വിൽപ്പന കൂടിയതോടെ വിലയും കൂട്ടി, വേറെ നിവൃത്തിയില്ലെന്ന് കിയ! ഇനി അധികം മുടക്കേണ്ടത് ഇത്രമാത്രം

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ എസ്‌യുവിയായിരുന്നു സിറോസ് (Kia Syros SUV). അതുവരെ ഈയൊരു ബജറ്റിൽ കിട്ടാത്തത്ര ഫീച്ചറുകളും സേഫ്റ്റിയും ബോക്‌സി ഡിസൈനുമെല്ലാം കുത്തിനിറച്ചെത്തിയ മോഡൽ പക്ഷേ വിപണിയിൽ മൂക്കുകുത്തി വീഴുകയായിരുന്നു. തുടക്കത്തിൽ നല്ല കച്ചോടം ലഭിച്ചിരുന്നുവെങ്കിലും ഇടയ്ക്ക് ആയിരത്തിൽ താഴെയായിരുന്നു വിൽപ്പന. ഇതിനിടയിൽ സിറോസിന്റെ 2026 മോഡലുമായി കമ്പനി എത്തുകയും ചെയ്‌തു. വില കുറച്ച്, കൂടുതൽ ഫീച്ചറുകൾ ചേർത്ത് എത്തിയതോടെ പോയമാസത്തെ വിൽപ്പനയിൽ നേട്ടമുണ്ടാക്കിയാണ് എസ്‌യുവി വിൽപ്പന അവസാനിപ്പിച്ചത്.

കച്ചോടം കൂടിയ സമയത്ത് തന്നെ സിറോസിന്റെ വില വർധിപ്പിച്ച് വാങ്ങാനിരുന്നവരെ നിരാശപ്പെടുത്തിയിരിക്കുകയാണ് കിയ. ക്രോസ്ഓവർ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും ഇപ്പോൾ 2,000 രൂപയുടെ ഏകീകൃത വില വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. ഇതോടെ മോഡലിന്റെ ഇന്ത്യയിലെ പുതുക്കിയ എക്സ്ഷോറൂം വില 8.42 ലക്ഷം മുതൽ 15.82 ലക്ഷം രൂപ വരെയായി ഉയർന്നിട്ടുണ്ട്. സിറോസിന്റെ 2026 പതിപ്പ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിലക്കയറ്റവും വരുന്നത് എന്നതും ശ്രദ്ധേയമാണ്.

Kia Syros SUV Becomes More Expensive By Rs 2 000

വില കൂട്ടിയെങ്കിലും എസ്‌യുവിക്ക് മറ്റ് മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല. മോഡൽ ഇയർ അപ്‌ഡേറ്റിന്റെ ഭാഗമായി കിയ സിറോസിലേക്ക് HTE, HTE(O), HTK+(O), HTX(O) എന്നീ പുതിയ വകഭേദങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഐവറി സിൽവർ മാറ്റ്, ഐവറി സിൽവർ ഗ്ലോസ്, മാഗ്മ റെഡ് എന്നീ മൂന്ന് അധിക എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലും വാഹനം ഇപ്പോൾ തെരഞ്ഞെടുക്കാനാവുന്നതാണ്. അടിസ്ഥാന ഡിസൈൻ അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും ചില പ്രത്യേക മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും സിറോസിൽ വന്നെത്തിയിട്ടുണ്ട്.

റീഡിസൈൻ ചെയ്ത ബമ്പർ, ബോഡി കളർ എയ്‌റോ ഇൻസേർട്ടുകൾ, എൽഇഡി ഫോഗ് ലാമ്പുകളുമായി സംയോജിപ്പിച്ച ഗ്ലോസി ബ്ലാക്ക് സ്‌കിഡ് പ്ലേറ്റുകൾ, ഗ്ലോസ് ബ്ലാക്ക് റൂഫ് റെയിലുകൾ, ഒആർവിഎമ്മുകൾ, ബോഡി കളർ സൈഡ് ഗാർണിഷുകൾ, എൽഇഡി ഹൈ-മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ് എന്നിവയെല്ലാമാണ് 2026 മോഡൽ കിയ സിറോസിലേക്ക് എത്തിയ എക്സ്റ്റീരിയർ മാറ്റങ്ങൾ. ടോപ്പ് HTX, HTX(O) ട്രിമ്മുകൾ ഇപ്പോൾ നിയോൺ ബ്രേക്ക് കാലിപ്പറുകളുള്ള പുതിയ 17 ഇഞ്ച് ക്രിസ്റ്റൽ-കട്ട് അലോയ് വീലുകളും കമ്പനി സമ്മാനിച്ചു.

Kia Syros SUV Becomes More Expensive By Rs 2 000

എക്സ്റ്റീരിയറിലേത് പോലെ പരിഷ്ക്കാരങ്ങൾ ഇന്റീരിയറിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ആളുകളെ കൈയിലെടുക്കുന്ന കാര്യമാണ്. ഇൻഫോടെയ്ൻമെന്റ്, ഇൻസ്ട്രുമെന്റേഷൻ, കണക്റ്റഡ് നാവിഗേഷൻ എന്നിവ സംയോജിപ്പിക്കുന്ന 30 ഇഞ്ച് വലിയ പനോരമിക് ഡിസ്പ്ലേ സജ്ജീകരണം, ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, 60:40 സ്പ്ലിറ്റ് കോൺഫിഗറേഷനോടുകൂടിയ സ്ലൈഡിംഗ്, റീക്ലൈനിംഗ് രണ്ടാം നിര സീറ്റുകൾ എന്നിവയെല്ലാം അകത്തളത്തിന് കൂടുതൽ പ്രീമിയംനെസ് സമ്മാനിക്കുന്നു.

സേഫ്റ്റിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ കൊടുത്തുകൊണ്ട് വിപണിയിലെത്തിയിരിക്കുന്നതിനാൽ 80-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, OTA അപ്‌ഡേറ്റുകൾ, കിയ കണക്റ്റ് ഡയഗ്നോസ്റ്റിക്സ് എന്നിവയും സിറോസിൽ ഇപ്പോൾ ലഭ്യമാണ്. 2026 മോഡലിൽ എഞ്ചിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരുകയാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന കിയ സിറോസിലെ പെട്രോൾ എഞ്ചിൻ 120 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Kia Syros SUV Becomes More Expensive By Rs 2 000

അതേസമയം ഡീസൽ 115 bhp പവറിൽ 250 Nm torque ആണ് നൽകുന്നത്. ഡീസലിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് സ്റ്റാൻഡേർഡായി വരുന്നതെങ്കിലും ഉപയോക്താക്കൾക്ക് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും തെരഞ്ഞെടുക്കാൻ അവസരമുണ്ട് കേട്ടോ. മൈലേജിന്റെ കാര്യത്തിലും ആള് മോശക്കാരനല്ല കേട്ടോ. പെട്രോൾ മാനുവൽ വേരിയന്റുകൾ ലിറ്ററിന് 18.2 കിലോമീറ്റർ മൈലേജ് പറയുമ്പോൾ 7 സ്പീഡ് ഡിസിടി മോഡലുകൾ 17.68 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

എന്നാൽ ഡീസൽ വേരിയന്റ് 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി 20.75 കിലോമീറ്റർ മൈലേജും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി 17.65 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുന്നുവെന്നും കിയ പറയുന്നു. വില കൂടിയെങ്കിലും പുതിയ മോഡൽ ഇയർ പരിഷ്ക്കാരത്തോടെ വിപണിയിലെത്തിയ സിറോസിനെ ആളുകളിലേക്ക് കൂടുതൽ അടുപ്പിച്ചിട്ടുണ്ട്. പിന്നെ 2,000 രൂപയുടെ വർധനവാണ് ലഭിച്ചിരിക്കുന്നത് എന്നതിനാൽ വിൽപ്പനയെ കാര്യമായി ബാധിക്കാനും ഇടയില്ല.

Article Published On: Monday, June 22, 2026, 12:23 [IST]
English summary
Kia syros suv becomes more expensive by rs 2000 now price starts at 8 42 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X