ക്ലച്ചിനെ പേടിയുള്ളവർ മാറിനിന്നോ, 9.99 ലക്ഷത്തിന് വെന്യുവിൻ്റെ വാല്യു ഫോർ മണി വേരിയൻ്റുമായി ഹ്യുണ്ടായി

ബുക്കിംഗുകൾ വാരിക്കൂട്ടി കുതിക്കുന്നതിനിടയിൽ ഹ്യുണ്ടായിയുടെ പുത്തൻ കോംപാക്‌ട് എസ്‌യുവിയിലേക്ക് പുത്തനൊരു വാല്യു ഫോർ മണി വേരിയൻ്റ് കൂടി അവതരിപ്പിച്ച് കമ്പനി. 9.99 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന പുതിയ HX5 പ്ലസ് മോഡലാണ് വെന്യുവിൻ്റെ (New Gen Hyundai Venue) നിരയിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. താങ്ങാനാവുന്ന വിലയിൽ മെച്ചപ്പെടുത്തിയ സവിശേഷതകൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പുതുവേരിയൻ്റിൻ്റെ വരവ് മൈലേജാവുമെന്ന് ഉറപ്പാണ്. വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ 55,000 യൂണിറ്റ് ബുക്കിംഗ് മറികടന്നതിന് പിന്നാലെയാണ് വെന്യുവിലേക്ക് പുതിയ വേരിയൻ്റ് കൂടിയെത്തുന്നത്.

5 സീറ്റർ എസ്‌യുവി നിലവിൽ HX2 മുതൽ HX10 വരെയുള്ള ട്രിം ലെവലുകളിലാണ് വിപണിയിലെത്തുന്നത്. മിഡ്, ടോപ്പ് വേരിയൻ്റുകൾ തമ്മിലുള്ള അകലം നികത്തുകയാണ് പുതിയ HX5 പ്ലസ് മോഡലിൻ്റെ ഉദ്ദേശം. ഡിസൈൻ ഒന്നാണെങ്കിലും എക്സ്റ്റീരിയറിൽ കൂടുതൽ കാര്യങ്ങൾ നൽകിക്കൊണ്ട് പുതുവേരിയൻ്റിൽ റോഡ് പ്രസൻസ് മെച്ചപ്പെടുത്തുന്ന നിരവധി കോസ്മെറ്റിക് നവീകരണങ്ങളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

Hyundai Venue HX5 Plus Variant Launched

റൂഫ് റെയിലുകൾ, ക്വാഡ്-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, റിയർ വൈപ്പർ, വാഷർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നതാണ് പ്രധാന കൂട്ടിച്ചേർക്കലുകൾ. ഇൻ്റീരിയറിലേക്ക് നോക്കിയാൽ 2026 ഹ്യുണ്ടായി വെന്യു HX5 പ്ലസിന് വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ പോലുള്ള പ്രായോഗിക ഫീച്ചറുകളോടെയാണ് വരുന്നത്. മെച്ചപ്പെട്ട എർഗണോമിക്‌സിനായി ഇൻ്റഗ്രേറ്റഡ് സ്റ്റോറേജുള്ള ഡ്രൈവർ കൺസോൾ ആംറെസ്റ്റും പുതിയ വേരിയൻ്റിൽ ചേർത്തിട്ടുണ്ട്.

പിൻസീറ്റിലെ യാത്രക്കാർക്ക് റിയർ വിൻഡോ സൺഷെയ്ഡ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻവശത്തെ ഡ്രൈവർ പവർ വിൻഡോയിൽ ഇപ്പോൾ സുരക്ഷാ പരിരക്ഷയ്‌ക്കൊപ്പം ഓട്ടോ അപ്-ഡൗൺ പ്രവർത്തനവും കൊടുത്തിരിക്കുന്നതും കൈയടി അർഹിക്കുന്ന കാര്യമാണ്. HX5 പ്ലസിൻ്റെ അവതരണത്തോടൊപ്പം ഹ്യുണ്ടായി വെന്യുവിൻ്റെ നിലവിലുള്ള HX4 പതിപ്പും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഇപ്പോൾ ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്‌ജസ്റ്റ്മെൻ്റ് ഫീച്ചറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

Hyundai Venue HX5 Plus Variant Launched

മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഹ്യുണ്ടായിയുടെ കപ്പ 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് HX5 പ്ലസ് വേരിയൻ്റിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. അതായത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഇതിലില്ല എന്ന് സാരം. 2025 നവംബർ ആദ്യം പുറത്തിറക്കിയ പുതിയ സബ്-4 മീറ്റർ എസ്‌യുവിക്ക് 55,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ ട്രിം അവതരിപ്പിച്ചിരിക്കുന്നതെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഹ്യുണ്ടായി വെന്യുവിൻ്റെ പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഡ്യുവൽ 12.3 ഇഞ്ച് കർവ്‌ഡ് പനോരമിക് ഡിസ്‌പ്ലേകളും ലെവൽ 2 ADAS സ്യൂട്ടും ഉൾപ്പെടെയുള്ള പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളും ഉൾപ്പെടുത്തിയതിനൊപ്പം അകത്തും പുറത്തും നിരവധി പരിഷ്‌ക്കാരങ്ങളോടെയാണ് ന്യൂജെൻ മോഡൽ വിപണനത്തിന് എത്തിയിരിക്കുന്നത്. എങ്കിലും മുൻമോഡലിലെ അതേ എഞ്ചിൻ തന്നെയാണ് പുതുതലമുറ ആവർത്തനത്തിലും ഉപയോഗിച്ചിരിക്കുന്നത്.

Hyundai Venue HX5 Plus Variant Launched

1.2 ലിറ്റർ കാപ്പ MPi പെട്രോളാൾ, 1.5 ലിറ്റർ U2 CRDi ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. ഇതിൽ ആദ്യത്തെ NA പെട്രോളിന് 83 bhp പവറിൽ പരമാവധി 114.7 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഹ്യുണ്ടായി വെന്യുവിലെ 1.5 ലിറ്റർ ഡീസൽ 116 bhp പവറിൽ 250 Nm ടോർക്കും നൽകുമ്പോൾ എസ്‌യുവിയിലെ 1.0 ലിറ്റർ ടർബോ 120 bhp കരുത്തിൽ 172 Nm ടോർക്ക് വരെയാണ് നിർമിക്കുക.

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനും എഞ്ചിനുകൾക്കൊപ്പം ലഭ്യമാണ്. ഇന്ധനക്ഷമതയുടെ കാര്യത്തിലും പുലിക്കുട്ടനായാണ് പുതുതലമുറ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. 18.5 കിലോമീറ്റർ മുതൽ 20.99 കിലോമീറ്റർ വരെ മൈലേജ് എസ്‌യുവിക്ക് നൽകാനാവും. പുതിയ ഹ്യുണ്ടായി വെന്യുവിന് 7.90 ലക്ഷം മുതൽ 15.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മാരുതി ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, സ്കോഡ കൈലാക്, മഹീന്ദ്ര XUV 3XO എന്നിവയോടാണ് വെന്യുവിൻ്റെ പ്രധാന മത്സരം.

More from DriveSpark

Article Published On: Friday, January 2, 2026, 13:55 [IST]
English summary
Hyundai venue hx5 plus variant launched price features engine details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X