5.74 ലക്ഷത്തിന് കൊടുത്തിട്ടും വിൽപ്പന കുറയുന്നു, 27 KM മൈലേജുമുള്ള ഹ്യുണ്ടായി എസ്‌യുവി നഷ്‌ടത്തിൽ

ടാറ്റ പഞ്ച് ആളിക്കത്തിച്ച മൈക്രോ എസ്‌യുവി സെഗ്മെൻ്റിനെ മുതലെടുക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി പുറത്തിറക്കിയ മിടുക്കനൊരു മോഡലായിരുന്നു എക്സ്റ്റർ (Hyundai Exter). തുടക്കത്തിൽ പഞ്ചിന് ഭീഷണിയായി വിൽപ്പന കത്തിക്കയറിയെങ്കിലും പിന്നീട് പതിയെ താഴ്ന്ന് പോവുകയായിരുന്നു. പലർക്കും ഫീച്ചർ റിച്ചായ ഇൻ്റീരിയറും ഓടിക്കാനുള്ള എളുപ്പവുമെല്ലാം പെരുത്തിഷ്ടായി എങ്കിലും ഡിസൈൻ എല്ലാവർക്കും ബോധിച്ചില്ലെന്നതാണ് സത്യം. മുന്നിലെ അഴക് പിന്നിലേക്ക് എത്തുമ്പോൾ ലഭിക്കുന്നില്ലെന്നതും എസ്‌യുവിയുടെ ഒരു മസ്ക്കുലർ ലുക്ക് എക്സ്റ്ററിന് ഇല്ലാതെ പോയതുമെല്ലാം പലരേയും പഞ്ച് വാങ്ങിക്കാൻ പ്രേരിപ്പിച്ച ഘടകമായി.

ഇപ്പോഴിതാ 2026 ജനുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും ഹ്യുണ്ടായി എക്സ്റ്ററിന് നിരാശ സമ്മാനിക്കുന്ന കണക്കുകളാണ് കാണാൻ കഴിയുന്നത്. പോയമാസം മൈക്രോ എസ്‌യുവിയുടെ 5,621 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാനായത്. 2025 ജനുവരിയിൽ നിരത്തിലെത്തിച്ച 6,088 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ 7 ശതമാനത്തിൻ്റെ നഷ്‌ടമാണ് എക്സ്റ്ററിന് സംഭവിച്ചിരിക്കുന്നത്.

Hyundai Exter Sales Down By 7 Per Cent In January 2026

ഓറയുയേടും ഗ്രാൻഡ് i10 നിയോസിൻ്റെയും കച്ചോടം കുതിച്ചുയർന്ന സാഹചര്യത്തിലാണ് എൻട്രി ലെവൽ എസ്‌യുവിക്ക് വലിയ നിരാശയുണ്ടായിരിക്കുന്നത്. എന്തായാലും അധികം വൈകാതെ എക്സ്റ്ററിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിലിറക്കി കൂടുതൽ ശക്തമാവാനുള്ള തയാറെടുപ്പിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. EX, EX (O), S, S (O), SX, SX (O), SX (O) കണക്ട്, നെറ്റ് എഡിഷൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയൻ്റുകളിലാണ് നിലവിൽ മോഡൽ വിപണനത്തിന് എത്തുന്നത്.

വിലയിലേക്ക് നോക്കിയാലും ഏതൊരു സാധാരണക്കാരനും കൊക്കിലൊതുങ്ങുന്ന രീതിയിലാണ് ഹ്യുണ്ടായി വില നിർണയം ഒരുക്കിയിരിക്കുന്നത്. 5.74 ലക്ഷം മുതൽ 9.61 ലക്ഷം രൂപ വരെയാണ് എക്സ്റ്ററിന് വരുന്ന എക്സ്ഷോറൂം വില. 1.2 ലിറ്റർ കപ്പ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മൈക്രോ എസ്‌യുവിയുടെ ഹൃദയം. 83 bhp കരുത്തിൽ പരമാവധി 114 Nm ടോർക്ക് വരെ നിർമിക്കാൻ കഴിവുള്ള എഞ്ചിൻ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

Hyundai Exter Sales Down By 7 Per Cent In January 2026

പഞ്ചിനില്ലാത്ത ഫോർ സിലിണ്ടർ എഞ്ചിൻ്റെ സാന്നിധ്യം എക്സ്റ്ററിൻ്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. ഇതുകൂടാതെ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും ഹ്യുണ്ടായിയുടെ ഇത്തിരിക്കുഞ്ഞനിൽ ലഭ്യമാണെന്നത് ടാറ്റയ്ക്കൊപ്പം പിടിച്ചുനിൽക്കാൻ സഹായിക്കുന്ന കാര്യം കൂടിയാണ്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്ന എക്സ്റ്റർ സിഎൻജിക്ക് 68 bhp പവറിൽ 95.2 Nm ടോർക്ക് വരെയാണ് നൽകാനാവുക.

ബൂട്ട് സ്പേസ് നഷ്‌ടപ്പെടുത്താതെ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാൽ പ്രായോഗികതയിലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരില്ല. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ എക്സ്റ്ററിന് 27.1 കിലോമീറ്റർ മൈലേജാണ് നൽകാനാവുക. അതേസമയം എസ്‌യുവിയുടെ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.

Hyundai Exter Sales Down By 7 Per Cent In January 2026

നിലവിൽ എക്സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ പരീക്ഷണയോട്ടം ഹ്യുണ്ടായി ആരംഭിച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങളുമായി പരീക്ഷണയോട്ടത്തിനിറങ്ങിയ എസ്‌യുവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളിലും മുൻവശത്തെ ഡേടൈം റണ്ണിംഗ് ലാമ്പുകളിലും ടെയിൽലൈറ്റുകളിലുമുള്ള H-ആകൃതിയിലുള്ള സിഗ്നേച്ചർ നിലനിർത്തിയാവും ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരം നൽകുക.

അതോടൊപ്പം 15 ഇഞ്ച് അലോയ് വീലുകളിൽ പുതിയ ഡിസൈൻ കാണാനാവും. ഇനി ഇൻ്റീരിയറിലേക്ക് വന്നാൽ ഹ്യുണ്ടായിയുടെ നെക്സ്റ്റ് ജെനറേഷൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ മോഡലാവുമിത്.12.9 ഇഞ്ച് ടച്ച്‌സ്‌ക്രീനും 9.9 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഉൾപ്പെടുന്ന രണ്ട് സ്‌ക്രീനുകൾ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓട്ടോ ഒഎസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് ഗൂഗിൾ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് കാറായി മാറുകയും ചെയ്യും.

More from DriveSpark

Article Published On: Thursday, February 12, 2026, 9:00 [IST]
English summary
Hyundai exter sales down by 7 per cent in january 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X