വില കൂട്ടിയിട്ടും 7.41 ലക്ഷത്തിന് മുറ്റത്തെത്തിക്കാം, പുതിയ ബ്രെസ വരുന്നുവെന്ന് അറിഞ്ഞിട്ടും കിയ ചെയ്‌ത പണി കണ

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ മത്സരം കൊഴുപ്പിക്കുവാനായി മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ ബ്രെസ ദിവസങ്ങൾക്കുള്ളിൽ വിപണിയിലെത്തുന്നതായിരിക്കും. എന്നാൽ 10 ലക്ഷം ബജറ്റിൽ എസ്‌യുവി നോക്കുന്നവരുടെ കണ്ണിലുടക്കിയിരിക്കുന്ന മോഡലായിരിക്കും കിയ സോനെറ്റ്. ഡിസൈനിന്റേയും ഫീച്ചറുകളുടേയും കാര്യത്തിൽ എതിരാളികളേക്കാൾ ഏറെ മുന്നിലായ വണ്ടി കണ്ടില്ലെന്ന് നടക്കാൻ ഇന്ത്യക്കാർക്കാവില്ല. പോരാത്തതിന് കിടിലൻ വിലയും പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എന്നിങ്ങനെ വൈവിധ്യമാർന്ന എഞ്ചിൻ കോമ്പിനേഷനുകൾ കൂടിയാവുമ്പോൾ എതിരാളികളിൽ നിന്നുമെല്ലാം സോനെറ്റ് വേറിട്ടിനിൽക്കും. കഴിഞ്ഞ കുറച്ച് നാളുകളായി കിയയുടെ കുഞ്ഞൻ എസ്‌യുവിയുടെ വിൽപ്പന കുതിക്കുകയാണ്.

ഇതിനിടയിലിതാ കിയ സോനെറ്റിന്റെ വില വർധിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കി 3,300 രൂപ മുതൽ 28,300 രൂപ വരെയാണ് ഇനി അധികം മുടക്കേണ്ടതായി വരിക. തിയ മാറ്റം പ്രാബല്യത്തിൽ വന്നതോടെ സോനെറ്റിന് ഇപ്പോൾ 7.41 ലക്ഷം രൂപ മുതൽ 14.18 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഈ ജനപ്രിയ എസ്‌യുവി മോഡലിന്റെ പുതുക്കിയ വിലകള്‍ ഈ മാസം മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

Kia Sonet Compact SUV Prices Hiked In India Up To Rs 28 300

വില കൂടിയെങ്കിലും കിയ സോനെറ്റിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവതരിപ്പിച്ചിട്ടില്ല. 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് കിയയുടെ കോംപാക്‌ട് എസ്‌യുവി വിപണിയിലെത്തുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് ഐഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നീ കിടിലൻ ഗിയർബോക്‌സ് കോമ്പിനേഷനുകളും സോനെറ്റിലുണ്ട്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കുകയാണെങ്കിൽ സോനെറ്റിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ 82 bhp കരുത്തിൽ പരമാവധി 115 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുമ്പോൾ 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ 118 bhp പവറിൽ 172 Nm ടോർക്ക് വരെയും ലഭിക്കും. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 114 bhp കരുത്തിൽ 250 Nm ടോർക്ക് വരെ വികസിപ്പിക്കുന്ന തരത്തിലാണ് കമ്പനി ട്യൂൺ ചെയ്‌തിരിക്കുന്നത്.

Kia Sonet Compact SUV Prices Hiked In India Up To Rs 28 300

ഫീച്ചറുകളുടെ കാര്യത്തിൽ സെഗ്മെൻ്റിലെ തന്നെ ഏറ്റവും സമ്പന്നമായ എസ്‌യുവി മോഡലുകളിൽ ഒന്നാണ് ഇപ്പോഴും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ എൻട്രി ലെവൽ മോഡൽ. പ്രീമിയം ഫീൽ നൽകുന്ന ഇന്റീരിയറിൽ കറുപ്പിലൊരുങ്ങിയിരിക്കുന്ന ഡാഷ്ബോർഡിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് എൽസിഡി ഡ്രൈവർ ഡിസ്‌പ്ലേ എന്നിവ പോലുള്ള സവിശേഷതകൾ കിടിലമായി സംയോജിപ്പിച്ചിട്ടുണ്ട്.

വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, സിംഗിൾ-പേൻ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്‌മാർട്ട് എയർ പ്യൂരിഫയർ, ഇൻ-കാർ കണക്റ്റീവ് ടെക് എന്നീ അത്യാധുനിക സവിശേഷതകളും ചേരുന്നതോടെ കൊടുക്കുന്ന പൈസ മുതലാവുന്നുമുണ്ട്. സുരക്ഷയുടെ കാര്യത്തിലും സോനെറ്റ് മിടുക്കനാണെന്നത് വാങ്ങിക്കാനുള്ള ത്വര കൂട്ടുന്ന സംഗതിയാണ്.

Kia Sonet Compact SUV Prices Hiked In India Up To Rs 28 300

ബേസ് മോഡൽ മുതൽ 6 എയർബാഗ്, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, ESC, TPMS പോലുള്ള സുരക്ഷാ സന്നാഹങ്ങളാണ് വണ്ടിയിൽ കുത്തിനിറച്ചിരിക്കുന്നത്. ADAS ഫീച്ചറാണ് മോഡലിലെ എടുത്തു പറയേണ്ട മറ്റൊരു സേഫ്റ്റി ഫീച്ചർ. സുരക്ഷാ ഫീച്ചറുകളുടെയും സാങ്കേതികവിദ്യകളുടെയും ലെവൽ 1 ADAS സ്യൂട്ടാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്.

ഫ്രണ്ട് കൊളിഷൻ വാണിംഗ് (FCW), കാറുകൾക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, സൈക്കിളുകൾക്കുള്ള ഫ്രണ്ട് ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, കാൽനടയാത്രക്കാർക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് ഡി വാർണിംഗ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ് എന്നിവയാണ് സോനെറ്റിലെ ADAS ടെക്കിൽ ഉൾപ്പെടുന്നത്.

Article Published On: Thursday, July 16, 2026, 6:00 [IST]
English summary
Kia sonet compact suv prices hiked in india up to rs 28300 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X