നെക്‌സോണ്‍ ഇവിയുടെ അന്തകനാകാന്‍ സിറോസ് ഇവി അവതരിച്ചു! റേഞ്ച് വെളിപ്പെടുത്തി, വില അറിയാന്‍ കാത്തിരിപ്പ്

പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയായ സിറോസ് ഇവി (Kia Syros EV) ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഔദ്യോഗികമായി വെളിപ്പെടുത്തി. ഉടന്‍ നടക്കാന്‍ പോകുന്ന ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായാണ് ഈ ഇവിയുടെ മൂടുപടമഴിച്ചത്. ഇവിയുടെ ഡിസൈന്‍, സാങ്കേതിക സവിശേഷതകള്‍, ബാറ്ററി ഓപ്ഷനുകള്‍, ചാര്‍ജിംഗ് ശേഷി എന്നിവയടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.ടാറ്റ നെക്‌സോൺ ഇവി അരങ്ങുവാഴുന്ന ഇന്ത്യൻ കോംപാക്ട് ഇലക്ട്രിക്ക് എസ്‌യുവി വിഭാഗത്തിലേക്ക് എത്തുന്ന പുതിയ പോരാളിക്ക് രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് കമ്പനി നല്‍കിയത്.

ARAI സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം സിറോസ് ഇവിയുടെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പരമാവധി 526 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കും. ഈ ഇലക്ട്രിക് വാഹനത്തിന്റെ ടോപ് വേരിയന്റില്‍ വലിയ 51.4kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക. പരമാവധി 170bhp പവറും 255Nm പീക്ക് ടോര്‍ക്കും ശക്തമായ മോട്ടോറിലൂടെ വീലുകളിലേക്ക് എത്തിക്കും.

kia syros ev revealed

അതേസമയം ഇതിലെ ചെറിയ 42kWh ബാറ്ററി പതിപ്പ് 135bhp പവര്‍ മാത്രമേ വികസിപ്പിക്കുകയുള്ളൂ എങ്കിലും ഉയര്‍ന്ന വേരിയന്റിന് സമാനമായി 255Nm ടോര്‍ക്ക് ഔട്ട്പുട്ട് തന്നെയായിരിക്കും നല്‍കുക. ചെറിയ ബാറ്ററി പായ്ക്ക് ഘടിപ്പിച്ചെത്തുന്ന ബേസ് വേരിയന്റിന് ഫുള്‍ ചാര്‍ജില്‍ 443 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നേരത്തെ പറഞ്ഞ പോലെ വലിയ ബാറ്ററി പായ്ക്ക് ഉള്ള ഉയര്‍ന്ന മോഡലുകള്‍ക്ക് 526 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും.

100kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് സിറോസ് ഇവി ബാറ്ററി വെറും 39 മിനിറ്റുകൊണ്ട് 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനും സാധിക്കും. ഡിസൈന്‍ വശങ്ങളിലേക്ക് നോക്കിയാല്‍ സാധാരണ ഐസി എഞ്ചിന്‍ പതിപ്പിന് സമാനമായ ബോക്‌സി ലുക്ക് നിലനിര്‍ത്തിക്കൊണ്ടാണ് സിറോസ് ഇവി പണികഴിപ്പിച്ചത്.

എങ്കിലും കിയയുടെ പുതിയ സിഗ്‌നേച്ചര്‍ ഡിജിറ്റല്‍ ടൈഗര്‍ ഫേസ് ഗ്രില്ല്, എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുന്ന അലോയ് വീലുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, സ്റ്റാര്‍ മാപ്പ് എല്‍ഇഡി ലൈറ്റിംഗ് സംവിധാനം, ഡ്യുവല്‍ പെയിന്‍ പനോരമിക് സണ്‍റൂഫ് എന്നിവ ഇതിന് പ്രത്യേക ഭംഗി നല്‍കുന്നു. ഈ പുതിയ ഇലക്ട്രിക് വാഹനത്തിന്റെ ഉള്‍വശം ക്യാബിന്‍ സ്‌പേസിനും ആധുനിക ഡിജിറ്റല്‍ സവിശേഷതകള്‍ക്കും വലിയ പ്രാധാന്യം നല്‍കിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, ഒപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവസംയോജിപ്പിച്ച ഡിജിറ്റല്‍ ഡിസ്പ്ലേയാണ് ഡാഷ്ബോര്‍ഡിലെ പ്രധാന ആകര്‍ഷണം. ദീര്‍ഘദൂര യാത്രകളില്‍ ഇത് ഡ്രൈവര്‍മാര്‍ക്ക് യാത്രാസുഖത്തിനൊപ്പം എളുപ്പത്തില്‍ കണ്‍ട്രോള്‍ ചെയ്യാനും സാധിക്കും. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കായി മുന്നിലും പിന്നിലയും വെന്റിലേഷന്‍ ഫംഗ്ഷനോട് കൂടിയ സീറ്റുകളാണ് കിയ നല്‍കിയിരിക്കുന്നത്.

kia syros ev revealed

പ്രീമിയം അനുഭവം നല്‍കുന്ന ഹര്‍മന്‍ കാര്‍ഡന്‍ 8 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, സ്ലൈഡിംഗ് ആന്‍ഡ് റെക്ലൈനിംഗ് റിയര്‍ സീറ്റുകള്‍ എന്നിവയും ഇതിലുണ്ട്. കൂടാതെ മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന വെഹിക്കിള്‍ ടു ലോഡ് (V2L) സാങ്കേതികവിദ്യയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

സുരക്ഷയുടെ കാര്യത്തിലും യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാന്‍ ഒരുക്കമല്ലാത്ത കിയ 6 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്യുവല്‍ ക്യാമറ ഡാഷ്‌കാം എന്നിവ സിറോസ് ഇവിയില്‍ പായ്ക്ക് ചെയ്തിരിക്കുന്നു. യാത്രക്കാരുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാന്‍ ഇവിയുടെ ഉയര്‍ന്ന എക്സ്-ലൈന്‍ വേരിയന്റില്‍ 16 ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ലെവല്‍ 2 ADAS ലഭ്യമാക്കിയിട്ടുണ്ട്.

kia syros ev revealed

ഫോര്‍വേഡ് കൊളീഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ്, സ്റ്റോപ്പ്-ആന്‍ഡ്-ഗോ ഉള്ള സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലെയ്ന്‍ ഫോളോവിംഗ് അസിസ്റ്റ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാണിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. HTK, HTK+, HTX, HTK+ ER, HTX ER, HTX+ ER, X-Line ER എന്നീ വേരിയന്റുകളിൽ കിയ സിറോസ് ഇവി ലഭ്യമാണ്.

ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഫ്രോസ്റ്റ് ബ്ലൂ, ഗ്രാവിറ്റി ഗ്രേ, പ്യൂട്ടര്‍ ഒലിവ്, മാഗ്മ റെഡ്, ഐവറി സില്‍വര്‍ മാറ്റ്, ഐവറി സില്‍വര്‍ ഗ്ലോസ്, അറോറ ബ്ലാക്ക് പേള്‍, എക്‌സ്-ലൈന്‍ ER വേരിയന്റിനായി അറോറ ബ്ലാക്ക് പേളോടുകൂടിയ എക്‌സ്‌ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് എന്നിവയാണ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25000 രൂപ ടോക്കണ്‍ തുക നല്‍കി സിറോസ് ഇവി ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.

Article Published On: Wednesday, July 15, 2026, 18:57 [IST]
English summary
Kia syros ev fully revealed ahead of launch design specs range features colours booking details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X