പുതിയ പഞ്ചിനെ ഒതുക്കാൻ 27 KM മൈലേജുമുള്ള എസ്‌യുവിക്ക് 98,000 രൂപയുടെ ഓഫറുമായി ഹ്യുണ്ടായി

ഇന്ത്യയിലെ മൈക്രോ എസ്‌യുവി വിഭാഗത്തിൽ ടാറ്റ പഞ്ചിൻ്റെ ഭരണം അവസാനിപ്പിക്കാനായി സാക്ഷാൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി നിർമിച്ചെടുത്ത മോഡലായിരുന്നു എക്സ്റ്റർ. മികച്ച ഡിസൈനും അൾട്രാ മോഡേൺ ഫീച്ചേഴ്‌സുമായി എത്തിയ കമ്പനിയുടെ എൻട്രി ലെവൽ എസ്‌യുവിക്ക് നല്ല തുടക്കമാണ് നേടിയെടുക്കാനായതും. പക്ഷേ എന്തുകൊണ്ടോ പഞ്ചിനെപ്പോലെ മസ്ക്കുലർ ലുക്ക് കക്ഷിക്ക് ഇല്ലാതെ പോയത് വിനയായി. പഞ്ചിനില്ലാതിരുന്ന ഫോർ സിലിണ്ടർ എഞ്ചിൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊടുത്തിട്ടും വിൽപ്പന ടാറ്റയുടെ ഏഴയലത്ത് എത്തിയില്ല. എങ്കിലും നല്ലൊരു മിനി ഫാമിലി എസ്‌യുവിയായി ഇന്നും എക്സ്റ്റർ അരങ്ങുതകർക്കുന്നുണ്ട്.

മുഖംമിനുക്കി പഞ്ച് എത്തിയതോടെ ഇനി എക്സ്റ്ററിനെ ആരെങ്കിലും തിരിഞ്ഞുനോക്കുമോയെന്നാണ് ഹ്യുണ്ടായിയുടെ ആശങ്ക. ഇതിന് പരിഹാരമായി തങ്ങളുടെ മൈക്രോ എസ്‌യുവിക്ക് ജനുവരി മാസത്തേക്കായി കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ മാസം വാഹനം വാങ്ങാൻ എത്തുന്നവർക്ക് 98,000 രൂപ വരെ ഡിസ്‌കൗണ്ട് ഉപയോഗപ്പെടുത്താനാവുമെന്നാണ് കമ്പനി പറയുന്നത്. എക്സ്റ്റർ SX സ്മാർട്ട് ട്രിം ഒഴികെയുള്ള SX വേരിയൻ്റുകളിൽ ഏറ്റവും ഉയർന്ന ലാഭം സ്വന്തമാക്കുകയും ചെയ്യാം.

Hyundai Exter Offers Up To Rs 98 000 Discount Offer In January 2026

എക്സ്റ്റർ SX(O) വേരിയൻ്റ് സ്വന്തമാക്കാൻ താത്പര്യമുള്ളവർക്ക് 90,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുമ്പോൾ S വേരിയൻ്റുകൾക്ക് 83,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. എക്‌സ്റ്റർ സിഎൻജി പതിപ്പുകൾക്ക് 63,000 രൂപ വരെ ഓഫറുകളും ജനുവരി മാസത്തേക്കായി ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 5.74 ലക്ഷം മുതൽ 9.61 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി എക്സ്റ്ററിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഇതിനൊപ്പം ഓഫറുകൾ കൂടിയാവുമ്പോൾ എക്സ്റ്റർ വാങ്ങാനെത്തുന്നവർക്ക് നല്ല ലാഭത്തിൽ വാഹനം വീട്ടിലെത്തിക്കാനാവും. EX, EX (O), S, S (O), SX, SX (O), SX (O) കണക്ട്, നെറ്റ് എഡിഷൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയൻ്റ് ഓപ്ഷനുകളോടെയാണ് ഹ്യുണ്ടായിയുടെ കുഞ്ഞൻ എസ്‌യുവി വിപണിയിലെത്തുന്നത്. 1.2 ലിറ്റർ കപ്പ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എക്സ്റ്ററിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

Hyundai Exter Offers Up To Rs 98 000 Discount Offer In January 2026

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിന് 83 bhp കരുത്തിൽ പരമാവധി 114 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നതാണ് ഹൈലൈറ്റ്. പഞ്ചിലില്ലാത്ത ഫോർ സിലിണ്ടർ എഞ്ചിൻ്റെ സാന്നിധ്യം എക്സ്റ്ററിലേക്ക് അടുപ്പിക്കുന്ന മറ്റൊരു കാര്യമാണ്. ഇതുകൂടാതെ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും ഹ്യുണ്ടായിയുടെ ഇത്തിരിക്കുഞ്ഞനിൽ ലഭ്യമാണെന്നത് മൈലേജ് കൊതിയൻമാർക്ക് ആശ്വാസം നൽകും.

സാധാരണ പോലെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകളിൽ കുറവുണ്ടാവുമെങ്കിലും അന്യായ മൈലേജാണ് ലഭിക്കുന്നത് വലിയ അനുഗ്രഹമാണ്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്ന സിഎൻജിക്ക് 68 bhp പവറിൽ 95.2 Nm ടോർക്് വരെയാണ് നൽകാനാവുക. ബൂട്ട് സ്പേസ് നഷ്‌ടപ്പെടുത്താതെ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാൽ പ്രായോഗികതയിലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരില്ല.

Hyundai Exter Offers Up To Rs 98 000 Discount Offer In January 2026

സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ എക്സ്റ്ററിന് 27.1 കിലോമീറ്റർ മൈലേജാണ് നൽകാനാവുക. അതേസമയം എസ്‌യുവിയുടെ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ഗ്രാൻഡ് i10 നിയോസ് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഈ മൈക്രോ എസ്‌യുവി നല്ലൊരു ഫാമിലി കാറാണ് കേട്ടോ.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ സെഗ്മെൻ്റിലെ തന്നെ ഏറ്റവും ഫീച്ചർ റിച്ച് വാഹനമാണ് എക്സ്റ്റർ. സൺറൂഫ്, ഡാഷ്‌ക്യാം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 8 ഇഞ്ച് പ്രധാന ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 6 എയർബാഗുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റ്, സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ആങ്കറേജുകൾ എന്നിവ പോലുള്ള സംവിധാനങ്ങളെല്ലാം വാഹനത്തിനകത്ത് ലഭ്യമാണ്.

More from DriveSpark

Article Published On: Wednesday, January 14, 2026, 10:29 [IST]
English summary
Hyundai exter offers up to rs 98000 discount offer in january 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X