6-സീറ്റർ ഇലക്‌ട്രിക് എംപിവിയുമായി കിയ വരുന്നു, പിന്നിൽ രാജകീയമായി ഇരിക്കാം; കൂടെ കുറേ പുതിയ വേരിയന്റുകളും

മാരുതി സുസുക്കി എർട്ടിഗയും ടൊയോട്ട ഇന്നോവയുമെല്ലാം മാത്രമുണ്ടായിരുന്ന സെവൻ സീറ്റർ എംപിവി സെഗ്മെൻ്റിനെ മാറ്റിയെടുത്ത മോഡലാണ് കിയ കാരെൻസ്. ഫീച്ചേഴ്‌സും പ്രായോഗികതയും കിടിലൻ ലുക്കുമെല്ലാമായി എത്തിയ മൾട്ടി പർപ്പസ് വാഹനം അതിവേഗമാണ് ഇന്ത്യക്കാരുടെ മനസിൽ കയറിപ്പറ്റിയത്. ഈ വിജയം ആവർത്തിക്കുവാനായി കഴിഞ്ഞ വർഷം ഇലക്ട്രിക് പതിപ്പിലും കാരെൻസ് എത്തുകയുണ്ടായി. കിയ കാരെൻസ് ക്ലാവിസ് ഇവി എന്നറിയപ്പെടുന്ന വാഹനം നിലവിൽ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നുമുണ്ട്. കിയയുടെ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് കാറാണെന്ന പ്രത്യേകതയോടെ എത്തിയ ക്ലാവിസ് ഇവിക്ക് അടിക്കടി കമ്പനി ചില പരിഷ്ക്കാരങ്ങൾ നൽകാനും ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ കിയ കാരെൻസ് ക്ലാവിസ് ഇവിയിലേക്ക് പുത്തൻ വേരിയൻ്റുകൾ കൂടിയെത്തുകയാണെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് ടീം ബിഎച്ച്പി വെബ്സൈറ്റ്. ഇതോടൊപ്പം ഇലക്ട്രിക് എംപിവിയിലേക്ക് 6 സീറ്റർ കോൺഫിഗറേഷന്റെ കടന്നുവരവും ഉണ്ടാവുമെന്നതാണ് സന്തോഷം നൽകുന്ന കാര്യം. ഇവയുടെ വിലയും മറ്റ് വിശദാംശങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Kia Carens Clavis EV 6 Seater Option To Launch Soon

രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ഉൾക്കൊള്ളുന്ന സീറ്റിംഗ് ലേഔട്ട് HTX E വേരിയന്റ് മുതൽ ലഭ്യമാകുമെന്നാണ് വിവരം. അതിനാൽ വാങ്ങുന്നവർക്ക് അവരുടെ മുൻഗണനയെ അടിസ്ഥാനമാക്കി 6 മുതൽ 7 സീറ്റ് ലേഔട്ടുകൾ തിരഞ്ഞെടുക്കാൻ കഴിയും. 6 സീറ്റർ സജ്ജീകരണവും ഒരൊറ്റ ബാറ്ററി ഓപ്ഷനിൽ മാത്രമായി പരിമിതപ്പെടുത്തില്ലെന്നതും കൂടുതൽ ആളുകളെ ആകർഷിക്കാൻ സഹായിക്കും. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് കാരെൻസ് ക്ലാവിസ് ഇവിയിൽ ലഭ്യമായ രണ്ട് ബാറ്ററി പായ്ക്കുകളും ഇത് വാഗ്ദാനം ചെയ്യും.

42 kWh സ്റ്റാൻഡേർഡ് റേഞ്ച് പതിപ്പ് നിരയുടെ എൻട്രി പോയിന്റായി തുടരും. അതേസമയം വലിയ 51.4 kWh എക്സ്റ്റെൻഡഡ്-റേഞ്ച് ബാറ്ററി ഉയർന്ന വേരിയന്റുകൾക്ക് കരുത്ത് പകരും. ചോർന്ന രേഖയിലെ വിലനിർണയ വിശദാംശങ്ങൾ കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ വരാനിരിക്കുന്ന GT ലൈൻ, X-ലൈൻ വേരിയന്റുകളിലേക്കും വെളിച്ചം വീശുന്നുണ്ട്. GT ലൈൻ ശ്രേണി GTX, GTX പ്ലസ് ട്രിമ്മുകളിൽ ലഭ്യമാകുമെന്നാണ് അനുമാനം.

Kia Carens Clavis EV 6 Seater Option To Launch Soon

രണ്ടും 51.4 kWh എക്സ്റ്റെൻഡഡ്-റേഞ്ച് ബാറ്ററി പായ്ക്കിനൊപ്പം മാത്രമാവും ലഭിക്കുകയെന്ന് മാത്രം. GTX വേരിയന്റുകൾ ഏകദേശം 22.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലായിരിക്കും വിപണനം ചെയ്യുക. അതേസമയം കൂടുതൽ ഫീച്ചർ റിച്ചായ GTX പ്ലസ് ട്രിമ്മുകൾക്ക് 24.99 ലക്ഷം രൂപ വിലയുണ്ട്. സാധാരണ HT വേരിയന്റുകളെ അപേക്ഷിച്ച് ഈ പതിപ്പുകൾ കൂടുതൽ സ്പോർട്ടിയർ സ്റ്റൈലിംഗ് അപ്‌ഡേറ്റുകളും യുണീക് ട്രിം ഘടകങ്ങളും കൊണ്ടുവരുമെന്നാണ് വിവരം.

രണ്ട് ബാറ്ററി ഓപ്ഷനുകളിലും ലഭ്യമായ 6 സീറ്റർ ലേഔട്ട് HTX E സ്റ്റാൻഡേർഡ്-റേഞ്ച് പതിപ്പിന് 19.99 ലക്ഷം രൂപയിൽ നിന്നാണ് വില ആരംഭിക്കുക. അതേസമയം എക്സ്റ്റെൻഡഡ്-റേഞ്ച് HTX E വേരിയന്റുകൾക്ക് ഏകദേശം 21.99 ലക്ഷം രൂപ വില വരും. ടോപ്പ് എൻഡ് X-ലൈൻ വേരിയന്റിന് എക്സ്ഷോറൂം വില 24.99 ലക്ഷം രൂപയ്ക്ക് അടുത്താണ് വരിക. ഇത് ക്ലാവിസ് ഇവിശ്രേണിയിലെ ഏറ്റവും ചെലവേറിയ വേരിൻ്റുകളിൽ ഒന്നായി മാറുന്നതായിരിക്കും.

Kia Carens Clavis EV 6 Seater Option To Launch Soon

വാറണ്ടി പാക്കേജുകൾ, ആക്‌സസറികൾ, ചാർജിംഗ് ഓപ്ഷനുകൾ എന്നിവയെ ആശ്രയിച്ച് ഇലക്ട്രിക് എംപിവിയുടെ ഓൺ-റോഡ് വില 27 ലക്ഷം രൂപ വരെ ഉയരുമെന്ന് ചുരുക്കം. 42kWh അല്ലെങ്കിൽ 51.4kWh ബാറ്ററി പായ്ക്കോടുകൂടി വിപണിയിലെത്തുന്ന കിയ കാരെൻസ് ഇവിക്ക് യഥാക്രമം 404 കിലോമീറ്റർ, 490 കിലോമീറ്റർ എന്നിങ്ങനെയാണ് സിംഗിൾ ചാർജിൽ വാഗ്‌ദാനം ചെയ്യാൻ കഴിയുന്ന റേഞ്ച്. സ്റ്റാൻഡേർഡ് റേഞ്ച് (SR) ബാറ്ററി 135 bhp കരുത്ത് ഉത്പാദിപ്പിക്കന്ന മോട്ടോറാണ് ഉപയോഗിക്കുന്നത്.

അതേസമയം കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ ലോംഗ് റേഞ്ച് (LR) പായ്ക്ക് കൂടുതൽ ശക്തമായ 171 bhp പവർ നൽകുന്ന മോട്ടോറുമായാണ് വരുന്നത്. .4kW, 11kW AC ചാർജർ ഓപ്ഷനുകളാണ് ഇലക്ട്രിക് എംപിവിക്കൊപ്പം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 11kW യൂണിറ്റ് ഉപയോഗിക്കുകയാണെങ്കിൽ 42kWh ബാറ്ററി 4 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനാവും. എന്തായാലും 6 സീറ്റർ മോഡൽ ഇവിയുടെ കച്ചോടം വർധിപ്പിക്കാൻ സഹായിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Sunday, March 15, 2026, 7:00 [IST]
English summary
Kia carens clavis ev 6 seater option to launch soon more details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X