പെട്രോളടിക്കാൻ വെച്ച പൈസയിൽ നിന്നും 700 രൂപ മാറ്റിവെച്ചോ, വെന്യുവിന്റെ പെർഫോമൻസ് മോഡലിനും വില കൂടി

മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുന്ന തിരക്കാലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഇന്ത്യയിൽ വാഹന നിർമാണത്തിനായുള്ള ഇൻപുട്ട് ചെലവുകൾ ഹ്യുണ്ടായിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ ഉയർന്ന സാഹചര്യത്തിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു വില പരിഷ്ക്കാരം കമ്പനി നടപ്പിലാക്കുന്നത്. ജൂൺ 1 മുതൽ കാറുകൾക്ക് പുതിയ വിലകൾ നടപ്പിലാക്കുമെന്ന കാര്യം കമ്പനി കഴിഞ്ഞ മാസമേ അറിയിച്ചിരുന്നു. ക്രെറ്റ ഇവിയുടെ പുതുക്കിയ വില പുറത്തുവിട്ട കമ്പനി ഇപ്പോഴിതാ വെന്യു N ലൈൻ പെർഫോമൻസ് എസ്‌യുവിയുടെ പരിഷ്ക്കരിച്ച വിലയും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹ്യുണ്ടായി വെന്യു N ലൈൻ N6 മാനുവൽ, N6 മാനുവൽ ഡ്യുവൽ-ടോൺ, N6 ഡിസിടി, N6 ഡിസിടി ഡ്യുവൽ-ടോൺ, N10 ഡിസിടി, N10 ഡിസിടി ഡ്യുവൽ-ടോൺ എന്നിവയുൾപ്പെടെ ഒന്നിലധികം ട്രിമ്മുകളിൽ തെരഞ്ഞെടുക്കാനാവും. ക്രെറ്റ ഇവിയുടെ കാര്യത്തിലെന്ന പോലെ വലിയ വിലക്കയറ്റമൊന്നുമല്ല ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ നടപ്പിലാക്കിയിരിക്കുന്നത്. മുകളിൽ പറഞ്ഞ എല്ലാ വകഭേദങ്ങളിലും 700 രൂപയുടെ ഏകീകൃത വർധനവ് മാത്രമാണ് കൊണ്ടുവന്നിരിക്കുന്നത്.

Hyundai Venue N Line Performance SUV Price Hiked By Rs 700

ഇതോടെ ഹ്യുണ്ടായി വെന്യു N ലൈനിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില ഇപ്പോൾ 10.66 ലക്ഷം രൂപ മുതൽ 15.67 ലക്ഷം രൂപ വരെയാണ്. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി യൂണിറ്റുകളുമായി ജോടിയാക്കിയ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിൽ മാത്രമേ വെന്യുവിന്റെ ഈ സ്പോർട്ടിയർ പതിപ്പ് ലഭ്യമാകൂ. ഇത് 118 bhp കരുത്തിൽ പരമാവധി 172 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.

വില കൂടിയെങ്കിലും എസ്‌യുവിയിൽ മറ്റ് മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല കേട്ടോ. ഹേസൽ ബ്ലൂ, ഡ്രാഗൺ റെഡ്, അറ്റ്ലസ് വൈറ്റ് വിത്ത് അബിസ് ബ്ലാക്ക് റൂഫ് (ഡ്യുവൽ-ടോൺ), ഹേസൽ ബ്ലൂ വിത്ത് അബിസ് ബ്ലാക്ക് റൂഫ് (ഡ്യുവൽ-ടോൺ) എന്നീ പുതിയ കളർ ഓപ്ഷനുകളിലാണ് വെന്യു N ലൈൻ സ്വന്തമാക്കാനാവുക. എസ്‌യുവിയുടെ സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്നും വേറിട്ടുനിർത്തുവാനായി കിടിലൻ ചില പരിഷ്ക്കാരങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Hyundai Venue N Line Performance SUV Price Hiked By Rs 700

അത് എന്തൊക്കെയാണെന്ന് നോക്കിയാൽ ട്വിൻ-ഹോൺ എൽഇഡി ഡിആർഎൽ, ഹൊറൈസൺ എൽഇഡി പൊസിഷനിംഗ് ലാമ്പ്, സീക്വൻഷ്യൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഫ്രണ്ട് ഗ്രില്ലിൽ എൻ-ലൈൻ ബാഡ്ജിംഗ്, റെഡ് ഹൈലൈറ്റുകളുള്ള N ലൈൻ എക്സ്ക്ലൂസീവ് ബമ്പർ, N എംബ്ലമുള്ള 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, റെഡ് ബ്രേക്ക് കാലിപ്പറുകൾ, ബോഡി കളർ വീൽ ആർച്ച് ക്ലാഡിംഗ്, റെഡ് ഹൈലൈറ്റുകളുള്ള സൈഡ് സിൽ ഗാർണിഷ് തുടങ്ങിയ കാര്യങ്ങളെല്ലാമാണ് സ്പോർട്ടിയാക്കുവാനായി ഹ്യുണ്ടായി ഒരുക്കിവെച്ചിരിക്കുന്നത്.

ഇന്റീരിയറിലേക്ക് കയറിയാൽ ബോൾഡ് റെഡ് ആക്‌സന്റുകൾ, എക്‌സ്‌ക്ലൂസീവ് N ബാഡ്ജിംഗ്, റെഡ് സ്റ്റിച്ചിംഗ്, സ്റ്റിയറിംഗ് വീലിലും ഗിയർ ഷിഫ്റ്റ് നോബിലും N ലൈൻ ബാഡ്ജിംഗ്, സ്പോർട്ടി മെറ്റൽ പെഡലുകൾ, N ബ്രാൻഡിംഗുള്ള ബ്ലാക്ക് ലെതർ സീറ്റുകൾ, ക്രാഷ്പാഡിലും സെന്റർ കൺസോളിലും സൺറൈസ് റെഡ് ആംബിയന്റ് ലൈറ്റിംഗ് എന്നിവയെല്ലാമാണ് എറിച്ചുനിൽക്കുന്നത്. ഫീച്ചറുകളുടെ കാര്യമെടുത്താലും ആള് പുലിയാണ്.

Hyundai Venue N Line Performance SUV Price Hiked By Rs 700

ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, ലെവൽ 2 ADAS, അരോമ ഡിഫ്യൂസർ, OTA അപ്‌ഡേറ്റുകൾ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്റർ, 360-ഡിഗ്രി ക്യാമറ, 8-സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം, EPB, TPMS തുടങ്ങിയ മോഡേൺ ഫീച്ചറുകളുടെ സപ്പോർട്ടും ഹ്യുണ്ടായി വെന്യുവിന്റെ പുത്തൻ N ലൈൻ വേരിയന്റിലുണ്ട്. ഒപ്പം 21 ADAS ഫീച്ചറുകളുടെ അകമ്പടിയും വെന്യുവിന്റെ പുത്തൻ N ലൈനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 1.0 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് പെർഫോമൻസ് എസ്‌യുവിയുടെ ഹൃദയം.

6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി വരുന്ന മോഡലിന് 120 bhp കരുത്തിൽ പരമാവധി 172 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. വെന്യു N ലൈനിന് പുറമെ, ഗ്രാൻഡ് i10 നിയോസ്, i20, i20 N ലൈൻ, ഓറ, വെർണ, വെന്യു, ക്രെറ്റ, ക്രെറ്റ N ലൈൻ, അൽകാസർ, എക്സ്റ്റർ എന്നിവയുടെ വിലയും ഹ്യുണ്ടായി വർധിപ്പിച്ചിട്ടുണ്ട്. അവയുടെ പുതുക്കിയ വില വിവരങ്ങൾ പിന്നീട് പുറത്തുവിടുന്നതായിരിക്കും.

Article Published On: Thursday, June 4, 2026, 9:51 [IST]
English summary
Hyundai venue n line performance suv price hiked by rs 700
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X