മാരുതിയെയും ടാറ്റയെയും കണ്ണീരിലാഴ്ത്തിയ കൊറിയൻ എസ്‌യുവി, ജനുവരിയിലും കച്ചോടം ഉയരങ്ങളിലേക്ക്

ചെറിയ രൂപം കൊണ്ടും മോഡേൺ ഡിസൈൻ കൊണ്ടും ആളുകളെ അമ്പരപ്പിച്ച കുഞ്ഞൻ എസ്‌യുവിയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ സോനെറ്റ് (Kia Sonet). ശരിക്കും ഹ്യുണ്ടായി വെന്യുവിൻ്റെ റീബാഡ്‌ജ് മോഡലാണെങ്കിലും യാതൊരു സാമ്യവുമില്ലാതെ പണികഴിപ്പിക്കാനായതാണ് കിയയുടെ വിജയം. സെൽറ്റോസിൻ്റെ മഹാവിജയത്തിന് ശേഷം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ പുറത്തിറക്കിയ മെയ്‌ഡ് ഇൻ ഇന്ത്യ എസ്‌യുവി എന്ന പ്രത്യേകതയും സോനെറ്റിനുണ്ടായിരുന്നു. ഇന്ന് കിയയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ഈ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനമാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വിൽപ്പനയിൽ പുതിയ നേട്ടങ്ങൾ കരസ്ഥമാക്കിക്കൊണ്ട് മുന്നേറുകയാണ് കിയയുടെ കുഞ്ഞൻ. 2026 കലണ്ടർ വർഷത്തിലെ ആദ്യ മാസത്തിൽ തന്നെ കിയ സോനെറ്റിൻ്റെ 10,998 യൂണിറ്റുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ നിരത്തിലെത്തിച്ചിരിക്കുന്നത്. 2025 ജനുവരിയിൽ വിപണനം ചെയ്‌ത 7,194 യൂണിറ്റിനേക്കാൾ 52.88 ശതമാനത്തിൻ്റെ വർധനവാണ് വാർഷിക വിൽപ്പനയിൽ സോനെറ്റിന് നേടിയെടുക്കാനായിരിക്കുന്നത്.

Kia Sonet SUV Witnessed 52 88 Per Cent Sales Growth In January 2026

പ്രതിമാസ കണക്കുകളിലേക്ക് നോക്കിയാലും സോനെറ്റിന് നേട്ടം മാത്രമാണ് കാണിക്കാനുള്ളത്. 2025 ഡിസംബറിൽ 9,418 യൂണിറ്റ് മാത്രമായിരുന്ന വിൽപ്പനയാണ് ഒരുമാസം കൊണ്ട് 10,998 യൂണിറ്റിലേക്ക് ഉയർത്താൻ കിയയ്ക്ക് സാധിച്ചിരിക്കുന്നത്. HTE, HTE (O), HTK, HTK (O), HTK+, HTX, HTX+, GTX, GTX+, X ലൈൻ എന്നിങ്ങനെ ഒമ്പതോളം വേരിയൻ്റുകളിൽ വിപണിയിലെത്തുന്ന എസ്‌യുവിക്ക് 7.30 ലക്ഷം രൂപ മുതൽ 14.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ആരേയും മോഹിപ്പിക്കുന്ന എക്സ്റ്റീരിയർ ഡിസൈനാണ് കിയ സോനെറ്റിന് ഇപ്പോഴുള്ളത്. ടൈഗർ ഫെയ്‌സുള്ള ഗ്രിൽ, ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി കണക്റ്റഡ് ടെയിൽ ലൈറ്റ്, സ്ലീക്ക് എൽഇഡി ഫോഗ് ലൈറ്റുകൾ, 16 ഇഞ്ച് അലോയ് വീലുകൾ പോലുള്ള കാര്യങ്ങളാണ് സോനെറ്റിനെ രൂപത്തിലെ പ്രധാന ഹൈലൈറ്റുകൾ. അതുപോലെ തന്നെ ആകർഷകമായ കളർ ഓപ്ഷനുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

Kia Sonet SUV Witnessed 52 88 Per Cent Sales Growth In January 2026

ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ്, പ്യൂറ്റർ ഒലിവ്, ഇന്റെൻസ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, ഗ്ലേസിയർ വൈറ്റ് പേൾ വിത്ത് ബ്ലാക്ക് റൂഫ്, മാറ്റ് ഗ്രാഫൈറ്റ് എന്നിവയെല്ലാമാണ് കിയ സോനെറ്റിലെ കളർ ഓപ്ഷനുകൾ. ഫ്യൂച്ചറിസ്റ്റിക്കായ അകത്തളമാണ് കിയയുടെ കോംപാക്‌ട് എസ്‌യുവിയുടെ മറ്റൊരു ആകർഷണ കേന്ദ്രം. അതും മോഡേൺ ഫീച്ചറുകളെല്ലാം ഇതിൽ കുത്തിനിറച്ചിട്ടുമുണ്ട്.

വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് എൽസിഡി ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, സിംഗിൾ-പേൻ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്‌മാർട്ട് എയർ പ്യൂരിഫയർ, ഇൻ-കാർ കണക്റ്റീവ് ടെക് എന്നീ ഫീച്ചറുകളെല്ലാമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ സോനെറ്റിൽ വാഗ്ദാനം ചെയ്യുന്ന പ്രധാന ഫീച്ചറുകൾ.

Kia Sonet SUV Witnessed 52 88 Per Cent Sales Growth In January 2026

സുരക്ഷയുടെ കാര്യത്തിലും സോനെറ്റ് മിടുക്കനാണ് കേട്ടോ. ബേസ് മോഡൽ മുതൽ 6 എയർബാഗ്, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, ESC, TPMS പോലുള്ള സുരക്ഷാ സന്നാഹങ്ങളും കൂടിയാവുമ്പോൾ ആർക്കായാലും സോനെറ്റ് സ്വന്തമാക്കാൻ തോന്നും. ADAS ഫീച്ചറാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലെ എടുത്തു പറയേണ്ട മറ്റൊരു സേഫ്റ്റി ഫീച്ചർ. സുരക്ഷാ ഫീച്ചറുകളുടെയും സാങ്കേതികവിദ്യകളുടെയും ലെവൽ 1 ADAS സ്യൂട്ടാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പുത്തൻ പതിപ്പിൽ ഒരുക്കിയിരിക്കുന്നത്.

1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ തന്നെയാണ് കിയ സോനെറ്റിന് തുടിപ്പേകാൻ എത്തുന്നത്. ഡീസൽ എസ്‌യുവി തിരയുന്നവരിൽ പലരുടേയും ആദ്യ ചോയ്‌സാണ് സോനെറ്റ്. ഗിയർബോക്‌സ് ഓപ്ഷനുകളിലേക്ക് വന്നാൽ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് ഐഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളും കിയയുടെ എൻട്രി ലെവൽ എസ്‌യുവിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, February 7, 2026, 15:10 [IST]
English summary
Kia sonet suv witnessed 52 88 per cent sales growth in january 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X