ഡൗൺ പേയ്‌മെന്റായി നയാപൈസ വേണ്ട, ഇസൂസുവിന്റെ പിക്കപ്പ് ഇനി ലീസിന് വാങ്ങി ഉപയോഗിക്കാം

പിക്കപ്പ് ട്രക്കുകളെ ഇന്ത്യക്കാർക്കിടയിൽ ജനപ്രിയരാക്കിയവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസു. പാസഞ്ചർ സെഗ്മെന്റിൽ എടുത്ത് പറയത്തക്ക വിൽപ്പന കണക്കുകൾ ഒന്നുമില്ലെങ്കിലും വാണിജ്യ വാഹന രംഗത്ത് പുലിക്കുട്ടൻമാരാണ് ബ്രാൻഡ്. എസ്-ക്യാബുകളെല്ലാം രാജ്യത്ത് ചൂടപ്പംപോലെയാണ് വിറ്റഴിയുന്നത്. ഇപ്പോഴിതാ ഇന്ത്യയിലെ ബിസിനസുകൾക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും വാണിജ്യ വാഹന വാങ്ങൽ കൂടുതൽ താങ്ങാനാവുന്നതും തടസരഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെ ഇസൂസു മോട്ടോർ‌സ് ഇന്ത്യ ഡി-മാക്‌സ് എസ്-കാബിനായി ഒരു പുതിയ ലീസിംഗ് പ്രോഗ്രാം പ്രഖ്യാപിച്ചിരിക്കുകയാണ്. വാഹനം മുഴുവൻ തുക കൊടുത്ത് വാങ്ങാൻ സാധിക്കാത്തവർക്ക് എളുപ്പത്തിൽ ലീസിൽ മോഡൽ സ്വന്തമാക്കാം.

പൂർണ ഉടമസ്ഥതയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയില്ലാതെ വിശ്വസനീയമായ വാണിജ്യ വാഹനങ്ങൾ ഉപയോഗികകാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും കമ്പനി പറയുന്നു. ലീസിംഗ് പ്രോഗ്രാമിൽ ഇസൂസു ഡി-മാക്സ് എസ്-ക്യാബ് നാല് വർഷത്തെ നിശ്ചിത കാലാവധിയിൽ വാങ്ങി ഉപയോഗിക്കാവുന്നതാണ്. ഇതിനായി മാസം 38,999 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ വാടകയ്ക്ക് നിരക്കും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.

Isuzu D-Max S-Cab Can Now Be Bought With Leasing Program

ഇതിനായി തുടക്കത്തിൽ നയാപൈസ മുടക്കേണ്ടതായില്ല. പാക്കേജിൽ സീറോ ഡൗൺ പേയ്‌മെന്റ്, സർവീസ്, ഇൻഷുറൻസ്, രജിസ്ട്രേഷൻ ചെലവുകൾ എന്നിവയെല്ലാം ഇസൂസു ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത ഫിനാൻസിംഗ് മോഡലുകളെ അപേക്ഷിച്ച് ലീസിംഗ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 1.81 ലക്ഷം രൂപ വരെ ലാഭിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. പണമൊഴുക്ക് നിലനിർത്തിയും അറ്റകുറ്റപ്പണികൾ കുറച്ചും പ്രവർത്തനങ്ങൾ സ്കെയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന സംരംഭകർ, ലോജിസ്റ്റിക്സ് ഓപ്പറേറ്റർമാർ, ഫ്ലീറ്റ് ഉടമകൾ എന്നിവർക്ക് ഈ മോഡൽ പ്രത്യേകിച്ചും ഗുണം ചെയ്യും.

2.5 ലിറ്റർ ഇന്റർകൂൾഡ് ഡീസൽ എഞ്ചിനാണ് ഇസൂസു ഡി-മാക്സ് എസ്-ക്യാബിന്റെ കരുത്ത്. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 77.7 bhp പവറിൽ പരമാവധി 176 Nm ടോർക്ക് വരെയും ഉത്പാദിപ്പിക്കാനാവും. ഉയർന്ന ടെൻസൈൽ സ്റ്റീൽ ബോഡി, വലിയ കാർഗോ ബെഡ്, ലോഡ്-വഹിക്കാനുള്ള ശേഷി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഹെവി-ഡ്യൂട്ടി സസ്പെൻഷൻ സജ്ജീകരണം എന്നിവയാണ് പിക്കപ്പിന്റെ സവിശേഷതകൾ.

Isuzu D-Max S-Cab Can Now Be Bought With Leasing Program

അകത്ത് 6 തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഡസ്റ്റ് പോളൻ ഫിൽട്ടറുള്ള എയർ കണ്ടീഷനിംഗ്, ഒന്നിലധികം സ്റ്റോറേജ് സ്പേസുകൾ ​, മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ എന്നിവയും ലഭിക്കും. ഇസൂസു ഡി-മാക്‌സ് എസ്-ക്യാബ് വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി സംരംഭകരെയും ഫ്ലീറ്റ് ഓപ്പറേറ്റർമാരെയും ലക്ഷ്യമിട്ടുള്ള ഒരു വാണിജ്യ ക്രൂ ക്യാബായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത് എന്നതിനാൽ ആർക്കും ഇഷ്ടമാവും.

പ്രീമിയം ഫീൽ നിലനിർത്താനായി ക്രോം ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഡോർ ഹാൻഡിലുകളിൽ ക്രോം ഫിനിഷ്, ടെയിൽഗേറ്റ് ഹാൻഡിൽ തുടങ്ങിയ ഫീച്ചറുകളെല്ലാം ഇതിന്റെ ടോപ്പ് വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടേൺ ഇൻഡിക്കേറ്ററുകൾ, റൂഫ് റെയിലുകൾ, ഗൺമെറ്റൽ ഫിനിഷ്ഡ് ഷാർക്ക് ഫിൻ ആന്റിന, പുതിയ സിക്‌സ് സ്‌പോക്ക് വീൽ കവറുകൾ എന്നിവയും വാഹനത്തിന്റെ ഹൈലൈറ്റുകളാണ്.

Isuzu D-Max S-Cab Can Now Be Bought With Leasing Program

ടോപ്പ്-എൻഡ് ഡി-മാക്‌സ് എസ്-ക്യാബിൽ ആന്റി-സ്‌കിഡ് സൈഡ്‌സ്‌റ്റെപ്പുകൾ, കീലെസ് എൻട്രി, പിയാനോ ബ്ലാക്ക് ഫിനിഷ് ട്രിമ്മുകൾ, മൾട്ടി-ഫംഗ്ഷൻ ലെതർ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-ടോൺ ഡാർക്ക് ഗ്രേ അപ്‌ഹോൾസ്റ്ററി എന്നിവയും ലഭിക്കും. ഇതുകൂടാതെ ഉയരം ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, 6 സ്പീക്കറുകളുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒന്നിലധികം യുഎസ്ബി പോർട്ടുകൾ, റിയർ പാർക്കിംഗ് ക്യാമറ എന്നിവയും പിക്കപ്പിലുണ്ട്.

തീർന്നില്ല, ഇതുകൂടാതെ ഓട്ടോ അപ്-ഡൌൺ ഡ്രൈവർ സൈഡ് പവർ വിൻഡോയുള്ള നാല് പവർ വിൻഡോകൾ, മാപ്പ് ലാമ്പ്, സൺഗ്ലാസ് ഹോൾഡർ, വാനിറ്റി മിറർ എന്നിവയും ഇസൂസു ഡി-മാക്സ് എസ്-കാബിന്റെ അകത്തളത്തെ സവിശേഷമാക്കുന്ന ഫീച്ചറുകളാണ്. എന്തായാലും ലീസിംഗ് പ്രോഗ്രാമിലൂടെ വലിയ ചലനങ്ങളുണ്ടാക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസുവിന് സാധിക്കുന്നതാണ്.

Article Published On: Wednesday, May 20, 2026, 14:17 [IST]
English summary
Isuzu d max s cab can now be bought with leasing program rentals start at rs 38999
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X