൻഡ് i10 നിയോസിനും ശേഷം ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ ലഭിക്കുന്ന ഹ്യുണ്ടായിയുടെ മൂന്നാമത്തെ വാഹനമാണിത്. 28 കി.മീ. മൈലേജാണ് സിംഗിൾ സിലിണ്ടർ പതിപ്പിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നുമുണ്ട്. ഇതൊക്കെയാവാം കാറിൻ്റെ കച്ചോടവും കൂടാൻ കാരണം.

More from DriveSpark

Article Published On: Thursday, January 29, 2026, 17:47 [IST]
English summary
Hyundai aura sedan sales report december 2025 posted 4925 units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X