കുറഞ്ഞ വിലയിൽ 500 KM റേഞ്ചുള്ള മിനി ഇലക്‌ട്രിക് എസ്‌യുവിയുമായി കിയ വരുന്നു, ടാറ്റയും എംജിയും വിറയ്ക്കും

രാജ്യത്തെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിനെ ഇളക്കിമറിക്കുമെന്ന പ്രതീക്ഷയോടെ വിപണിയിലെത്തിയതായിരുന്നു കിയ സിറോസ് (Kia Syros). ഒതുക്കമുള്ള പുത്തൻ ഡിസൈനും താങ്ങാനാവുന്ന വിലയും ആഡംബര ഫീച്ചറുകളും കുത്തിനിറച്ച എസ്‌യുവി വാങ്ങാൻ പക്ഷേ ആളുകൾ അധികം തയാറായില്ലെന്ന് വേണം പറയാൻ. നിലവിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ നിരയിൽ ഏറ്റവും കുറവ് വിൽപ്പനയുള്ള മോഡലായി സിറോസ് തുടരുകയാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം ഇനി ഇലക്ട്രിക് പതിപ്പിൽ കൂടി പരീക്ഷണത്തിന് ഇറങ്ങാനുള്ള ശ്രമത്തിലാണ് സിറോസ്. ഇതിന്റെ ഭാഗമായുള്ള അണിയറ പ്രവർത്തനങ്ങളെല്ലാം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.

ടാറ്റ നെക്‌സോൺ ഇവി പോലുള്ള വമ്പൻമാരോട് ഏറ്റുമുട്ടുവാനായി മോഡലിന്റെ വരവിന് സമയവും കുറിച്ചിരിക്കുകുയാണ് കിയ. ഈ വർഷം ഓഗസ്റ്റിൽ സിറോസ് ഇവി വിപണിയിലെത്തുമെന്ന വിവരം ഓട്ടോകാർ ഇന്ത്യയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നെക്‌സോൺ ഇവിക്ക് പുറമെ മഹീന്ദ്ര XUV 3XO ഇവിക്കും സിറോസിന്റെ വരവ് തലവേദനയാവും. എന്തായാലും കിയ ഇന്ത്യയിലെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ ഇവിയായിരിക്കും ഇതെന്നതിനാൽ വലിയ തോതിൽ ഹൈപ്പുണ്ടായിട്ടുണ്ട്.

Kia Syros EV To Launch In India By August 2026 Rivals Tata Nexon EV

ടാറ്റ നെക്‌സോൺ ഇവി, മഹീന്ദ്ര XUV 3XO ഇവി എന്നിവയെ പോലെ സിറോസ് ഇവിയും ഒരു ICE പതിപ്പിൽ നിന്നും ഇവിയിലേക്കുള്ള പരിവർത്തനമായിരിക്കും. അതിന്റേതായ ഇവി-നിർദ്ദിഷ്ട സ്റ്റൈലിംഗും ഫീച്ചർ അപ്‌ഡേറ്റുകളും കുത്തിനിറച്ചാവും കിയയുടെ കുഞ്ഞൻ ഇലക്‌ട്രിക് എസ്‌യുവി വിപണിയിലേക്ക് എത്തുക. ബോക്സി രൂപവും ടോൾബോയ് സ്റ്റാൻസും ഉള്ള അതേ സ്റ്റൈലിംഗ് തന്നെ ഇലക്ട്രിക് മോഡലും വഹിക്കുമെന്ന് പ്രതീക്ഷിക്കാം.

പാസഞ്ചർ-സൈഡ് ഫ്രണ്ട് ഫെൻഡറിലാണ് സിറോസ് ഇവിയുടെ ചാർജിംഗ് ഫ്ലാപ്പ് കൊടുത്തിരിക്കുന്നത്. ഇവിയായതിനാൽ തന്നെ സവിശേഷമായ ബമ്പറുകളും യുണീക് അലോയ് വീലുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും രൂപത്തിൽ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. സിറോസ് ഇവിയുടെ പരീക്ഷണം ഇതിനകം തന്നെ നമ്മുടെ നിരത്തുകളിൽ ആരംഭിച്ചിട്ടുണ്ടെന്നതിനാൽ ഇക്കാര്യങ്ങളെല്ലാം വെളിവായിട്ടുണ്ട്.

Kia Syros EV To Launch In India By August 2026 Rivals Tata Nexon EV

ഇന്റീരിയറിലേക്ക് വന്നാൽ ഡാഷ്‌ബോർഡ് ഡിസൈൻ വലിയ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കാം. വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) പോലുള്ള ചില ഇലക്ട്രിക് വാഹന-നിർദ്ദിഷ്ട ഫീച്ചറുകളെല്ലാം മോഡലിലേക്ക് വന്നെത്തും. അതേസമയം ബാക്കിയുള്ള സവിശേഷതകളെല്ലാം ICE പതിപ്പിന് സമാനമായിരിക്കും. 2026 മോഡൽ ഇയർ അപ്‌ഡേറ്റോടെ ICE സിറോസിൽ നിന്ന് നീക്കം ചെയ്‌ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉണ്ടാവുമോയെന്നത് കണ്ടറിയണം.

അകത്തളത്തിൽ ചില പുതുമകൾ കൊണ്ടുവരുവാനായി ഇലക്ട്രിക് വാഹന-നിർദ്ദിഷ്ട ഡിസ്‌പ്ലേകളും വ്യത്യസ്ത ട്രിം, അപ്ഹോൾസ്റ്ററിയും ലഭിച്ചേക്കാം. നിലവിൽ സിറോസ് പണികഴിപ്പിച്ചിരിക്കുന്ന അതേ K1 പ്ലാറ്റ്‌ഫോമാൽ തന്നെയായിരിക്കും കിയ സിറോസ് ഇവിയും ഉപയോഗിക്കുക. നിലവിൽ സാങ്കേതിക വിശദാംശങ്ങൾ വിരളമാണെങ്കിലും ഇലക്ട്രിക്കിലേക്ക് എത്തുമ്പോഴും എസ്‌യുവി ഫ്രണ്ട്-വീൽ-ഡ്രൈവ് കോൺഫിഗറേഷനിൽ തുടരുമെന്ന കാര്യം ഉറപ്പിക്കാനാവും.

Kia Syros EV To Launch In India By August 2026 Rivals Tata Nexon EV

അന്താരാഷ്ട്രതലത്തിൽ 42 kWh ഉം 49 kWh ബാറ്ററി പായ്ക്കുകൾ ലഭിക്കുന്ന ഹ്യുണ്ടായി ഇൻസ്റ്റർ ഇവിയും K1 പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിച്ചിരിക്കുന്നതിനാൽ സിറോസ് ഇവിയും സമാനമായ ശേഷിയുള്ള ബാറ്ററി പായ്ക്കുകളുമായി വരാനാണ് സാധ്യത. സിംഗിൾ ചാർജിൽ ഏകദേശം 500 KM റേഞ്ചിന് മുകളിൽ വാഗ്ദാനം ചെയ്യാനും ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കുമെന്ന് കരുതാം. കിയ സിറോസ് ഇവിക്ക് പ്രതീക്ഷിക്കുന്ന വില 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Wednesday, May 13, 2026, 9:30 [IST]
English summary
Kia syros ev to launch in india by august 2026 rivals tata nexon ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X