ഹ്യുണ്ടായി വരെ ഞെട്ടിക്കാണും, 5.79 ലക്ഷത്തിന്റെ കുഞ്ഞൻ എസ്‌യുവി കഴിഞ്ഞ മാസം വാങ്ങിപ്പോയത് 8,096 പേർ

മൈക്രോ എസ്‌യുവി വിഭാഗത്തിൽ ടാറ്റ പഞ്ചിനോട് മല്ലിടാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി പുറത്തിറക്കിയ മോഡലാണ് എക്സ്റ്റർ. വലിയ മസ്ക്കുലാർ ലുക്ക് ഒന്നുമില്ലായിരുന്നുവെങ്കിലും ഒരു ശരാശരി മിഡിൽ ക്ലാസുകാരന് എല്ലാത്തരത്തിലും കൊണ്ടുനടക്കാൻ കഴിയുന്ന രൂപഭംഗിയും പ്രായോഗികതയുമെല്ലാം ഇവനുണ്ടായിരുന്നു. അതോടൊപ്പം പഞ്ചിൽ ഇല്ലാത്ത അനേകം മോഡേൺ ഫീച്ചേഴ്‌സും കുത്തിനിറച്ചെത്തിയ എക്സ്റ്റർ എന്ന ഹ്യുണ്ടായിയുടെ എൻട്രി ലെവൽ എസ്‌യുവിക്ക് നല്ല തുടക്കം ലഭിക്കുകയും ചെയ്‌തു. എന്തിന് പല കുഞ്ഞൻ കാറുകളിൽ നിന്നും പടിയിറങ്ങിയ ഫോർ സിലിണ്ടർ എഞ്ചിൻ വരെ ഇതിലുണ്ടായിരുന്നുവെന്നതാണ് വിസ്മയിപ്പിക്കുന്ന മറ്റൊരു കാര്യം.

എന്നാൽ എല്ലാവരേയും ഒരുപോലെ തൃപ്ത്തിപ്പെടുത്തുന്ന രൂപമില്ലാത്തതിനാൽ പലരും പഞ്ചിലേക്ക് തന്നെ ചേക്കേറുന്ന കാഴ്ച്ചയാണ് കാണാനായത്. മുന്നിലെ അഴക് പിന്നിലേക്ക് എത്തുമ്പോൾ ലഭിക്കുന്നില്ലെന്നതും പലരേയും നിരാശപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിൽപ്പനയിലും ശോഭിക്കാതെ പോയിരുന്ന എക്സ്റ്ററിന് കമ്പനി അടുത്തിടെയൊരു ചെറിയ മുഖംമിനുക്കൽ സമ്മാനിക്കുകയുണ്ടായി.

Hyundai Exter Micro SUV Posted 8 096 Unit Sales In April 2026

ഇതോടെ വാങ്ങാൻ മടിച്ചുനിന്നിരുന്ന പലരും എക്സ്റ്ററിനെ തേടി ഷോറൂമിലെത്തുകയും ചെയ്‌തു. ഇതിന്റെ ഫലമായിതാ ഇക്കഴിഞ്ഞ 2026 ഏപ്രിൽ മാസത്തിൽ എസ്‌യുവിയുടെ കച്ചോടം കുതിച്ചുയർന്നിരിക്കുകയാണ്. പോയ 30 ദിവസത്തിൽ ഹ്യുണ്ടായിയുടെ എൻട്രി ലെവൽ എസ്‌യുവി വാങ്ങിപ്പോയത് 8,096 പേരാണ്. ടാറ്റ പഞ്ചിന്റെ പകുതി വിൽപ്പന പോലുമില്ലെങ്കിലും എക്സ്റ്ററിന് വാർഷിക വിൽപ്പന കണക്കുകളിൽ 49 ശതമാനത്തിന്റെ വർധനവുണ്ടാക്കിയെടുക്കാനായിട്ടുണ്ടെന്നത് വലിയ കാര്യമാണ്.

EX, EX (O), S, S (O), SX, SX (O), SX (O) കണക്ട്, നെറ്റ് എഡിഷൻ എന്നിങ്ങനെ വ്യത്യസ്‌ത വേരിയൻ്റുകളിലാണ് നിലവിൽ മോഡൽ വിപണനത്തിന് എത്തുന്നതും വൈവിധ്യമാർന്ന ആളുകളെ ചാക്കിലാക്കാൻ എക്സ്റ്ററിന് സാധിക്കുന്ന കാര്യമാണ്. കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ 23-ാം സ്ഥാനവും കണ്ടെത്താൻ കുഞ്ഞൻ എസ്‌യുവിക്ക് സാധിച്ചുവെന്നതാണ് രസകരമായ കാര്യം.

Hyundai Exter Micro SUV Posted 8 096 Unit Sales In April 2026

വിലയിലേക്ക് നോക്കിയാലും ഏതൊരു സാധാരണക്കാരനും കൊക്കിലൊതുങ്ങുന്ന രീതിയിലാണ് എക്സ്റ്റർ വിപണിയിലെത്തുന്നത്. അതായത് നിലവിലെ കണക്കനുസരിച്ച് 5.79 ലക്ഷം മുതൽ 9.61 ലക്ഷം രൂപ വരെയാണ് മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. കൂടുതൽ വിലക്കുറവിൽ എക്സ്റ്റർ സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്കായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ എസ്‌യുവിക്ക് ഈ മാസം 40,000 രൂപ വരെയുള്ള ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ക്യാഷ് ആനുകൂല്യങ്ങൾക്ക് പുറമെ ഹ്യുണ്ടായിയുടെ ഫിനാൻസ് പാർട്‌നേഴ്‌സ് വഴി തെരഞ്ഞെടുത്ത വകഭേദങ്ങളിൽ 100 ​​ശതമാനം വരെ ഓൺ-റോഡ് ഫണ്ടിംഗ്, 50 ശതമാനം വരെ പ്രോസസിംഗ് ഫീസ് ഇളവ്, 100 ശതമാനം ഫോർക്ലോഷർ ഇളവ് എന്നിവയും മെയ് മാസത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 1.2 ലിറ്റർ കപ്പ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി എക്സ്റ്ററിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 83 bhp കരുത്തിൽ പരമാവധി 114 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ഇതിനാവും.

Hyundai Exter Micro SUV Posted 8 096 Unit Sales In April 2026

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സാണ് എക്സ്റ്ററിൽ ലഭിക്കുന്നത്. ഇതുകൂടാതെ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും ഹ്യുണ്ടായിയുടെ ഇത്തിരിക്കുഞ്ഞനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്ന എക്സ്റ്റർ സിഎൻജിക്ക് 68 bhp പവറിൽ 95.2 Nm ടോർക്ക് വരെയാണ് നൽകാനാവുക. പവർ കുറയുമെങ്കിലും കിലോഗ്രാമിന് 27.1 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്നതാണ്.

അതേസമയം എസ്‌യുവിയുടെ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. സേഫ്റ്റിയിലേക്ക് വന്നാൽ 6 എയർബാഗുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റ്, സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ആങ്കറേജുകൾ എന്നിവ പോലുള്ള സംവിധാനങ്ങളെല്ലാം മോഡലിലുണ്ട്.

Article Published On: Sunday, May 10, 2026, 18:00 [IST]
English summary
Hyundai exter micro suv posted 8096 unit sales in april 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X