കുറഞ്ഞ പൈസക്ക് കൂടുതൽ ഫീച്ചറുകൾ, 5-സ്റ്റാർ സേഫ്റ്റിയുള്ള കിയയുടെ കുഞ്ഞൻ എസ്‌യുവിക്ക് പുതിയ മോഡൽ

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെൻ്റിൽ പുത്തനൊരു പരീക്ഷണമായിരുന്നു കിയ സിറോസ്. ചെറിയ വിലയ്ക്ക് കിട്ടുന്ന ആഡംബര കാറായി എത്തിയ മോഡൽ ആ വിഭാഗത്തിൽ ഇതുവരെ കാണാത്തത്ര ഫീച്ചറുകൾ കുത്തിനിറച്ചായിരുന്നു വിപണനത്തിന് എത്തിയത്. ഒപ്പം രൂപത്തിലും വ്യത്യസ്‌തത പുലർത്താൻ സിറോസിനായി. പല ആഡംബര കാറുകളിലും മാത്രം കണ്ടിരുന്ന ഫീച്ചറുകളെല്ലാം ചെറിയ വിലയ്ക്ക് എത്തിക്കാൻ ഈ മോഡലിലൂടെ കിയയ്ക്ക് സാധിക്കുകയും ചെയ്‌തുവെങ്കിലും വിൽപ്പനയിൽ ഇതൊന്നും പ്രതിഫലിപ്പിക്കാൻ കമ്പനിക്കായില്ലെന്ന് പറയുന്നതാവും ശരി. എന്നാൽ പുതിയ നീക്കങ്ങളിലൂടെ സിറോസിനെ ജനകീയനാക്കുവാനായുള്ള തീവ്രപരിശ്രമത്തിലാണ് കിയ.

അതിൻ്റെ ഭാഗമായിതാ സിറോസ് കോംപാക്‌ട് എസ്‌യുവിയുടെ നിരയിലേക്ക് പുത്തനൊരു വേരിയൻ്റ് കൂടിയെത്തിയിരിക്കുകയാണ്. HTK (EX) എന്നുപേരിട്ടിരിക്കുന്ന മോഡൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാവും. മണിക്കൂറുകൾക്ക് മുമ്പ് കിയ കാരെൻസ് ക്ലാവിസിൽ അവതരിപ്പിച്ച അതേ വേരിയൻ്റാണിത്. സിറോസ് HTK (EX) പെട്രോൾ പതിപ്പിന് 9.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

Kia Syros HTK EX Variant Launched In India Price Starts From Rs 9 89 Lakh

അതേസമയം കിയ സിറോസ് HTK (EX) ഡീസൽ പതിപ്പിന് 10.63 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. ഈ കൂട്ടിച്ചേർക്കലോടെ സിറോസ് നിര ഇപ്പോൾ 7 ട്രിമ്മുകളായി മാറിയിട്ടുണ്ടെന്നത് വാങ്ങാൻ എത്തുന്നവരെ സന്തോഷിപ്പിക്കും. നിലവിലുള്ള HTK (O) ഓപ്ഷന് മുകളിലാണ് HTK (EX) ട്രിം സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ നിരവധി പ്രീമിയം സ്റ്റൈലിംഗും സൗകര്യപ്രദമായ അപ്‌ഗ്രേഡുകളും മോഡൽ കൊണ്ടുവരുന്നുമുണ്ട്.

എക്സ്റ്റീരിയറിലേക്ക് നോക്കിയാൽ എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാമാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. ഈ അപ്‌ഡേറ്റുകൾ ലോവർ, മിഡ് വേരിയൻ്റുകൾ തമ്മിലുള്ള വിടവ് നികത്താൻ കിയയെ സഹായിക്കുന്നു. അതുവഴി വിലയിൽ കുത്തനെയുള്ള കുതിച്ചുചാട്ടമില്ലാതെ സിറോസിനെ കൂടുതൽ പ്രീമിയമായി വാങ്ങാനും സഹായിക്കും.

Kia Syros HTK EX Variant Launched In India Price Starts From Rs 9 89 Lakh

അകത്തളത്തിൽ പുതിയ കിയ സിറോസ് HTK (EX) വേരിയൻ്റിൽ ഇലക്ട്രിക് സൺറൂഫ്, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, സെൻസറുകളുള്ള ഒരു റിയർ പാർക്കിംഗ് ക്യാമറ എന്നിവ പോലുള്ള ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ കൂട്ടിച്ചേർക്കലുകൾ ദൈനംദിന സുഖസൗകര്യങ്ങളും ഉപയോഗക്ഷമതയും ഗണ്യമായി മെച്ചപ്പെടുത്താൻ ഉടമകളെ സഹായിക്കും.

സേഫ്റ്റിയിലും ആള് കില്ലാടിയാണെന്നത് അറിയാമല്ലോ. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെൻ്റ് എന്നിവ ഉൾപ്പെടുന്ന എസ്‌യുവിയുടെ സമഗ്ര സുരക്ഷാ സാങ്കേതികവിദ്യകളാൽ സിറോസ് HTK (EX) സമ്പന്നമാണ്. 20-ലധികം സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളാണ് കോംപാക്‌ട് എസ്‌യുവിയിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവതരിപ്പിക്കുന്നത്.

Kia Syros HTK EX Variant Launched In India Price Starts From Rs 9 89 Lakh

കിയയുടെ K1 പ്ലാറ്റ്‌ഫോമിൽ നിർമിച്ച സിറോസ് ഇതിനകം തന്നെ 5-സ്റ്റാർ ഭാരത് NCAP റേറ്റിംഗ് നേടിയിട്ടുണ്ട്, അക്കൂടെ ഈ സേഫ്റ്റി ഫീച്ചറുകൾ കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. പുതിയ വേരിയൻ്റിനെ കൂടാതെ HTK, HTK (O), HTK പ്ലസ്, HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നീ വേരിയൻ്റുകളാണ് കിയയുടെ ബോക്‌സി എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നത്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ കിയ സിറോസിന് നിലവിൽ 8.67 ലക്ഷം മുതൽ 15.94 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സിറോസിൽ വാഗ്‌ദാനം ചെയ്യുന്നത്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. പെട്രോൾ മാനുവൽ വേരിയന്റുകൾ 18.2 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുമ്പോൾ 7 സ്പീഡ് ഡിസിടി മോഡലുകൾ 17.68 കിലോമീറ്റർ ഇന്ധനക്ഷമതയാണ് പറയുന്നത്. സിറോസ് ഡീസൽ മാനുവൽ മോഡലുകൾ 20.75 കിലോമീറ്റരും ഡീസൽ ഓട്ടോമാറ്റിക് 17.65 കിലോമീറ്റർ മൈലേജും തരും.

More from DriveSpark

Article Published On: Friday, January 16, 2026, 18:00 [IST]
English summary
Kia syros htk ex variant launched in india price starts from rs 9 89 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X