ആവശ്യമില്ലാത്ത രണ്ടെണ്ണം ഒഴിവാക്കി, ക്രെറ്റയുടെ വേരിയന്റ് നിരയിൽ വെട്ടിനിരത്തലുമായി ഹ്യുണ്ടായി

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ജീവവായുവാണ് മിഡ്-സൈസ് എസ്‌യുവിയായ ക്രെറ്റ (Hyundai Creta). ഓരോ മാസവും 15,000 യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിയുന്ന മോഡൽ രാജ്യത്തെ ടോപ്പ് സെല്ലിംഗ് കാറുകളുടെ പട്ടികയിൽ പലപ്പോഴും ഒന്നാം സ്ഥാനം കൈവരിക്കാറുണ്ട്. ക്രെറ്റ ഇത്രയും ജനപ്രിയമാവാനുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ ഉത്തരം പറയാനാവില്ല. എങ്കിലും നല്ല എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകൾ, മോഡേൺ ഫീച്ചറുകൾ, അടിപൊളി വില, തെരഞ്ഞെടുക്കാൻ ധാരാളം വേരിയന്റുകൾ, പ്രീമിയം ലുക്ക് എന്നിങ്ങനെ ഒട്ടേറെ കാരണങ്ങൾ നിരത്തിവെക്കാനാവും.

അക്കൂടെ ആരും അത്ര ശ്രദ്ധിക്കാതെ പോവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. കൃത്യമായ ഇടവേളകളിൽ എസ്‌യുവിയിലേക്ക് കൊണ്ടുവരുന്ന മാറ്റങ്ങളും ജനകീയനാക്കി നിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഫീച്ചർ അപ്ഗ്രേഡുകളാണെങ്കിലും മുഖംമിനുക്കലാണെങ്കിലും വേരിയന്റ് പരിഷ്ക്കാരങ്ങളായാലും ഹ്യുണ്ടായി കൃത്യമായി ചെയ്യാറുണ്ട്. ഇപ്പോഴിതാ ക്രെറ്റയുടെ വേരിയന്റ് നിരയിൽ ഒരു വെട്ടിനിരത്തലുമായി എത്തിയിരിക്കുകയാണ് കമ്പനി.

Hyundai Creta SX Tech and SX O Variants Discontinued In India

ക്രെറ്റയുടെ മിഡ്-ലെവൽ SX ടെക്, SX(O) ട്രിമ്മുകൾ നിർത്തലാക്കിക്കൊണ്ടാണ് ഹ്യുണ്ടായി 2026 ക്രെറ്റ ലൈനപ്പ് അപ്ഡേറ്റ് ചെയ്‌തിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്‌-സൈസ് എസ്‌യുവി E, EX, EX(O), S(O), SX, SX പ്രീമിയം, കിംഗ് എന്നിങ്ങനെ ഏഴ് ട്രിമ്മുകളിലാവും ലഭ്യമാവുക. ഡിമാന്റ് കാര്യമായി ഇല്ലാത്തതാവാം ഈ വേരിയന്റുകൾ വിപണിയിൽ നിന്നും പിൻവലിക്കാൻ കാരണമായിരിക്കുന്നതെന്നാണ് സൂചന.

15.69 ലക്ഷം രൂപ മുതൽ 17.22 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ മിഡ്-ലെവൽ SX ടെക്, SX(O) വേരിയന്റുകൾക്കായി മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില. കൂടുതൽ താങ്ങാനാവുന്ന വിലയിൽ ADAS സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത ഒരു മിഡ്-ലെവൽ ട്രിം ആയിരുന്നു SX ടെക്. ഇത് നിർത്തലാക്കിയതിനാൽ ഈ ഫീച്ചറുകൾ തേടുന്നവർ ലെവൽ 2 ADAS വാഗ്ദാനം ചെയ്യുന്ന ടോപ്പ്-എൻഡ് ക്രെറ്റ കിംഗിലേക്ക് മാറേണ്ടി വരും.

Hyundai Creta SX Tech and SX O Variants Discontinued In India

ഇതിന് നിർത്തലാക്കിയ വേരിയന്റിനേക്കാൾ 1.48 ലക്ഷം രൂപ വരെ കൂടുതൽ നൽകേണ്ടിവരുമെന്നത് സങ്കടകരമായ കാര്യമാണ്. 2024-ൽ രണ്ടാം തലമുറ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചപ്പോൾ SX(O) വേരിയന്റായിരുന്നു ടോപ്പ് എൻഡ്. പിന്നീട് കിംഗ് എത്തിയപ്പോൾ അതായി എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡൽ. SX ടെക്, SX(O) എന്നിവ നിർത്തലാക്കിയെങ്കിലും ഹ്യുണ്ടായി മറ്റ് ലൈനപ്പുകളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

കുറച്ച് ഫീൽ-ഗുഡ് സവിശേഷതകൾ ആഗ്രഹിക്കുന്നവർക്ക് 55,000 രൂപ വരെ അധിക ചിലവിൽ സമ്മർ എഡിഷൻ തിരഞ്ഞെടുക്കാം. ഇക്കഴിഞ്ഞ ദിവസമാണ് വേനല്‍ക്കാല യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ കമ്പനി ക്രെറ്റ സമ്മര്‍ എഡിഷന്‍ വിപണിയിൽ അവതരിപ്പിച്ചത്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി ക്രെറ്റയ്ക്ക് തുടിപ്പേകാൻ എത്തുന്നത്.

Hyundai Creta SX Tech and SX O Variants Discontinued In India

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിന് 115 bhp കരുത്തിൽ 144 Nm ടോർക്ക് ഉത്പാദിപ്പിക്കാനാവുമ്പോൾ ടർബോ-പെട്രോളിന് 160 bhp പവറിൽ 253 Nm ടോർക്കും നൽകാനാവും. അതേസമയം ഹ്യുണ്ടായിയുടെ മിഡ്-സൈസ് എസ്‌യുവിയുടെ ഡീസലിന് 116 bhp കരുത്തിൽ പരമാവധി 250 Nm ടോർക്കുമാണ് വികസിപ്പിക്കാനാവുക.

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ 6-സ്പീഡ് മാനുവൽ സ്റ്റാൻഡേർഡ് ആണെങ്കിലും ക്ലച്ച്ലെസ് പ്രേമികൾക്കായി ആദ്യത്തേതിൽ സിവിടിയും രണ്ടാമത്തേതിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രെറ്റ ടർബോ-പെട്രോൾ 7-സ്പീഡ് ഡിസിടി ഗിയർബോക്സുമായി മാത്രമേ സ്വന്തമാക്കാനാവൂ. നിലവിൽ 10.79 ലക്ഷം മുതൽ 20.05 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ വില വരുന്നത്.

Article Published On: Wednesday, May 6, 2026, 11:45 [IST]
English summary
Hyundai creta sx tech and sx o variants discontinued in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X