വില കുറച്ച് പുതിയ ബേസ് വേരിയൻ്റ് എത്തിയതോടെ കച്ചോടം കൂടി, ഈ ബുദ്ധി നേരത്തെ തോന്നിയില്ലല്ലോയെന്ന് ഹ്യുണ്ടായി

എസ്‌യുവികൾ ട്രെൻഡിംഗ് ആവുന്നതിന് മുമ്പ് മിഡിൽ ക്ലാസുകാരുടെ ഡ്രീം കാറുകളിൽ ഒന്നായിരുന്നു ഹ്യുണ്ടായി i20. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ വിപ്ലവം സൃഷ്‌ടിച്ച മോഡൽ അതിൻ്റെ ഡിസൈനും പെർഫോമൻസും ഫീച്ചറുകളും കൊണ്ടാണ് അക്കാലത്ത് വേറിട്ടുനിന്നിരുന്നത്. യൂറോപ്യൻ കാറുകളുടെ സൌന്ദര്യവുമായി എത്തിയ രണ്ടാംതലമുറ മോഡലായ എലൈറ്റ് i20 ആണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ചിരിക്കുന്നത്. എന്നാൽ മൂന്നാംതലമുറയിലേക്ക് ചേക്കേറിയതോടെ ഫാൻസിൻ്റെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചു. മോശക്കാരനായിട്ടല്ല, ഡീസൽ എഞ്ചിൻ വിടപറഞ്ഞതും പഴയ മോഡലുമായി താരതമ്യം ചെയ്‌തതുമെല്ലാമാണ് പുതിയ പതിപ്പിന് വിനയായത്.

എങ്കിലും തരക്കേടില്ലാത്ത രീതിയിൽ പിടിച്ചുനിൽക്കാൻ കാറിനായിട്ടുണ്ട്. അടുത്തിടെ വില കുറച്ച് വിപണിയിൽ i20-യുടെ പുതിയ ബേസ് വേരിയൻ്റും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവതരിപ്പിച്ചിരുന്നു. ഈയൊരു പദ്ധതി വലിയ വിജയമാണ് കൈവരിച്ചിരിക്കുന്നതെന്ന് കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കുകളും സ്ഥിരീകരിക്കുന്നുണ്ട്. 2026 ഫെബ്രുവരിയിൽ ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് മികച്ച രീതിയിലാണ് വിറ്റഴിഞ്ഞിരിക്കുന്നത്.

Hyundai i20 Sales Increased By 60 Per Cent In February 2026

കഴിഞ്ഞ 28 ദിവസത്തിൽ 5,852 യൂണിറ്റ് വിൽപ്പനയാണ് ഹ്യുണ്ടായി i20 സ്വന്തമാക്കിയിരിക്കുന്നത്. അതായത് 2025 ഫെബ്രുവരിയിൽ നിരത്തിലെത്തിച്ച 3,627 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കാറിൻ്റേ വാർഷിക വിൽപ്പനയിൽ 61 ശതമാനം വർധനവാണ് മോഡൽ സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച ബേസ് എറ വേരിയൻ്റാവും ഈ നേട്ടത്തിന് പ്രധാന കാരണമായിരിക്കുന്നതെന്നാണ് അനുമാനം.

പ്രതാപകാലത്തേക്ക് മടങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് i20 പ്രീമിയം ഹാച്ച്ബാക്കിൻ്റെ വിലകൾ പരിഷ്ക്കരിച്ചും പ്രധാന വകഭേദങ്ങളുടെ മൂല്യം വർധിപ്പിച്ചും ഫീച്ചറുകൾ കുത്തിനിറച്ച് വിപണിയിൽ കൊണ്ടുവന്നിരിക്കുന്നതും. പുതിയ മാറ്റങ്ങളുടെ ഭാഗമായ കാർ ഇപ്പോൾ 5.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. എൻട്രി ലെവൽ ഹാച്ച്ബാക്കുകളിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്കായി പുതിയ എറ എന്നൊരു പുതിയ വേരിയൻ്റിനെ കൊണ്ടുവന്നു.

Hyundai i20 Sales Increased By 60 Per Cent In February 2026

മാഗ്ന എക്‌സിക്യൂട്ടീവ്, മാഗ്ന എന്നിവയുടെ വില കുറച്ചുകൊണ്ട് i20 കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയാക്കാനും ഹ്യുണ്ടായി തീരുമാനമെടുത്തത് മാരുതി സുസുക്കി പോലുള്ള എതിരാളികൾ ആശ്ചര്യത്തോടെയാണ് നോക്കിനിന്നത്. ഹ്യുണ്ടായി i20 മാഗ്ന എക്‌സിക്യൂട്ടീവിന് മുമ്പുണ്ടായിരുന്ന 6,86,900 രൂപയിൽ നിന്നും എക്സ്ഷോറൂം വില 13,000 രൂപയോളം വെട്ടിക്കുറച്ച് 6,73,900 രൂപയാക്കി മാറ്റ. അതേസമയം മാഗ്നയ്ക്ക് 7,12,900 രൂപയായിരുന്ന എക്സ്ഷോറൂം വില 13,000 രൂപ കുറച്ച് 6,99,900 രൂപയാക്കിയും കുറച്ചിരുന്നു.

5.99 ലക്ഷത്തിന് വാങ്ങാൻ സാധിക്കുന്ന ഹ്യുണ്ടായി i20 ബേസ് വേരിയൻ്റിൽ കിടിലൻ ഫീച്ചറുകളും ഹ്യുണ്ടായി കുത്തിനിറച്ചിട്ടുണ്ട് കേട്ടോ. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകൾ, ബോഡി-കളർ ORVM-കളും ഡോർ ഹാൻഡിലുകളും, ടൈപ്പ്-സി യുഎസ്ബി ചാർജിംഗ്, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെൻ്റ് എന്നിവയാണ് ഇതിലെ പ്രധാന സവിശേഷതകൾ.

Hyundai i20 Sales Increased By 60 Per Cent In February 2026

മാഗ്ന എക്‌സിക്യൂട്ടീവ്, മാഗ്ന എന്നിവയുടെ വില കുറച്ചതിന് പുറമേ, ഹൈലൈൻ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, കീലെസ് എൻട്രി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, ഷാർക്ക് ഫിൻ ആന്റിന, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് തുടങ്ങിയ സവിശേഷതകളും ഹ്യുണ്ടായി ചേർത്തിട്ടുണ്ട്. മാഗ്ന എക്‌സിക്യൂട്ടീവിനെ അടിസ്ഥാനമാക്കിയാണ് മാഗ്ന വേരിയൻ്റും നിർമിച്ചിരിക്കുന്നത്.

എന്നാൽ അധികമായി ഇലക്ട്രിക് സൺറൂഫ്, എൽഇഡി ഡിആർഎല്ലുകൾ, റിയർ എസി വെന്റുകൾ, സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ് എന്നിവയുൾപ്പെടെയുള്ള അധിക സുഖസൗകര്യങ്ങളും സവിശേഷതകളുമാണ് ഈയൊരു മോഡലിൽ ലഭിക്കുക. കൂടാതെ ഡീലർ ഇൻസ്റ്റാൾ ഓപ്ഷനായി ഏത് വേരിയൻ്റിലും വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും റിയർ ക്യാമറയും 14,999 രൂപയ്ക്ക് ഹ്യുണ്ടായി നൽകുന്നുണ്ട്.

1.2 ലിറ്റർ കാപ്പ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി i20 ഹാച്ചിൻ്റെ ഹൃദയം. 5-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന 1.2 ലിറ്റർ എഞ്ചിന് 83 bhp കരുത്തിൽ പരമാവധി 114.7 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന ടർബോ എഞ്ചിനും കാറിനൊപ്പം ലഭിക്കുന്നതാണ്.

More from DriveSpark

Article Published On: Saturday, March 14, 2026, 9:37 [IST]
English summary
Hyundai i20 sales increased by 60 per cent in february 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X