എർട്ടിഗയേക്കാൾ കംഫർട്ടുള്ള എംപിവി, വില കൂട്ടിയിട്ടും 11.02 ലക്ഷത്തിന് വാങ്ങാം ഈ 7-സീറ്റർ ഫാമിലി കാർ
ഇന്ത്യക്കാർക്ക് 7 സീറ്റർ എംപിവിയെന്നാൽ മാരുതി എർട്ടിഗ അല്ലെങ്കിൽ ഇന്നോവ ക്രിസ്റ്റയായിരിക്കും അവസാനവാക്ക്. എന്നാൽ ഒന്നിന് പ്രീമിയം ഫീൽ നൽകാനാവാത്തതും മറ്റൊന്നിന് ഒടുക്കത്തെ വിലയുമായതിനാൽ ഇതിനിടയിൽ ചിന്തിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ഓപ്ഷനാണ് കിയ കാരെൻസ് ക്ലാവിസ് എന്ന മിടുക്കൻ. ചുരുങ്ങിയ കാലംകൊണ്ട് സെഗ്മെൻ്റിൽ വെന്നിക്കൊടി പാറിച്ച മോഡൽ ശരിക്കും ടൊയോട്ട ഇന്നോവയ്ക്ക് പോലും ഭീഷണിയാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. നല്ല ഫീച്ചറുകൾ, മോഡേൺ ഡിസൈൻ നല്ല എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം നൽകി ആളുകളെ ചാക്കിലാക്കിയ കാരെൻസ് വിൽപ്പനയിൽ നേട്ടം കൊയ്‌ത് മുമ്പോട്ട് പോവുകയാണ്.
എന്നാൽ ഇതിനിടയിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ തങ്ങളുടെ ശ്രേണിയിലെ തിരഞ്ഞെടുത്ത മോഡലുകളുടെ വിലകൾ പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. സിറോസ്, കാരെൻസ്, സോനെറ്റ്, ക്ലാവിസ് ഇവി എന്നിവയുൾപ്പെടെയുള്ള മോഡലുകൾ ഇനി സ്വന്തമാക്കണമെങ്കിൽ അധികം മുടക്കേണ്ടി വരുമെന്ന് സാരം. 7-സീറ്റർ എംപിവി വാങ്ങിക്കാനിരുന്നവർക്ക് ഇത് നിരാശ നൽകുന്ന വാർത്തയായിരിക്കും.

നിലവിൽ കാരൻസ് ക്ലാവിസ് എന്ന പേരിൽ വിൽക്കുന്ന പുത്തൻ മോഡലിന്റെ മുൻഗാമിയായ കാരൻസ് പതിപ്പിനാണ് വില വർധനവ് സംഭവിച്ചിരിക്കുന്നത്. പ്രീമിയം (O) എന്ന സിംഗിൾ വേരിയന്റിൽ വിപണനം ചെയ്യുന്ന മോഡൽ 1.5 പെട്രോൾ മാനുവൽ, 1.5 ഡീസൽ മാനുവൽ, 1.5 പെട്രോൾ സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ വാങ്ങിക്കാനാവും. ഇവ എല്ലാത്തിനും 2,000 രൂപയുടെ ഏകീകൃത വർധനവാണ് ബ്രാൻഡ് നടപ്പിലാക്കിയിരിക്കുന്നത്.
ഇതോടെ ഇപ്പോൾ കാരെൻസിന് 11.02 ലക്ഷം മുതൽ 12.88 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. പുത്തൻ കിയ കാരെൻസ് ക്ലാവിസ് വിപണനത്തിന് എത്തിയിട്ടും നിലവിലുണ്ടായിരുന്ന പഴയ മോഡലിന്റെ കച്ചോടം തുടരാനായിരുന്നു കമ്പനിയുടെ തീരുമാനം. വില കൂടിയെങ്കിലും എംപിവിയിൽ മറ്റ് മാറ്റങ്ങളൊന്നും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കൊണ്ടുവന്നിട്ടില്ലെന്നതാണ് രസകരമായ കാര്യം.

ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകൾ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, സ്മാർട്ട് കീ, റൂഫ് ഫിറ്റഡ് എയർ വെൻ്റുകൾ എന്നിവ പോലുള്ള ഫീച്ചറുകളെല്ലാം കുത്തിനിറച്ചുകൊണ്ടാണ് കാരെൻസ് വിപണിയിലെത്തുന്നത്.
കിയ കാരെൻസിലെ 1.5 NA പെട്രോള്‍ 115 bhp കരുത്തിൽ 144 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുമ്പോൾ എംപിവിയുടെ ഡീസൽ യൂണിറ്റ് 116 bhp പവറിൽ 250 Nm ടോർക്ക് നിർമിക്കാൻ ശേഷിയുള്ളതാണ്. അതേസമയം കിയ കാരെൻസ് ക്ലാവിസിന്റെ കാര്യത്തിലേക്ക് നോക്കുകയാണെങ്കിൽ നിലവിൽ 10.99 ലക്ഷം മുതൽ 20.71 ലക്ഷം രൂപ വരെയാണ് മോഡലിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

കാരെൻസിനേക്കാൾ പ്രീമിയം ഫീലോടെ എത്തുന്ന ക്ലാവിസ് പതിപ്പിന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകൾ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, സ്മാർട്ട് കീ, റൂഫ് ഫിറ്റഡ് എയർ വെന്റുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം ലഭിക്കും.
സീറ്റിൽ ഘടിപ്പിച്ച എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, നാല് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ പോലുള്ള മറ്റനേകം സവിശേഷതകളും കിയ കാരെൻസ് ക്ലാവിസിന്റെ ഭാഗമാണ്. ഇരുപതോളമുള്ള സെമി-ഓട്ടോണമസ് സവിശേഷതകളുള്ള ലെവൽ 2 ADAS, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ സീറ്റ് യാത്രക്കാർക്കുള്ള അലേർട്ട് പോലുള്ള സേഫ്റ്റി ഫീച്ചറുകളും കിയയുടെ ഫാമിലി കാറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications