7.32 ലക്ഷത്തിന്റെ എസ്‌യുവി വാങ്ങാൻ എത്തിയവരുടെ എണ്ണം കണ്ട് വണ്ടറടിച്ച് കിയ, ഏപ്രിലിൽ വാങ്ങിയത് 10,537 പേർ

ടാറ്റ നെക്സോൺ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO, സ്കോഡ കൈലാക്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ കിടിലൻ കോംപാക്‌ട് എസ്‌യുവികളോട് മത്സരിച്ച് തന്റേതായ സ്ഥാനം കണ്ടെത്തി കുതിക്കുന്ന മിടുക്കനാണ് കിയ സോനെറ്റ്. ഡിസൈനിന്റേയും ഫീച്ചറുകളുടേയും കാര്യത്തിൽ എതിരാളികളേക്കാൾ മികച്ച് നിൽക്കുന്നതിനാൽ തന്നെ ഓരോ മാസവും സോനെറ്റ് വാങ്ങിക്കൂട്ടുന്നത് പതിനായിരക്കണക്കിന് ആളുകളാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി എസ്‌യുവിയുടെ വിൽപ്പന കുതിച്ചുയരുന്നത് കണ്ട് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ സാക്ഷാൽ കിയ വരെ വണ്ടറടിച്ചിട്ടുണ്ടാവാം.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് കിയ സോനെറ്റ് അവസാനിപ്പിച്ചത്. കഴിഞ്ഞ മാസം ഈ മിടുക്കൻ കോംപാക്‌ട് എസ്‌യുവി വാങ്ങാനെത്തിയത് 10,537 പേരാണ്. കഴിഞ്ഞ വർഷം ഇതേസമയത്തെ അപേക്ഷിച്ച് വാർഷിക വിൽപ്പനയിൽ 31 ശതമാനത്തിന്റെ വർധനവും കൈയെത്തിപ്പിടിക്കാൻ കിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഒതുക്കമുള്ള രൂപവും കുറഞ്ഞ വിലയുമെല്ലാം മോഡലിലേക്ക് പ്രധാനമായും ആകർഷിക്കുന്ന കാര്യങ്ങളാണ്. 7.32 ലക്ഷം മുതലാണ് സോനെറ്റിന്റെ വില ആരംഭിക്കുന്നത്.

Kia Sonet Sales Up By 31 Per Cent In April 2026 Sold 10 537 Units

ഫീച്ചറുകളുടെ കാര്യത്തിൽ സെഗ്മെൻ്റിലെ തന്നെ ഏറ്റവും സമ്പന്നമായ എസ്‌യുവി മോഡലുകളിൽ ഒന്നാണ് സോനെറ്റ് എന്നതും ആളുകൾക്ക് ഒഴിവാക്കാനാവാത്ത സംഗതിയാണ്. ഒറു പ്രീമിയം ഫീൽ നൽകുന്ന ഇന്റീരിയർ ഈ വിലയ്ക്ക് കിട്ടിയാൽ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ അല്ലേ. സെൽറ്റോസിനെ അനുസ്മരിപ്പിക്കുന്ന കറുപ്പിലൊരുങ്ങിയിരിക്കുന്ന ഡാഷ്ബോർഡിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് എൽസിഡി ഡ്രൈവർ ഡിസ്‌പ്ലേ എന്നിവ അതിമനേഹരമായാണ് പണിതുവെച്ചിരിക്കുന്നത്.

ഇതോടൊപ്പം വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, സിംഗിൾ-പേൻ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്‌മാർട്ട് എയർ പ്യൂരിഫയർ, ഇൻ-കാർ കണക്റ്റീവ് ടെക് എന്നീ അത്യാധുനിക സവിശേഷതകളും ചേരുന്നതോടെ സംഭവം കളറാവും. അതുപോലെ തന്നെ മൂന്ന് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളും അനേകം ട്രാൻസ്മിഷൻ ചോയ്‌സും ഈ സബ്-4 മീറ്റർ എസ്‌യുവിയുടെ ഭാഗമാണ്.

Kia Sonet Sales Up By 31 Per Cent In April 2026 Sold 10 537 Units

1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് കിയയുടെ കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് ഐഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നീ കിടിലൻ ഗിയർബോക്‌സ് കോമ്പിനേഷനുകളും സോനെറ്റിനെ വേറിട്ടുനിർത്തുന്നുണ്ട്.

ഇതിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിന് 82 bhp കരുത്തിൽ 115 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോളാണ് വാങ്ങുന്നതെങ്കിൽ 118 bhp പവറിൽ 172 Nm ടോർക്ക് വരെയും ലഭിക്കും. പലർക്കും ഏറ്റവും ഇഷ്‌ടം കിയ സോനെറ്റിലെ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ്. സെൽറ്റോസിൽ കാണുന്ന ഇതേ എഞ്ചിന് 114 bhp കരുത്തിൽ 250 Nm ടോർക്ക് വരെയാണ് സോനെറ്റിൽ നൽകാനാവുക.

Kia Sonet Sales Up By 31 Per Cent In April 2026 Sold 10 537 Units

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാലും മോശക്കാരനാണെന്ന് കരുതിയേക്കരുതേ. ക്രാഷ് ടെസ്റ്റിലെ 5-സ്റ്റാർ റേറ്റിംഗ് ഒന്നും അവകാശപ്പെടാനില്ലെങ്കിലും ബേസ് മോഡൽ മുതൽ 6 എയർബാഗ്, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, ESC, TPMS പോലുള്ള സവിശേഷതകളെല്ലാം കിയ വാഗ്ദാനം ചെയ്യുന്നുണ്ട്. ലെവൽ 1 ADAS ഫീച്ചറും ചില വേരിയന്റുകളിൽ ഒരുക്കിയിട്ടുണ്ട് എന്നതും ആകർഷകമാണ്.

ഫ്രണ്ട് കൊളിഷൻ വാണിംഗ് (FCW), കാറുകൾക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, സൈക്കിളുകൾക്കുള്ള ഫ്രണ്ട് ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, കാൽനടയാത്രക്കാർക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് ഡി വാർണിംഗ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ് എന്നിവയാണ് സോനെറ്റിലെ ADAS ടെക്കിൽ ഉൾപ്പെടുന്നത്.

Article Published On: Monday, May 11, 2026, 8:00 [IST]
English summary
Kia sonet sales up by 31 per cent in april 2026 sold 10537 units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X