എർട്ടിഗയിലില്ലാത്ത കുന്നോളം ഫീച്ചറുകൾ, 7-സീറ്റർ ഫാമിലി എംപിവിയിലേക്ക് പുതിയ വേരിയൻ്റുമായി കിയ

ഇന്ത്യയിലെ മൾട്ടി പർപ്പസ് വാഹന നിരയിൽ മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട ഇന്നോവ എന്നീ ഭീകരൻമാരോട് പടവെട്ടി വളരെ വേഗത്തിൽ തൻ്റേതായ അഡ്രസ് കണ്ടെത്തിയ മോഡലാണ് കിയ കാരെൻസ്. ഈയടുത്ത് കൂടുതൽ സ്റ്റൈലിഷായി പേരിനൊപ്പം ക്ലാവിസ് എന്നുകൂടി ചേർത്ത വാഹനം നിലവിൽ നല്ലൊരു ഫാമിലി കാർ നോക്കിനടക്കുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാനാവുന്നതാണ്. നല്ല ഫീച്ചറുകൾ, മോഡേൺ ഡിസൈൻ നല്ല എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം നൽകി ആളുകളെ ചാക്കിലാക്കി മുന്നേറുന്ന മിടുക്കന് ഇപ്പോഴിതാ പുത്തനൊരു വേരിയൻ്റ് കൂടി സമ്മാനിച്ച് കാര്യങ്ങൾ കൂടുതൽ ആകർഷകമാക്കുകയാണ് കിയ.

കിയ കാരെൻസ് ക്ലാവിസ് നിരയിലേക്ക് പുതിയ HTE (EX) വേരിയൻ്റിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള HTE(O) വേരിയൻ്റിന് മുകളിലായി കൂടുതൽ ഫീച്ചറുകളോടെയാണ് ഈ മോഡൽ എത്തിയിരിക്കുന്നത് എന്നത് തന്നെയാണ് ആകർഷണം. നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ ആദ്യമായി ഒരു സൺറൂഫ് ഉൾപ്പെടുത്തിയതാണ് ശ്രദ്ധേയമായ നവീകരണങ്ങളിലൊന്ന്.

Kia Carens Clavis HTE EX Variant Launched

നിലവിൽ സൺറൂഫുള്ള വേരിയൻ്റുകൾക്ക് വലിയ ഡിമാൻ്റ് അനുഭവപ്പെട്ടതോടെയാണ് ഇത്തരത്തിലൊരു തന്ത്രപരമായ നീക്കം കിയ ഇന്ത്യ നടപ്പിലാക്കിയിരിക്കുന്നത്. ബ്രാൻഡ് ഇതിനെ ഒരു സ്കൈ ലൈറ്റ് ഇലക്ട്രിക് സൺറൂഫ് എന്നാണ് വിളിക്കുന്നത്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയുൾപ്പെടെ എല്ലാ ഇൻ്റേണൽ കംബഷൻ എഞ്ചിൻ ഓപ്ഷനുകളിലും പുതിയ വേരിയൻ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്യ

എന്നാൽ 7 സീറ്റർ ലേഔട്ടിൽ മാത്രമായാവും HTE (EX) മോഡൽ ലഭ്യമാവുകയെന്ന് മാത്രം. കിയ കാരെൻസ് ക്ലാവിസ് 1.5 ലിറ്റർ പെട്രോളിന് 12,54,900 രൂപയിൽ ആരംഭിച്ച് ടർബോ പെട്രോളിന് 13,41,900 രൂപ വരെയും ഡീസലിന് 14,52,900 രൂപ വരെയുമാണ് എക്സ്ഷോറൂം വില വരുന്നത്. സൺറൂഫിന് പുറമെ മാനുവൽ എയർ കണ്ടീഷനിംഗിന് പകരമുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പൊസിഷൻ ലാമ്പുകൾ തുടങ്ങിയ ഫീച്ചറുകളും കിയ HTE(EX) പതിപ്പിൽ ഒരുക്കിയിട്ടുണ്ട്.

Kia Carens Clavis HTE EX Variant Launched

കൂടാതെ എൽഇഡി ക്യാബിൻ ലാമ്പുകളും ഡ്രൈവർ-സൈഡ് ഓട്ടോ അപ്/ഡൗൺ പവർ വിൻഡോയും ലഭ്യമാണ്. ഇലക്ട്രിക് പതിപ്പുമായി സംയോജിപ്പിച്ച് കഴിഞ്ഞ വർഷം വിപണിയിൽ അരങ്ങേറ്റം കുറിച്ചതd മുതൽ കാരെൻസ് ക്ലാവിസിന് ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഉപഭോക്താക്കളിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ പഠിച്ചതിന് ശേഷമാണ് HTE (EX) എന്ന പുതിയ വേരിയൻ്റ് വികസിപ്പിച്ചതെന്നും കിയ പറയുന്നു.

6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്ന കാരെൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയൻ്റുകളിലാണ് ആളുകളിലേക്ക് എത്തുന്നത്. 10.99 ലക്ഷം മുതൽ 20.71 ലക്ഷം രൂപ വരെയാണ് മോഡലിന് നിലവിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഡിസൈനിലേക്ക് നോക്കിയാലും ആരേയും ആകർഷിക്കാൻ പാകമായ രൂപം ഇതിനുണ്ട്. പുതിയ സിഗ്നേച്ചർ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, റീസ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ എന്നിവയാണ് മോഡലിൻ്റെ മുൻവശത്തെ ഹൈലൈറ്റുകൾ.

Kia Carens Clavis HTE EX Variant Launched

വശക്കാഴ്ച്ചയിൽ പുതിയ 17 ഇഞ്ച് അലോയ് വീലുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് കാര്യമായ അലങ്കോലപണികളൊന്നും ചെയ്യാൻ കിയ തയാറായിട്ടില്ല. പിന്നിഷ ലൈറ്റ്ബാറുള്ള 'സ്റ്റാർമാപ്പ്' എൽഇഡി ടെയിൽലൈറ്റുകളാണ് ക്ലാവിസിന് നൽകിയിരിക്കുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറിലേക്ക് കയറിയാൽ ഈ സെഗ്മെൻ്റിൽ ഏറ്റവും കൂടുതൽ ഫീച്ചറുകൾ നൽകുന്ന വാഹനമാണ് കിയ കാരെൻസ് ക്ലാവിസ് എന്ന് മനസിലാക്കാം.

ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകൾ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, സ്മാർട്ട് കീ, റൂഫ് ഫിറ്റഡ് എയർ വെൻ്റുകൾ എന്നിവയെല്ലാം എംപിവിയെ കിടിലമാക്കും.

കൂടാതെ സീറ്റിൽ ഘടിപ്പിച്ച എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, നാല് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ പോലുള്ള മറ്റനേകം സവിശേഷതകളും കിയ കാരെൻസ് ക്ലാവിസിലുണ്ട്. ഇരുപതോളമുള്ള സെമി-ഓട്ടോണമസ് സവിശേഷതകളുള്ള ലെവൽ 2 ADAS പാക്കേജും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ എംപിവിയുടെ പ്രത്യേകതകളാണ്.

More from DriveSpark

Article Published On: Friday, January 16, 2026, 15:08 [IST]
English summary
Kia carens clavis hte ex variant launched features specs price and more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X