സാധാരണക്കാരന്റെ കാറിനേയും വെറുതേവിട്ടില്ല, മെയ് മാസം മുതൽ ഹ്യുണ്ടായി വാങ്ങണേൽ കൂടുതൽ പൈസ വേണം
പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ജീവിതച്ചെലവിൽ വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുതിയൊരു കാർ വാങ്ങണമെന്ന് വിചാരിച്ചാൽ പോലും ഇനി മുതൽ അധികം മുടക്കേണ്ടി വരുന്നതായിരിക്കും. രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോർസ്, എംജി മോട്ടോർ, തുടങ്ങിയ കമ്പനികൾക്ക് പുറമെ ഇപ്പോഴിതാ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും തങ്ങളുടെ മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കാൻ പോവുകയാണെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് (Hyundai Price Hike).
2026 മെയ് മുതൽ തങ്ങളുടെ മോഡലുകളുടെ വില ഒരു ശതമാനം വർധിപ്പിക്കുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. മോഡലുകൾക്കനുസരിച്ചുള്ള വില വർധനവ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വേരിയന്റുകളെയും മോഡലുകളെയും ആശ്രയിച്ച് വർധനവിന്റെ അളവ് വ്യത്യാസപ്പെടുമെന്ന് കമ്പനി ഒരു സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കിയതായി ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ കാരണമാണ് ഇത്തരത്തിലൊരു വില വർധനവ് നടപ്പിലാക്കാൻ നിർബന്ധിതരായതെന്ന് ദക്ഷിണ കൊറിൻ വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. നിലവിലെ വില നിർണയം അനുസരിച്ച് 5,500 രൂപ മുതൽ 4.63 ലക്ഷം രൂപ വരെയായിരിക്കും ഹ്യുണ്ടായി കാറുകൾക്ക് വില വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഹ്യുണ്ടായി ഇത്തരത്തിലൊരു വിലക്കയറ്റം നടപ്പിലാക്കുന്നത്.
ഇതിന് മുമ്പ് ജനുവരിയിൽ കമ്പനി 0.6 ശതമാനം വില വർധനവ് വരുത്തിയിരുന്നു. ശ്രദ്ധേയമായി ഹ്യുണ്ടായി വെന്യുവിന്റെ പ്രാരംഭ വിലകൾ അവസാനിച്ചതിന് ശേഷം മാർച്ചിൽ അതിന്റെ വില 20,000 രൂപ ഉയർത്തുകയും ചെയ്‌തിരുന്നു. 2026 മെയ് മാസത്തിൽ കോംപാക്‌ട് എസ്‌യുവിയുടെ വില എത്രത്തോളം ഉയർത്തുമെന്നതിൽ കൃത്യമായ വിവരം ഇപ്പോൾ ലഭ്യമായിട്ടില്ല. ഇപ്പോൾ ഹ്യുണ്ടായി ഇന്ത്യ പത്തോളം കാറുകളാണ് വിപണിയിലെത്തിക്കുന്നത്.

ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്ക്, ഓറ കോംപാക്‌ട് സെഡാൻ, i20 പ്രീമിയം ഹാച്ച്ബാക്ക്, എക്സ്റ്റർ മൈക്രോ എസ്‌യുവി, വെന്യു കോംപാക്‌ട് എസ്‌യുവി, ക്രെറ്റ മിഡ്-സൈസ് എസ്‌യുവി, വെർണ പ്രീമിയം സെഡാൻ, അൽകസാർ 7-സീറ്റർ എസ്‌യുവി എന്നിവയാണ് കമ്പനിയുടെ ICE എഞ്ചിൻ വാഹന നിര. അതേസമയം ക്രെറ്റ ഇവി, അയോണിക് 5 എന്നിങ്ങനെ രണ്ട് ഇലക്ട്രിക് കാറുകളും ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്.
വിലയുടെ കാര്യമെടുത്താൽ ഗ്രാൻഡ് i10 നിയോസിന് 5.55 ലക്ഷം മുതൽ 7.92 ലക്ഷം രൂപ വരെയാണ് നിലവിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം ഓറയ്ക്ക് 6 ലക്ഷം മുതൽ 8.54 ലക്ഷം വരെയും i20 ഹാച്ചിന് 5.99 ലക്ഷം മുതൽ 11.53 ലക്ഷം വരെയും എക്സ്റ്ററിന് 5.80 ലക്ഷം മുതൽ 9.42 ലക്ഷം വരെയും വെന്യുവിന് 8 ലക്ഷം മുതൽ 15.40 ലക്ഷം വരെയുമാണ് എക്സ്ഷോറൂം വില വരുന്നത്.

ഇനി ക്രെറ്റയുടെ കാര്യത്തിലേക്ക് വന്നാൽ 10.79 ലക്ഷം മുതൽ 20.20 ലക്ഷം വരെയാണ് എക്സ്ഷോറബം വില വരുന്നത്. വെർണയ്ക്ക് 10.98 ലക്ഷം മുതൽ 18.25 ലക്ഷം വരെയും അൽകസാറിന് 14.50 ലക്ഷം മുതൽ 21.06 ലക്ഷം വരെയും ക്രെറ്റ ഇവിക്ക് 18.02 ലക്ഷം മുതൽ 24.40 ലക്ഷം വരെയും അയോണിക് 5 ഇവിക്ക് 46.30 ലക്ഷം രൂപയുമാണ് നിലവിലെ എക്സ്ഷോറൂം വില വരുന്നത്. ഇതിൽ നിന്നാവും മെയ് മാസം മുതൽ അധികം മുടക്കേണ്ടി വരിക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








