ഫ്രോങ്ക്‌സിനെ ചുരുട്ടിക്കൂട്ടാൻ പുത്തൻ എസ്‌യുവിയുമായി ഹ്യുണ്ടായി, അതും കിടിലൻ വിലയിൽ

മാരുതിക്ക് പിന്നിൽ എതിരാളികൾക്ക് തൊടാനാവാത്ത ലീഡിൽ രണ്ടാം സ്ഥാനത്ത് കുതിച്ചുകൊണ്ടിരുന്നവരായിരുന്നു ഹ്യുണ്ടായി. എന്നാൽ കാലഘട്ടം മാറിയതോടെ ടാറ്റയുടേയും മഹീന്ദ്രയുടേയും കാറുകളോട് ആളുകൾക്ക് കൂടുതൽ പ്രിയം വന്നതോടെ രണ്ടാംസ്ഥാനം വെച്ചൊഴിയേണ്ടി വന്നു ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക്. എന്നിരുന്നാലും വലിയ രീതിയിൽ പിന്നിലല്ലാത്തതിനാൽ പഴയ ഫോമിലേക്ക് തിരികെയെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായി ഇപ്പോൾ. ഇതിന്റെ ഭാഗമായി പുത്തൻ ചില മോഡലുകളെ കളത്തിലിറക്കാനും ബ്രാൻഡിന് പദ്ധതിയുണ്ട്. അതിൽ ഏവരും ഉറ്റുനോക്കുന്നത് മാരുതി ഫ്രോങ്ക്സിനെ വെല്ലുവിളിക്കാനെത്തുന്ന ബയോൺ (Hyundai Bayon) എന്ന വണ്ടിയിലാണ്.

എൻട്രി ലെവൽ കോം‌പാക്‌ട് എസ്‌യുവി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് വെന്യു നിർമിക്കുന്നതെങ്കിലും ഇതിനിടയിലും മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ക്രെറ്റയ്ക്കിടയിലും ഉള്ളൊരു വിടവ് നികത്തനാണ് ബയോൺ എത്തുന്നത്. ഈ വർഷം ഉത്സവ സീസണോടെ ഹ്യുണ്ടായി തങ്ങളുടെ ഈ പുത്തൻ എസ്‌യുവിയെ കളത്തിലെത്തിക്കുന്നതോടെ ഫ്രോങ്ക്സ് പോലുള്ള എതിരാളികൾക്ക് നെഞ്ചിടിപ്പ് കൂടും. വരാനിരിക്കുന്ന മോഡലിൽ നിന്നും എന്തെല്ലാം പ്രതീക്ഷിക്കേണ്ടതുണ്ടെന്ന് നോക്കിയാലോ?

Hyundai Bayon SUV India Launch This Year

വലുതും പ്രീമിയവുമായ ഓഫറുകളിലേക്ക് എസ്‌യുവി ഡിമാൻഡ് മാറിക്കൊണ്ടിരിക്കുന്നതിനാൽ ഹാച്ച്ബാക്കുകളിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾ കൂടുതൽ ഇന്റീരിയർ സ്പേസും കൂടുതൽ റോഡ് പ്രസൻസും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ വലിയ ക്രെറ്റ പോലുള്ള എസ്‌യുവികളിലേക്ക് മാറാൻ ചെറിയൊരു വിഭാഗം ആളുകൾക്ക് ഇപ്പോഴും മടിയുണ്ട്. ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന ക്രോസ്ഓവർ കൃത്യമായി ആ പ്രേക്ഷകരെ ലക്ഷ്യം വെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തൽഫലമായി ബയോൺ എസ്‌യുവിയുടെ നീളം നാല് മീറ്ററിൽ അല്പം കൂടുതലാകുകയും ഹ്യുണ്ടായിയുടെ ആഭ്യന്തര നിരയിൽ ഒരു പുതിയ സെഗ്‌മെന്റ് സ്ഥാനം സൃഷ്ടിക്കുകയും ചെയ്യും. ബയോണിന്റെ സ്റ്റൈലിംഗും കിടിലമായിരിക്കും. ബോണറ്റിൽ ഒരു എൽഇഡി സ്ട്രിപ്പും അടിയിൽ ആംഗുലർ മെയിൻ യൂണിറ്റുകളും അടങ്ങുന്ന സ്പ്ലിറ്റ്-ഹെഡ്‌ലൈറ്റ് സജ്ജീകരണം എസ്‌യുവിക്ക് പ്രീമിയം ഫീലാണ് സമ്മാനിക്കുന്നത്.

Hyundai Bayon SUV India Launch This Year

ഹണികോമ്പ്-പാറ്റേൺഡ് എയർ ഡാം, സിൽവർ ട്രിം, ബോഡി മുഴുവൻ പൊതിയുന്ന തരത്തിൽ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവയും കൂടി ചേകുമ്പോൾ ഹ്യുണ്ടായി ബയോണിന് ഒരു പരുക്കൻ ലുക്കും ലഭിക്കുന്നുണ്ട്. വശക്കാഴ്ച്ചയിൽ ബയോണിന് 17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളും നിരവധി കട്ടുകളും ക്രീസുകളും ലഭിക്കുന്നുണ്ട്. പിന്നിൽ കോം‌പാക്‌ട് എസ്‌യുവിക്ക് എൽഇഡി സ്ട്രിപ്പ് ഉപയോഗിച്ചുള്ള കണക്റ്റഡ് റാക്കിഷ് ബൂമറാങ് ആകൃതിയിലുള്ള ടെയിൽലാമ്പുകളും ഒരുക്കും.

എന്തായാലും കാഴ്ച്ചയിൽ ആർക്കും ഇഷ്‌ട്ടപ്പെടാതെ പോവില്ലെന്ന് ചുരുക്കം. അതേസമയം ഇന്റീരിയറും കാലത്തിനൊത്ത രീതിയിൽ തന്നെ പണികഴിപ്പിക്കാനും ഹ്യുണ്ടായിക്കാവുന്നതിനാൽ ഇവിടെയും നിരാശയൊന്നും ഉണ്ടാവില്ല. ഹ്യുണ്ടായിയുടെ എല്ലാ മോഡലുകളേയും പോലെ തന്നെ ബയോണിന്റെ ഇന്റീരിയറും ഫീച്ചറുകളാൽ സമ്പന്നമായിരിക്കും. പൂർണമായും കറുപ്പിൽ ഒരുക്കിയിരിക്കുന്ന അകത്തളം ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ മറ്റ് നിരവധി മോഡലുകളുമായി സാമ്യമുള്ളതായിരിക്കും.

Hyundai Bayon SUV India Launch This Year

പരിചിതമായ ഫോർ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയെല്ലാം ഫ്രോങ്ക്‌സിന്റെ എതിരാളിയിലും കാണാനാവും. HVAC കൺട്രോൾ പാനൽ, വയർലെസ് ചാർജിംഗ്, കണക്റ്റഡ് കാർ ടെക്, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ, ഫാസ്റ്റ്-ചാർജിംഗ് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, ആംബിയന്റ് ലൈറ്റിംഗ്, ADAS, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള ആധുനിക ഫീച്ചറുകളും വരാനിരിക്കുന്ന ബയോണിലുണ്ടാവും.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാവും എസ്‌യുവിയിൽ അവതരിപ്പിക്കുക. എഞ്ചിൻ ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് എന്നിവയും ഉണ്ടാവുന്നതായിരിക്കും. വിലയുടെ കാര്യം നോക്കിയാൽ വെന്യുവിന്റേയും ക്രെറ്റയുടേയും ഇടയിൽ സ്ഥാനം പിടിക്കുന്നതിനാൽ 8 ലക്ഷം രൂപ മുതൽ 14 ലക്ഷം രൂപ വരെയുള്ള വിവിധ വേരിയന്റുകളിൽ ബയോൺ എത്തിയേക്കുമെന്നാണ് അനുമാനം.

Article Published On: Saturday, June 20, 2026, 17:03 [IST]
English summary
Hyundai bayon suv india launch this year what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X