ബെൻസിനോട് പോരടിക്കാൻ പുതിയ ഹൈബ്രിഡ് സെഡാനുമായി ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ്; വിലയും അടിപൊളി

ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമായ ലെക്‌സസ് കഴിഞ്ഞ കുറച്ച് വർഷമായി ഇന്ത്യയിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, ലാൻഡ് റോവർ തുടങ്ങിയ വമ്പൻമാർക്കെതിരെ പോരടിക്കാൻ ലക്ഷ്വറി സെഗ്മെന്റിൽ കിടിലൻ വാഹനങ്ങളാണ് ജാപ്പനീസ് ബ്രാൻഡ് അണിനിരത്തുന്നതും. അടുത്തിടെയായി പുത്തൻ പുതിയ മോഡലുകളുമായി കളംനിറഞ്ഞുനിൽക്കുന്ന കമ്പനി ഇപ്പോഴിതാ രാജ്യത്തിനായി പുത്തനൊരു കാർ കൂടി പുറത്തിറക്കിയിരിക്കുകയാണ്. പുതിയ ലെക്‌സസ് ES 350h സെഡാനാണ് ഇന്ത്യൻ വിപണിയിലേക്ക് രംഗപ്രവേശം ചെയ്‌തിരിക്കുന്നത്. ES നിരയിലേക്ക് പുതിയ ഹൈബ്രിഡ് വേരിയന്റ് കൂടി എത്തുന്നുവെന്നതാണ് വലിയ പ്രത്യേകത.

ഏറ്റവും പുതിയ ലെക്‌സസ് ES 350h സെഡാന് 66.10 ലക്ഷം മുതൽ 71.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. എക്സ്ക്വിസിറ്റ്, ലക്ഷ്വറി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് കാർ വിപണനത്തിന് എത്തുന്നത്. TNGA GA-K പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന ലെക്‌സസ് സെഡാന്റെ എട്ടാം തലമുറ അകത്തും പുറത്തും പുതിയ ഡിസൈനാണ് അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ ഇതേ കാറിന്റെ ഫുള്ളി ഇലക്ട്രിക് പതിപ്പും വിപണിയിലെത്തിയിരുന്നു.

Lexus ES 350h Hybrid Sedan Launched

ലക്ഷ്വറി സെഡാൻ വിഭാഗത്തിൽ മെർസിഡീസ് ബെൻസ് സി-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ് LWB, ഔഡി A4 എന്നീ വമ്പൻമാരോടാണ് ലെക്‌സസ് ES മത്സരിക്കുന്നത്. പുതിയ തലമുറയിൽ ഹൈബ്രിഡ് സെഡാൻ അതിന്റെ മുൻഗാമിയേക്കാൾ വലിപ്പമേറിയതാണ്. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ നീളമുള്ള വീൽബേസ്, കൂടുതൽ വീതി, കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസ്, അധിക ഇന്റീരിയർ സ്പേസ് എന്നിവയെല്ലാം ഹൈബ്രിഡ് സെഡാനിലുണ്ട്.

ഡിസൈനിലേക്ക് നോക്കിയാൽ ഫ്യൂച്ചറിസ്റ്റിക് രൂപം ആവാഹിച്ചിരിക്കുന്ന പുതിയ ലെക്‌സസിന് സിഗ്നേച്ചർ എൽ-ആകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങളും പരിഷ്ക്കരിച്ച റിയർ ഡിസൈനുമെല്ലാം വല്ലാത്തൊരു ഭംഗിയാണ് സമ്മാനിക്കുന്നത്. അതേസമയം സെഡാന് ഇലക്ട്രോണിക് ഡോർ ലാച്ച് റിലീസുകളും ലഭിക്കുന്നുണ്ട്. പുതുതായി പുറത്തിറക്കിയ SOU, സോണിക് കോപ്പർ എന്നിവയുൾപ്പെടെ നിരവധി കളർ ഓപ്ഷനുകളിൽ കാർ ലഭ്യമാണ്.

Lexus ES 350h Hybrid Sedan Launched

ഇന്റീരിയറിലേക്ക് കയറിയാലും ആഡംബരത്തം തുളുമ്പി നിൽക്കുന്നത് കാണാം. പുറത്തേത് പോലെ അകത്തളവും ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള രണ്ട് കളർ ഓപ്ഷനുകളിൽ വാങ്ങാനാവും. കണക്റ്റഡ് ഫീച്ചറുകൾ കുത്തിവിറച്ചിരിക്കുന്ന വരുന്ന 14.0 ഇഞ്ച് ഹൈ-ഡെഫനിഷൻ ടച്ച്‌സ്‌ക്രീനാണ് സെൻട്രൽ ഡാഷ്‌ബോർഡിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ലെക്‌സസിന്റെ അഭിപ്രായത്തിൽ റെസ്‌പോൺസീവ് ഹിഡൻ സ്വിച്ചുകൾ ഇവിടെ വേറിട്ടുനിൽക്കുന്നുമുണ്ട്.

ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്രൈവറുടെ കൈയെത്തും ദൂരത്ത് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ടാസുന കോക്ക്പിറ്റ് ലേഔട്ട് എന്നിവയും ഇന്റീരിയറിന്റെ മോടികൂട്ടുന്നുണ്ട്. 2.5 ലിറ്റർ ഇൻലൈൻ 4-സിലിണ്ടർ എഞ്ചിൻ, ട്രാൻസ്‌ആക്‌സിലിൽ സംയോജിപ്പിച്ചിരിക്കുന്ന പവർ കൺട്രോൾ യൂണിറ്റ് എന്നിവയുള്ള പുതിയ eAxle, ലിഥിയം-അയൺ ബാറ്ററി എന്നിവയാണ് ES 350h സെഡാന് കരുത്ത് പകരുന്നത്.

Lexus ES 350h Hybrid Sedan Launched

പെർഫോമൻസ്, ഇന്ധനക്ഷമത, നിശബ്ദത എന്നിവ സന്തുലിതമാക്കാൻ ഉദ്ദേശിച്ചുള്ള പുതുതായി വികസിപ്പിച്ച ലിഥിയം അയൺ ബാറ്ററിയാണ് ഇപ്പോൾ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷാ സവിശേഷതകളിലും കാർ അടിപൊളിയാണ്. ഏറ്റവും പുതിയ ലെക്സസ് സേഫ്റ്റി സിസ്റ്റം പ്ലസ് ഉൾപ്പെടുത്തിയാണ് ആഡംബര സെഡാൻ പണികഴിപ്പിച്ചിരിക്കുന്നത്. നവീകരിച്ച പ്രീ-കൊളീഷൻ സിസ്റ്റം, ഓൾ-സ്പീഡ് ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രേസിംഗ് അസിസ്റ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുമുണ്ട്.

കൂടാതെ ടോപ്പ് ലക്ഷ്വറി വേരിയന്റിൽ ലഭ്യമായ ഡ്രൈവ് മോണിറ്റർ ഫീച്ചറും കാറിനെ വേറിട്ടുനിർത്തും. ലെക്സസ് ഇന്ത്യ 5 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ് പാക്കേജ്, വാഹനത്തിനും ഹൈബ്രിഡ് ബാറ്ററിക്കും 8 വർഷത്തെ അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ വാറണ്ടി, അഷ്വേർഡ് ബൈ ബാക്ക് പ്രോഗ്രാം, മൂന്ന് മുതൽ എട്ട് വർഷം വരെയുള്ള ലെക്സസ് ലക്ഷ്വറി കെയർ സർവീസ് പാക്കേജുകൾ എന്നിവയും ഏറ്റവും പുതിയ ES 350h സെഡാനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

Article Published On: Wednesday, July 15, 2026, 16:03 [IST]
English summary
Lexus es 350h hybrid sedan launched price features specs in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X