ബുക്കിംഗ് വാരിക്കൂട്ടി 7.90 ലക്ഷത്തിൻ്റെ എസ്‌യുവി, ഡിസംബറിൽ പണംവാരി ഹ്യുണ്ടായി; വിറ്റത് 42,416 കാറുകൾ

ഹാച്ച്ബാക്കുകളുടേയും സെഡാനുകളുടേയും യുഗാന്ത്യം അടുത്തുവെന്ന് മനസിലാക്കിയവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി (Hyundai). ബ്രാൻഡിനായി ഏറ്റവും കൂടുതൽ കച്ചോടം പിടിക്കുന്ന എസ്‌യുവി വിപണിയിൽ ശ്രദ്ധകൊടുത്ത് പണംവാരാനും ഹ്യുണ്ടായിക്ക് കൃത്യമായി സാധിക്കുന്നുണ്ട്. 2025 ഡിസംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ വർഷാവസാനം മികച്ച നിലയിൽ തന്നെ അവസാനിപ്പിക്കാനും സാധിച്ചിട്ടുണ്ട്. അതിനായി ഏറ്റവും കൂടുതൽ സഹായിച്ചത് അടുത്തിടെ വിപണിയിലെത്തിയ വെന്യു കോംപാക്‌ട് എസ്‌യുവിയുടെ (Venue Compact SUV) ന്യൂജെൻ മോഡലാണ്. കഴിഞ്ഞ മാസം 42,416 കാറുകളാണ് ഹ്യുണ്ടായി നിരത്തിലെത്തിച്ചത്.

കഴിഞ്ഞ വർഷം ഇതേസമയത്തെ അപേക്ഷിച്ച് വാർഷിക വിൽപ്പനയിൽ 0.49 ശതമാനത്തിൻ്റെ വർധനവ് മാത്രമാണ് കമ്പനിക്ക് നേടിയെടുക്കാനായത്. അതേസമയം 2025 നവംബറിലെ 50,340 യൂണിറ്റുമായി താരതമ്യം ചെയ്‌താൽ പ്രതിമാസ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് 15.74 ശതമാനത്തിൻ്റെ നഷ്‌ടവും സംഭവിച്ചു. കയറ്റുമതിയിൽ കാര്യമായ വളർച്ചയുണ്ടായത് അൽപം ആശ്വാസം നൽകുന്ന കാര്യമാണ്.

Hyundai Sales Report December 2025 Creta Venue On High Demand

ഡിസംബർ മാസത്തെ വളർച്ചയിൽ കയറ്റുമതി ഒരു പ്രധാന ഘടകമായി ഉയർന്നുവന്നിട്ടുണ്ട്. 2025 ഡിസംബറിൽ ഹ്യുണ്ടായി 16,286 കാറുകളാണ് വിദേശത്തേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ കയറ്റുമതി ചെയ്ത 12,870 യൂണിറ്റുകളെ അപേക്ഷിച്ച് 26.54 ശതമാനത്തിൻ്റെ വാർഷിക വളർച്ചയാണ് ഈ മേഖലയിൽ നേടിയെടുക്കാനായത്. പുതുതായി അവതരിപ്പിച്ച വെന്യുവിന് ആവശ്യക്കാർ ഏറി വരികയാണ്.

അതായത് കോംപാക്‌ട് എസ്‌യുവി ഇതിനോടകം 55,000 യൂണിറ്റ് ബുക്കിംഗുകളാണ് വാരിക്കൂട്ടിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ 2026 കളറാക്കുവാനായി ക്രെറ്റയ്ക്കൊപ്പം വെന്യുവും ഉണ്ടാവുമെന്ന് ഉറപ്പാണ്. HX 2, HX 4, HX 5, HX 6, HX 6T, HX 7, HX 8, HX 10 എന്നീ വേരിയൻ്റുകളിലെത്തുന്ന കോംപാക്‌ട് എസ്‌യുവിക്ക് 7.90 ലക്ഷം മുതൽ 15.69 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Hyundai Sales Report December 2025 Creta Venue On High Demand

പഴയ വെന്യുവിലെ അതേ എഞ്ചിൻ തന്നെയാണ് പുതുതലമുറ ആവർത്തനത്തിലും ഹ്യുണ്ടായി ഉപയോഗിച്ചിരിക്കുന്നത്. 1.2 ലിറ്റർ കാപ്പ MPi പെട്രോളാൾ, 1.5 ലിറ്റർ U2 CRDi ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. ഇതിൽ ആദ്യത്തെ NA പെട്രോളിന് 83 bhp പവറിൽ പരമാവധി 114.7 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഹ്യുണ്ടായി വെന്യുവിലെ 1.5 ലിറ്റർ ഡീസൽ 116 bhp പവറിൽ 250 Nm ടോർക്കും നൽകുമ്പോൾ എസ്‌യുവിയിലെ 1.0 ലിറ്റർ ടർബോ 120 bhp കരുത്തിൽ 172 Nm ടോർക്ക് വരെയാണ് നിർമിക്കുക. ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളും വാഹനത്തിലുള്ളതിനാൽ യഥേഷ്‌ടം വാഹനം ക്രമീകരിച്ച് ഓടിക്കാനാവും. സാൻ്റ്, മഡ്, സ്നോ എന്നിങ്ങനെ മൂന്ന് ട്രാക്ഷൻ മോഡുകളും വാഹനത്തിലുണ്ടാവും.

Hyundai Sales Report December 2025 Creta Venue On High Demand

മറ്റൊരു പ്രധാന ആകർഷണം പാഡിൽ ഷിഫ്റ്ററുകളാണ്. മൊത്തത്തിൽ 65-ലധികം സേഫ്റ്റി ഫീച്ചറുകളോടെയാണ് ന്യൂജെൻ ഹ്യുണ്ടായി വെന്യു വിപണിയിൽ എത്തുന്നത്. ഇതിൽ 33 എണ്ണം എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡായിരിക്കും. 71 ശതമാനം ഉയർന്ന കരുത്തുള്ള സ്റ്റീലും ഹോട്ട് സ്റ്റാമ്പ് ചെയ്ത ഘടകങ്ങളും ഉപയോഗിച്ച് കോംപാക്‌ട് എസ്‌യുവിയുടെ ബോഡി ഘടന ശക്തിപ്പെടുത്തിയിട്ടുണ്ട്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്‌സി, ഹിൽ അസിസ്റ്റ് കൺട്രോൾ, ടിപിഎംഎസ്, ഓട്ടോ-ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്ക് ബ്രേക്ക് എന്നിവയും വെന്യുവിലുണ്ട്.

ഇന്നലെ മുതൽ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയിരുന്നു. എന്‍ട്രി ലെവല്‍ മോഡലായ ഗ്രാന്‍ഡ് i10 നിയോസ് മുതല്‍ പ്രീമിയം ഇലക്ട്രിക് വാഹനമായ അയോണിക് 5 വരെയുള്ള എല്ലാ കാറുകള്‍ക്കും വില വര്‍ദ്ധനവ് ബാധകമാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ ഉയർച്ചയും ഇന്‍പുട്ട് ചിലവുകള്‍ കൂടിയതുമാണ് പുതുവർഷത്തിൽ തന്നെ വില വർധനവ് നടപ്പിലാക്കാൻ കാരണമായിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു.

More from DriveSpark

Article Published On: Saturday, January 3, 2026, 11:29 [IST]
English summary
Hyundai sales report december 2025 creta venue on high demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X