മത്സരം കടുക്കുന്നു, എൽഡിഎഫിന്റെ ഗതി വരാതിരിക്കാൻ ഏറ്റവും കച്ചോടമുള്ള എസ്‌യുവിക്കും ഓഫറിട്ട് ഹ്യുണ്ടായി
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാണ് ഹ്യുണ്ടായി ക്രെറ്റ. ഇന്ത്യയിൽ ഏറ്റവും മത്സരാധിഷ്ഠിതമായ വിഭാഗമായ മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി സെഗ്മെന്റിലെ നമ്പർ വണ്ണായി മുന്നേറുമ്പോൾ സ്ഥാനം നിലനിർത്താൻ പാകത്തിനുള്ള തീരുമാനങ്ങളും ഹ്യുണ്ടായി എടുക്കാറുണ്ട്. അടുത്തിടെയായി വിഭാഗത്തിൽ ഉയർന്നുവരുന്ന കടുത്ത വെല്ലുവിളിയെ നേരിടുന്നതിനായി ക്രെറ്റയ്ക്ക് 2026 മെയ് മാസത്തേക്കായി ഉഗ്രൻ ഡിസ്കൌണ്ട് ഓഫറുകൾ നിരത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. വമ്പൻ ലീഡിലുള്ള തേരോട്ടത്തിനിടയിലും ഇത്തരത്തിലൊരു നീക്കം നടത്തിയത് എന്തായാലും ആരാധകർക്ക് പോലും സന്തോഷം നൽകുന്ന കാര്യമായിരിക്കും.
മാരുതി സുസുക്കി വിക്ടോറിസ്, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, ടാറ്റ സിയറ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, റെനോ ഡസ്റ്റർ, സിട്രൺ എയർക്രോസ് തുടങ്ങിയ വമ്പൻമാരുമായി പോരാടുന്ന ഹ്യുണ്ടായി ക്രെറ്റ ഈ മാസം 1.05 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളോടെയാണ് കമ്പനി വിറ്റഴിക്കുന്നത്.

നിലവിൽ 10.79 ലക്ഷം മുതൽ 20.05 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ വില വരുന്നത്. ഡിസൈൻ, ടെക്നോളജി, പെർഫോമൻസ് എന്നിവയെല്ലാം കുറഞ്ഞ വില എന്നിവയെല്ലാം മുഖമുന്ദ്രയാക്കിയാണ് ക്രെറ്റ ജനപ്രിയമായി മാറിയത്. ഒപ്പം നിരവധി എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകൾ കൂടിയാവുമ്പോൾ എല്ലാത്തരം ആളുകളേയും തൃപ്ത്തിപ്പെടുത്താനും സാധിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം വേനല്‍ക്കാല യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ കമ്പനി ക്രെറ്റ സമ്മര്‍ എഡിഷന്‍ വിപണിയിൽ അവതരിപ്പിച്ചിരുന്നു.
ക്രെറ്റയുടെ തിരഞ്ഞെടുത്ത വേരിയന്റുകളില്‍ അത്യാധുനിക സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് സമ്മര്‍ എഡിഷന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഈ സ്പെഷ്യൽ എഡിൻ മോഡലിന് 12.05 ലക്ഷം രൂപ മുതല്‍ 17.89 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില വരുന്നത്. ബേസ് മോഡൽ EX വരെ കൂടുതൽ കിടിലൻ ഫീച്ചറുകളോടെ സമ്മര്‍ എഡിഷനില്‍ സ്വന്തമാക്കാം. അതായത് സ്മാര്‍ട്ട് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താണ് ഹ്യുണ്ടായി പുറത്തിറക്കിയിരിക്കുന്നതെന്ന് സാരം.

ഹ്യുണ്ടായി ക്രെറ്റ EX പെട്രോള്‍ മാനുവല്‍ പതിപ്പിന് 12.05 ലക്ഷം രൂപയും ഡീസല്‍ മാനുവലിന് 13.61 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ മോഡലുകളില്‍ പോലും കൂടുതല്‍ പ്രീമിയം സൗകര്യങ്ങള്‍ എത്തിക്കുകയാണ് കമ്പനിയുടെ പ്രധാന ഉദ്ദേശം. 13.13 ലക്ഷം മുതല്‍ 16.04 ലക്ഷം രൂപ വരെ വരുന്ന ക്രെറ്റ EX(O) സമ്മര്‍ എഡിഷനിൽ ക്വാഡ്-ബീം എല്‍ഇഡി ഹെഡ്‌ലൈറ്റുകൾ, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഡിആര്‍എല്ലുകള്‍, റിയര്‍ ക്യാമറ, റിയര്‍ സണ്‍ഷെയ്ഡ് എന്നീ ഫീച്ചറുകളും ലഭിക്കും.
അതേസമയം ക്രെറ്റ സമ്മർ എഡിഷന്റെ S(O), നൈറ്റ് എഡിഷനുകളില്‍ ഡാഷ് ക്യാമറ അധികമായി നല്‍കിയിട്ടുണ്ട്. S (O) വേരിയന്റുകള്‍ക്ക് 14.19 ലക്ഷം മുതല്‍ 17.25 ലക്ഷം രൂപ വരെയും നൈറ്റ് എഡിഷന്റെ പെട്രോള്‍ പതിപ്പിന് 14.38 ലക്ഷവും ഡീസല്‍ പതിപ്പിന് 15.99 ലക്ഷം രൂപയുമാണ് മുടക്കേണ്ടി വരുന്നത്. SX സമ്മര്‍ എഡിഷനില്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഡാഷ് ക്യാമറയും അധികമായി ലഭിക്കുന്നുണ്ട്.

പെട്രോള്‍ മാനുവല്‍ വേരിയന്റിന് 15.03 ലക്ഷം രൂപയാണ് വില വരുന്നത്. SX പ്രീമിയത്തിൽ 10.25 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്റര്‍, സറൗണ്ട് വ്യൂ മോണിറ്റര്‍, ബ്ലൈന്‍ഡ്-സ്‌പോട്ട് വ്യൂ മോണിറ്റര്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ പോലുള്ള ഫീച്ചറുകളും ചേർത്തിട്ടുണ്ട്. ഇതിന്റെ വില 16.33 ലക്ഷം മുതല്‍ 17.88 ലക്ഷം രൂപ വരെയാണ് വരുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തിരഞ്ഞെടുക്കാം.
എന്തായാലും സമ്മർ എഡിഷന്റെ വരവും മെയ് മാസത്തിൽ ഓഫറുകൾ അണിനിരത്തിയതും ഹ്യുണ്ടായി ക്രെറ്റയുടെ വിൽപ്പന കൂട്ടുവാൻ സഹായിക്കുമെന്നതിൽ തർക്കം വേണ്ട.നിലവിലുള്ള മോഡലുകളേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ കുറഞ്ഞ വില വ്യത്യാസത്തില്‍ ലഭ്യമാകുന്നു എന്നത് ഉപഭോക്താക്കളെ ആകര്‍ഷിക്കും. ഒപ്പം 1.05 ലക്ഷം വരെ വിലക്കുറവ് ലഭിക്കുന്നതും വലിയ കാര്യം തന്നെയാണ് കേട്ടോ.


Click it and Unblock the Notifications