473 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിക്ക് പുതിയ വില, വില കൂട്ടിയത് എത്രയെന്ന് കേട്ടാൽ മുഖത്ത് പുഞ്ചിരി വരും

പെട്രോളിലും ഡീസലിലും ചൂടപ്പം പോലെ വിറ്റഴിയുന്ന എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. പല മാസങ്ങളിലും രാജ്യത്തെ ബെസ്റ്റ് സെല്ലിംഗ് കാറായി വരെ പേരെടുത്തിട്ടുള്ള മോഡൽ ഇലക്ട്രിക്കിലും ജന്മമെടുത്തിട്ടുണ്ടായിരുന്നു. പക്ഷേ ICE മോഡലിന്റെ വമ്പൻ വിജയം ആവർത്തിക്കാൻ ബാറ്ററി പതിപ്പിനായില്ലെന്നതാണ് സത്യം. ഇവികൾക്ക് വമ്പൻ ഡിമാന്റ് ഉണ്ടായിട്ട് പോലും ക്രെറ്റയുടെ വൈദ്യുതീകരിച്ച മോഡൽ കാര്യമായി വിറ്റഴിയാതെ യാർഡിൽ തന്നെ കിടക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ അവതരിപ്പിക്കുന്നത്. മിടുക്കനാണെങ്കിലും ആളുകൾ വാങ്ങാനെത്താത്തതിൽ ഏറെ നിരാശരാണ് കമ്പനി.

ഈയൊരു സാഹചര്യം ഒഴിവാക്കുവാനായി കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ക്രെറ്റ ഇവിയുടെ വിൽപ്പന മാത്രം കൂടിയില്ല. പെട്രോൾ, ഡീസൽ വില ഇന്ത്യയിൽ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൈദ്യുത വാഹനത്തിലേക്ക് ചേക്കേറാനുള്ള അവസരങ്ങൾ കാത്തിരിക്കുകയാണ് ജനങ്ങൾ. എന്നാൽ ഇതിനിടയിൽ എസ്‌യുവിയുടെ വില വർധിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ.

Hyundai Creta EV Becomes Expensive By Rs 600

2026 ജൂൺ 1 മുതൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന കാര്യം കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രെറ്റ ഇവിക്കും വില വർധനവ് ലഭിച്ചിരിക്കുന്നത്. പക്ഷേ വില എത്രയാണ് കൂടിയിരിക്കുന്നതെന്ന് അറിഞ്ഞാൽ പലരുടേയും മുഖത്ത് ഒരു പുഞ്ചിരി വിടർന്നേക്കും. ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ വിലയിൽ വെറും 600 രൂപയുടെ വില പരിഷ്ക്കാരമാണ് ഹ്യുണ്ടായി നടപ്പിലാക്കിയിരിക്കുന്നത്.

ക്രെറ്റ ഇവിയുടെ എക്സിക്യൂട്ടീവ് 42kWh, പ്രീമിയം 42kWh ഡ്യുവൽ-ടോൺ, പ്രീമിയം 42kWh HC, പ്രീമിയം 42kWh HC ഡ്യുവൽ-ടോൺ, എക്സലൻസ് 42kWh, എക്സലൻസ് നൈറ്റ് എഡിഷൻ 42kWh, എക്സലൻസ് 42kWh ഡ്യുവൽ-ടോൺ, സ്മാർട്ട് (O) LR 51.4kWh, എക്സലൻസ് നൈറ്റ് എഡിഷൻ 42kWh ഡ്യുവൽ-ടോൺ വേരിയന്റുകൾ എന്നിവ ഉൾപ്പെടുന്ന തിരഞ്ഞെടുത്ത വേരിയന്റുകൾക്കാവും ഈ വില വർധനവ് ബാധകമാവുക എന്നതും ഓർമപ്പെടുത്തിയിട്ടുണ്ട്.

Hyundai Creta EV Becomes Expensive By Rs 600

വില വർധനവിന് ശേഷം ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ എക്സ്ഷോറൂം വില ഇപ്പോൾ 18.03 ലക്ഷം രൂപ മുതൽ 24.55 ലക്ഷം രൂപ വരെയാണ്. 42kWh, 51.4kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ഈ മോഡൽ ലഭ്യമാണ്. ഒറ്റ ചാർജിൽ ഈ യൂണിറ്റുകൾ യഥാക്രമം 390 കിലോമീറ്ററും 470 കിലോമീറ്ററും റേഞ്ചുമാണ് വാഹനത്തിന് നൽകാനാവുക. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ ചെറിയ ബാറ്ററി മോഡലുകൾക്ക് 135 bhp കരുത്തോളം ഉത്പാദിപ്പിക്കാനാവുമ്പോൾ വലുത് 171 bhp പവർ വരെ നിർമിക്കാൻ ശേഷിയുള്ള സിംഗിൾ-മോട്ടോർ സജ്ജീകരണവുമായിട്ടാണ് വരുന്നത്.

ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ ലോംഗ് റേഞ്ച് വേരിയൻ്റ് 7.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും യോഗ്യമാണ്. 11 കിലോവാട്ട് എസി ഹോം ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ ബാറ്ററി 10-100 ശതമാനം വരെ ചാർജ് ചെയ്യാൻ 4 മണിക്കൂർ വരെ സമയം വേണ്ടിവരും. അതേസമയം 100 kW വരെ വേഗമുള്ള ഡിസി ഫാസ്റ്റ് ചാർജിംഗ് ശേഷിയും ഇലക്ട്രിക് എസ്‌യുവിക്കുള്ളതിനാൽ വെറും 39 മിനിറ്റിൽ ഇവി 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയും.

Hyundai Creta EV Becomes Expensive By Rs 600

ICE മോഡൽ പോലെ തന്നെ മോഡേൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പിന്റേയും വരവ്. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായുള്ള 10.25 ഇഞ്ച് ഡ്യുവൽ സ്‌ക്രീനുകൾ, പുതിയ സ്റ്റിയറിംഗ് വീൽ, പുതിയ സെന്റർ കൺസോൾ, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഡ്രൈവ് മോഡിനുള്ള റോട്ടറി നോബ്, പനോരമിക് സൺറൂഫ്, ഫ്രണ്ട് വെന്റിലേറ്റഡ്, പവർഡ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, ഡിജിറ്റൽ കീ, ADAS സ്യൂട്ട് തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിലുണ്ട്.

ഡിസൈൻ പെട്രോൾ, ഡീസൽ മോഡൽ ക്രെറ്റയ്ക്ക് സമാനമാണെങ്കിലും ചില ഇവി നിർദിഷ്ട മാറ്റങ്ങളാണ് ക്രെറ്റ ഇവിയെ വേറിട്ടുനിർത്തുന്നത്. ആക്റ്റീവ് എയർ ഫ്ലാപ്പുകൾ, റീഡിസൈൻ ചെയ്ത മുൻവശം, ബ്ലാങ്ക്ഡ്-ഓഫ് ഗ്രിൽ, 17 ഇഞ്ച് എയറോബ്ലേഡ് അലോയ് വീലുകൾ, ഫ്രണ്ട്-ഫെൻഡർ-മൗണ്ടഡ് ചാർജിംഗ് പോർട്ട് എന്നിവയാണ് വൈദ്യുത പതിപ്പിലെ യൂണീക് കാര്യങ്ങൾ. എന്തായാലും വില വർധനവ് വളരെ കുറവായതിനാൽ വിൽപ്പനയെ നേരിട്ട് ബാധിക്കാനിടയില്ലെന്നാണ് കരുതുന്നത്.

Article Published On: Wednesday, June 3, 2026, 9:08 [IST]
English summary
Hyundai creta ev becomes expensive by rs 600 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X