ഷോക്കടിപ്പിക്കാതെ 7-സീറ്റർ ഇലക്‌ട്രിക് കാറിന് വില കൂട്ടി, എന്നാലും പെട്രോളടിച്ച് പോവുന്നതിലും ലാഭത്തിൽ കറങ്ങാം

മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുന്ന തിരക്കിലാണ് നമ്മുടെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. സിറോസ്, സോനെറ്റ്, സെൽറ്റോസ്, കാരെൻസ് ക്ലാവിസ് തുടങ്ങിയ ICE കാറുകൾക്ക് പുറമെ ഇവി നിരയിലും ബ്രാൻഡ് വില പരിഷ്ക്കാരം നടപ്പിലാക്കിയിട്ടുണ്ട്. കിയയുടെ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് കാറായ കാരെൻസ് ക്ലാവിസ് ഇവി വാങ്ങാനിരിക്കുന്നവരെല്ലാം ഇനി മുതൽ അധിക പണം കണ്ടെത്തേണ്ടി വരും. വാഹന നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഗോള തലത്തിലുണ്ടായ പ്രവര്‍ത്തന ചെലവുകളിലെ വര്‍ധനവും കാരണം ചൂണ്ടിക്കാട്ടിയാണ് കിയ ഇന്ത്യയിലെ മോഡലുകളുടെ വില വർധിപ്പിച്ചിരിക്കുന്നത്.

സെവൻ സീറ്റർ ഇലക്ട്രിക് എംപിവിയുടെ വില കൂടിയെന്ന് കരുതി ആരും വാങ്ങിതിരിക്കേണ്ട കേട്ടോ. ആരേയും ഷോക്കടിപ്പിക്കാതെയാണ് കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ വില വീണ്ടും വർധിപ്പിച്ചിരിക്കുന്നത്. വേരിയന്റിനെയും ബാറ്ററി പായ്ക്കിനെയും ആശ്രയിച്ച് 500 മുതൽ 1500 രൂപ വരെ മാത്രമാവും ഇനി മുതൽ അധികം മുടക്കേണ്ടി വരിക. ലോവർ സ്പെക്ക് വേരിയന്റുകളിലാണ് കൂടിയ വില നൽകേണ്ടി വരുന്നത്.

Kia Carens Clavis EV Become More Expensive In India

അതേസമയം കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ X-ലൈൻ, GTX വേരിയന്റുകൾ പോലുള്ള മുൻനിര മോഡലുകൾക്ക് കുറഞ്ഞ വിലവർധനവുമാണ് ലഭിച്ചിരിക്കുന്നത്. ഉയർന്ന മെറ്റീരിയൽ ചെലവുകളും ആഗോളതലത്തിലെ അസ്ഥിരമായ സാഹചര്യവും കാരണവും രാജ്യത്തെ നിർമാതാക്കളെല്ലാം വില വർധനവ് നടപ്പിലാക്കുന്ന തിരക്കിലാണ്. മാരുതി സുസുക്കി, കിയ, മഹീന്ദ്ര, ടൊയോട്ട, എംജി തുടങ്ങിയ ബ്രാൻഡുകളെല്ലാം മോഡൽ നിരയിൽ ഈ പ്രഖ്യാപനം ഇതിനോടകം നടത്തിയിട്ടുണ്ട്.

ജൂലൈയിൽ വില 2 ശതമാനം വരെ വർധിപ്പിക്കുമെന്ന് കിയ ഇതിനകം പ്രഖ്യാപിച്ചതുമായതിനാൽ വിലക്കയറ്റം സർപ്രൈസല്ല. വില കൂടിയെങ്കിലും ഇലക്ട്രിക് എംപിവിക്ക് മറ്റ് മാറ്റങ്ങളൊന്നും കമ്പനി കൊണ്ടുവന്നിട്ടുമില്ല. 42kWh, 51.4kWh എന്നിങ്ങനെ രണ്ട് ബാറ്ററിപായ്ക്ക് ഓപ്ഷനുകളിലാണ് ക്ലാവിസ് ഇവി ഇപ്പോഴും വാങ്ങിക്കാനാവുക. ഇതിൽ ആദ്യത്തേത് ഫുൾ ചാർജിൽ 404 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ വലിയ യൂണിറ്റ് 490 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ പ്രാപ്‌തമാണ്.

Kia Carens Clavis EV Become More Expensive In India

കാരെൻസ് ക്ലാവിസ് ഇവിയുടെ സ്റ്റാൻഡേർഡ് റേഞ്ച് (SR) ബാറ്ററി 135 bhp കരുത്ത് ഉത്പാദിപ്പിക്കന്ന മോട്ടോറും ലോംഗ് റേഞ്ച് (LR) പായ്ക്ക് കൂടുതൽ ശക്തമായ 171 bhp പവർ നൽകുന്ന മോട്ടോറുമാണ് ഉപയോഗിക്കുന്നത്. രണ്ട് ഇ-മോട്ടോറുകളും ഫ്രണ്ട് ആക്‌സിലിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് എംപിവിയുടെ ലോംഗ് റേഞ്ച് മോഡലുകൾ 8.4 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും യോഗ്യമാണ്.

7.4kW, 11kW AC ചാർജർ ഓപ്ഷനുകളാണ് ഇലക്ട്രിക് എംപിവിക്കൊപ്പം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത് എന്നതിനാൽ ചാർജിംഗിന്റെ കാര്യത്തിലും എംപിവി കാര്യക്ഷമമാണ്. 11kW യൂണിറ്റ് ഉപയോഗിക്കുകയാണെങ്കിൽ 42kWh ബാറ്ററി 4 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനാവുമെന്നാണ് കിയ അവകാശപ്പെടുന്നത്. അതേസമയം 51.4kWh പായ്ക്ക് 4 മണിക്കൂർ 45 മിനിറ്റിനുള്ളിൽ ചാർജാവുമെന്നും കമ്പനി പറയുന്നു.

Kia Carens Clavis EV Become More Expensive In India

ഇതുരണ്ടും 10 ശതമാനത്തിൽ നിന്ന് 100 ശതമാനം ചാർജാവാനുള്ള സയമാണണെന്നതും പ്രത്യേകം പറയാം. ഒരു DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാണ് കിയ കാരെൻസ് ക്ലാവിസ് ഇവി ചാർജ് ചെയ്യുന്നതെങ്കിൽ SR, LR ബാറ്ററികൾ 10-80 ശതമാനത്തിൽ നിന്ന് വെറും 39 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയുമെന്ന് കിയ അവകാശപ്പെടുന്നു. ഫീച്ചർ റിച്ച് മോഡൽ കൂടിയായതിനാൽ യാത്രകളും അതിഗംഭീരമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഓൾ-എൽഇഡി ഹെഡ്‌ലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ഇരട്ട 12.3 ഇഞ്ച് സ്‌ക്രീനുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, രണ്ടാം നിര സീറ്റിനായി വൺ-ടച്ച് ഇലക്ട്രിക് ടംബിൾ ഫങ്ഷൻ, ബോസ് മോഡ്, V2L ചാർജിംഗ് സപ്പോർട്ട്, ലെവൽ 2 ADAS, 6 എയർബാഗുകൾ, ESC, ABS, 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, TPMS, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവയാണ് ഇവിയിലെ പ്രധാന ഫീച്ചറുകൾ.

Article Published On: Thursday, June 25, 2026, 9:48 [IST]
English summary
Kia carens clavis ev become more expensive in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X