ഒന്നിനേയും വെറുതേവിട്ടില്ല, കാറുകളുടെ വില കൂട്ടാൻ ഹ്യുണ്ടായി! അടുത്ത മാസം മുതൽ അധികം മുടക്കണം

ഇന്ത്യയിലെ കാറുകളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ച ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി (Hyundai Car Price Hike). വാഹന നിർമാണത്തിനായുള്ള ഇൻപുട്ട് ചെലവുകൾ ഹ്യുണ്ടായിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വില പരിഷ്ക്കാരത്തിന് കമ്പനി നിർബന്ധിതരായിരിക്കുന്നത്. ആഘാതത്തിന്റെ ഒരു ഭാഗം മാത്രമേ ഉപഭോക്താക്കൾക്ക് കൈമാറുന്നുള്ളൂവെന്ന് കമ്പനി പറയുന്നു. ഇതോടെ 2026 ജൂൺ 1 മുതൽ കാറുകൾക്ക് പുതിയ വിലകൾ നടപ്പിലാക്കും. ഇന്ത്യയിലെ തങ്ങളുടെ വാഹനങ്ങളുടെ വില 12,800 രൂപ വരെ ഉയർത്താനാണ് തീരുമാനമായിരിക്കുന്നതെന്നും ഹ്യുണ്ടായി വ്യക്തമാക്കിയിട്ടുണ്ട്.

വില വർധനവിന്റെ മോഡൽ, വേരിയന്റ് തിരിച്ചുള്ള വിഭജനം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും അടുത്തമാസം വില കൂടുന്നത് ആളുകളെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയായിരിക്കും. നിലവിൽ ഹ്യുണ്ടായി ഇന്ത്യയിൽ വിവിധ എൻട്രി, പ്രീമിയം സെഗ്‌മെന്റുകളിലായി 9 മോഡലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്രാൻഡിന്റെ എൻട്രി ലെവൽ കാർ ഗ്രാൻഡ് i10 നിയോസ് ആണ്.

Hyundai Creta Venue Exter i20 Car Prices To Increase From June 2026

5.55 ലക്ഷം രൂപ മുതൽ 7,72,000 രൂപ വരെ എക്സ്ഷോറൂം വില വരുന്ന ഹ്യുണ്ടായി പ്രൈം HB എന്ന പേരിൽ ഹാച്ച്ബാക്കിന് ഒരു ടാക്സി പതിപ്പും ഉണ്ട്. ഇതിന് നിലവിൽ 5,99,900 രൂപയും മുടക്കേണ്ടതായുണ്ട്. ഇതിന് ശേഷം മൈക്രോ എസ്‌യുവി വിഭാഗത്തിൽ ടാറ്റ പഞ്ചുമായി മത്സരിക്കുന്ന ഹ്യുണ്ടായി എക്‌സ്റ്ററാണ് വരുന്നത്.

ഇതിന് 5,79,900 രൂപ മുതൽ 9,40,900 രൂപ വരെയാണ് നിലവിലെ വില. പിന്നാലെ ഗ്രാൻഡ് i10 ഹാച്ച്ബാക്കിന്റെ സെഡാൻ പതിപ്പായ ഓറയാണ് വരുന്നത്. ഇതിന് 5,99,900 രൂപ മുതൽ 8,54,000 രൂപ വരെയും നൽകേണ്ടതായുണ്ട്. ഹ്യുണ്ടായി പ്രൈം SD എന്ന് പേരിട്ടിരിക്കുന്ന ടാക്സി പതിപ്പും ഓറയ്ക്കുണ്ട്. ഇതിന്റെ വില 6,89,900 രൂപയാണ് വരുന്നത്. ഇതിന് മുകളിൽ ഹ്യുണ്ടായിയുടെ i10 പ്രീമിയം ഹാച്ച്ബാക്കാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

Hyundai Creta Venue Exter i20 Car Prices To Increase From June 2026

വില കൂടുന്നതിന് മുമ്പേ 5,99,000 രൂപ മുതൽ 11,67,000 രൂപ വരെ എക്‌സ്ഷോറൂം വില ഇതിന് മുടക്കേണ്ടതായുണ്ട്. കമ്പനിയുടെ ഇന്ത്യൻ നിരയിലെ അവസാന സബ്-4 മീറ്റർ മോഡലായ പുതിയ ഹ്യുണ്ടായി വെന്യുവിന് 7,99,900 രൂപയാണ് പ്രാരംഭ വില. കോംപാക്‌ട് എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് 15,82,000 രൂപയാണ് നിലവിലെ എക്സ്ഷോറൂം വില വരുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ക്രെറ്റയിൽ നിന്നാണ് ഹ്യുണ്ടായിയുടെ പ്രീമിയം ശ്രേണി ആരംഭിക്കുന്നത്. ICE മോഡലിന് 10,79,000 രൂപ മുതൽ 20,09,500 രൂപ വരെ എക്സ്ഷോറൂം വില വരുമ്പോൾ ക്രെറ്റയുടെ ഇവി പതിപ്പിന് 18,02,200 രൂപ മുതൽ 24,69,500 രൂപ ലക്ഷം രൂപയും നൽകേണ്ടതായുണ്ട്.

Hyundai Creta Venue Exter i20 Car Prices To Increase From June 2026

ക്രെറ്റ സീരീസിന് മുകളിലായി സ്ഥാനം പിടിച്ചിരിക്കുന്നത് ഹ്യുണ്ടായി വെർണയാണ്. ഇതിന്റെ വില 10,98,400 രൂപയിൽ നിന്ന് ആരംഭിക്കുന്നു. മിഡ്-സൈസ് സെഡാന്റെ ടോപ്പ് വേരിയന്റിന് 18,40,400 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില. ക്രെറ്റയുടെ മൂന്ന്-വരി പതിപ്പായ അൽകാസറിന്റെ വില 14,49,900 രൂപ മുതൽ 21,20,500 രൂപ വരെ ആണ്.

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ മുൻനിര മോഡലായ ഹ്യുണ്ടായി അയോണിക് 5 ഇവിക്ക് നിലവിൽ 55,70,000 രൂപയാണ് വില വരുന്നത്. വില വർധനവ് കാറുകളുടെ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്നത് കണ്ടുതന്നെ അറിയേണ്ടതാണ്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് പുറമെ മാരുതി സുസുക്കി, ടൊയോട്ട, മഹീന്ദ്ര തുടങ്ങിയ ബ്രാൻഡുകളും വില പരിഷ്ക്കാരം അടുത്തിടെ നടപ്പിലാക്കിയിരുന്നു.

Article Published On: Thursday, May 28, 2026, 11:58 [IST]
English summary
Hyundai creta venue exter i20 car prices to increase from june 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X