നന്ദി മോദിജി നന്ദി! ടാറ്റയ്ക്ക് കോളടിച്ചു, റേഞ്ച് റോവർ എസ്‌യുവികൾക്ക് ഒറ്റയടിക്ക് 75 ലക്ഷം രൂപ കുറച്ചു

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ എത്തിയതോടെ ടാറ്റ മോട്ടോർസിന് കോളടിച്ചിരിക്കുകയാണ്. ജാഗ്വർ ലാൻഡ് റോവർ മോഡലുകൾക്കെല്ലാം വമ്പൻ വിലക്കുറവാണ് കരാർ കാരണം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വലിയ കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യംവഹിക്കാൻ പോവുന്നത്. സെലിബ്രിറ്റികളുടേയും വലിയ വ്യവസായികളുടേയുമെല്ലാം പ്രിയങ്കരമായ റേഞ്ച് റോവർ മോഡലുകൾക്കെല്ലാം ലക്ഷക്കണക്കിന് വിലയാണ് കുറഞ്ഞിരിക്കുന്നത്. അടുത്തിടെ ജിഎസ്ടി 2.0 പരിഷ്കാരങ്ങൾ നടപ്പിലായതോടെ ആദ്യ വില കുറവ് സംഭവിച്ചിരുന്നു. കരാറിന്റെ ഭാഗമായി രണ്ടാമതും റേഞ്ച് റോവറുകൾക്ക് വിലക്കുറവ് ലഭിക്കുന്നത്.

2025 ജൂലൈ 24-ന് ഒപ്പുവെച്ച ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA), യുകെയിൽ നിന്നുള്ള വലിയ എഞ്ചിൻ കാറുകളുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കും. 3,000 സിസിക്ക് മുകളിലുള്ള പെട്രോൾ മോഡലുകൾക്കും 2,500 സിസിക്ക് മുകളിലുള്ള ഡീസൽ മോഡലുകൾക്കും ഇത് ബാധകമാണ്. കരാർ പ്രകാരം ഇറക്കുമതി തീരുവ ആദ്യ വർഷം 110 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയുകയും അഞ്ചാം വർഷം ക്രമേണ 10 ശതമാനമായി കുറയുകയും ചെയ്യും.

Jaguar Land Rover Range Rover SV Price Reduced Thanks To India-UK FTA

എന്നാൽ ആനുകൂല്യം ആദ്യ വർഷം 20,000 വാഹനങ്ങൾക്ക് മാത്രമേ ബാധകമാവൂ. ഇത് ലാൻഡ് റോവറിന് മാത്രമല്ല കേട്ടോ, എല്ലാ യോഗ്യരായ ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളും കൂടി പങ്കിടുന്നതായിരിക്കും. ജാഗ്വർ ലാൻഡ് റോവറിന് പുറമെ ബെന്റ്ലി, റോൾസ് റോയ്‌സ്, ആസ്റ്റൺ മാർട്ടിൻ, മക്ലാരൻ തുടങ്ങിയ ബ്രാൻഡുകളും ഘട്ടം ഘട്ടമായുള്ള തീരുവ വെട്ടിക്കുറയ്ക്കലിന് അർഹത നേടിയിട്ടുണ്ട്.

റേഞ്ച് റോവർ SV ലക്ഷ്വറി എസ്‌യുവിയുടെ വിലയിൽ 75 ലക്ഷം രൂപയാണ് ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലൂടെ ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. അതായത് മുമ്പുണ്ടായിരുന്ന 4.25 കോടി രൂപയിൽ നിന്ന് 3.50 കോടി രൂപയായി വാഹനത്തിന്റെ വില വെട്ടിക്കുറച്ചുവെന്ന് സാരം. അതേസമയം റേഞ്ച് റോവർ സ്‌പോർട് SUV പതിപ്പിന്റെ വില 2.75 കോടി രൂപയിൽ നിന്ന് 2.35 കോടി രൂപയായും കുറഞ്ഞിട്ടുണ്ട്.

Jaguar Land Rover Range Rover SV Price Reduced Thanks To India-UK FTA

40 ലക്ഷം രൂപയുടെ കുറവാണ് ലാൻഡ് റോവർ നടപ്പിലാക്കിയിരിക്കുന്നത്. ജാഗ്വർ ലാൻഡ് റോവറിന്റെ പൂനെ പ്ലാന്റിൽ തദ്ദേശീയമായി നിർമിക്കുന്ന റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്, റേഞ്ച് റോവർ ഇവോക്ക്, റേഞ്ച് റോവർ വെലാർ, ഡിസ്‌കവറി സ്‌പോർട് തുടങ്ങിയ മോഡലുകൾക്ക് FTA കരാർ ബാധകമാവില്ല. യുകെയിൽ നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോഡലുകൾക്ക് മാത്രമാണ് ഇത്രയും വലിയ വിലക്കുറവ് ബാധകമാവുക.

യുകെ-ഇന്ത്യ വ്യാപാര കരാറിന്റെ പരിധിക്ക് പുറത്തായതിനാൽ ഡിഫെൻഡറും ഡിസ്‌കവറിയും നിലവിലുള്ള വിലയിൽ തന്നെ തുടരും. ഇപ്പോൾ ഈ മോഡലുകൾ ലാൻഡ് റോവറിന്റെ സ്ലോവാക്യയിൽ നിർമിച്ചാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. മുകളിൽ പറഞ്ഞതുപോലെ ഒരു വർഷത്തിനുള്ളിൽ ജെഎൽആർ ഇന്ത്യയുടെ ടോപ്പ്-എൻഡ് റേഞ്ച് റോവർ വേരിയന്റുകൾക്ക് ലഭിക്കുന്ന രണ്ടാമത്തെ പ്രധാന വിലക്കുറവാണിത്.

Jaguar Land Rover Range Rover SV Price Reduced Thanks To India-UK FTA

ജിഎസ്ടി 2.0 പരിഷ്കാരങ്ങളെത്തുടർന്ന് 2025 സെപ്റ്റംബറിൽ, റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട്ട് വേരിയന്റ് ലൈനപ്പുകളിലെല്ലാം കമ്പനി 30.4 ലക്ഷം രൂപ വരെ വില കുറച്ചിരുന്നു. റേഞ്ച് റോവറിലും റേഞ്ച് റോവർ സ്പോർട്ടിലും യഥാക്രമം 540 bhp കരുത്തും 635 പവറും ഉത്പാദിപ്പിക്കുന്ന 4.4 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാണ് ഒരുക്കിയിരിക്കുന്നത്. സ്‌പോർട് എസ്‌യുവിക്കായി 2.05 കോടി രൂപ വിലയുള്ള ഒരു പുതിയ സ്റ്റാൻഡേർഡ് SV പതിപ്പും അവതരിപ്പിക്കാൻ ലാൻഡ് റോവറിന് പദ്ധതിയുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Wednesday, May 6, 2026, 16:22 [IST]
English summary
Jaguar land rover range rover sv price reduced thanks to india uk fta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X