സിനിമാക്കാരുടെ പ്രിയങ്കരൻ, ആദ്യമായി ഇന്ത്യയിൽ നിർമിച്ച മെയ്ബാക്ക് എസ്‌യുവിയുമായി ബെൻസ്; വില കണ്ടോ
സ്വന്തമായി ആനയുണ്ടെന്ന് പറയുന്നതുപോലെയാണ് വീട്ടിൽ ഒരു ബെൻസുള്ളതിൻ്റെ ഗമ. ആഡംബര കാറുകൾ ഇന്ത്യയിൽ പലതരമുണ്ടെങ്കിലും ത്രീ-സ്റ്റാർ എംബ്ലത്തിൻ്റെ പവർ ഒന്ന് വേറെ തന്നെയാണ്. അതിനാൽ തന്നെ ഇന്ത്യക്കാരോട് ജർമൻ വാഹന നിർമാതാക്കൾക്ക് പ്രത്യേകമൊരു അടുപ്പവുണ്ട്. സിനിമാക്കാരുടെയും കോടീശ്വരൻമാരുടെയും പ്രിയങ്കരനായ മെർസിഡീസ് ഇപ്പോഴിതാ ഇന്ത്യൻ വിപണിക്കായി ഏറ്റവും പുതിയ 2026 മെയ്ബാക്ക് GLS എസ്‌യുവി (Mercedes Maybach GLS) പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. മെർസിഡീസ് ബെൻസ് തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ മെയ്ബാക്ക് എന്ന പ്രത്യേകതയോട് കൂടിയാണ് അത്യാഡംബര മോഡൽ കടന്നുവരുന്നത്.
മെർസിഡീസ് ബെൻസിൻ്റെ പൂനെ പ്ലാൻ്റിലാവും ഈ അൾട്രാ ലക്ഷ്വറി എസ്‌യുവി ഇനി പണികഴിപ്പിക്കുക. ഇതോടെ യുഎസിന് പുറത്ത് GLS നിർമിക്കുന്ന ആദ്യ വിപണിയായി ഇന്ത്യ മാറും. മെയ്‌ഡ് ഇൻ ഇന്ത്യ മെയ്ബാക്ക് GLS മോഡലിന് 2.75 കോടി രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. ഇതോടൊപ്പം ബെൻസ് ഇന്ത്യയിൽ മെയ്‌ബാക്ക് GLS സെലിബ്രേഷൻ എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്.

ഈ സ്പെഷ്യൽ എഡിഷന് 4.10 കോടി രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ഏറെ പരിചിതമായ അതേ രൂപം തന്നെയാണ് മെയ്‌ഡ് ഇൻ ഇന്ത്യ മെയ്ബാക്ക് GLS എസ്‌യുവി പിന്തുടരുന്നത്. ക്രോം സ്ലാറ്റുകളുള്ള ഒരു വലിയ ഗ്രില്ലും 'മെയ്ബാക്ക്' ഉള്ള ഒരു ക്രോം സറൗണ്ടും എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും മുൻവശത്തിന് പ്രത്യേക അഴകാണ് സമ്മാനിക്കുന്നത്.
ബമ്പറിൽ ക്രോമിൽ പൂർത്തിയാക്കിയ നിരവധി മെയ്‌ബാക്ക് ലോഗോകളുള്ള ഫോക്‌സ് എയർ വെൻ്റുകളും കാണാം. വശക്കാഴ്ച്ചയിലേക്ക് വന്നാൽ ആദ്യം കണ്ണിലുടക്കുക കൂറ്റൻ 23 ഇഞ്ച് അലോയ് വീലുകളും ഡി-പില്ലറിലെ മെയ്‌ബാക്ക് ലോഗോയുമാണ്. റാപ്പ്എറൗണ്ട് എൽഇഡി ടെയിൽലൈറ്റുകളും റിയർ ബമ്പറിൻ്റെ ഇരുവശത്തുമായി ഇടംപിടിച്ചിരിക്കുന്ന രണ്ട് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകളും ഇതിന് ലഭിക്കുന്നു. എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറും അതിമനോഹരമാണ്.
അകത്തളത്തിൽ മെയ്‌ബാക്ക് GLS എസ്‌യുവിയിൽ ഡ്യുവൽ 12,3 ഇഞ്ച് സ്‌ക്രീനുകളും ഗ്ലോസ്-ബ്ലാക്ക് ഘടകങ്ങളുള്ള 3-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉണ്ട്. ഇതൊരു 5 സീറ്റർ മോഡലായാണ് മെർസിഡീസ് ബെൻസ് പണികഴിപ്പിച്ചിരിക്കുന്നത്. ലെതറെറ്റ് അപ്ഹോൾസ്റ്ററി, റിയർ സീറ്റിലെ യാത്രക്കാർക്കായി രണ്ട് 11.6 ഇഞ്ച് ഡിസ്‌പ്ലേകൾ, ഡ്യുവൽ വയർലെസ് ഫോൺ ചാർജറുകൾ, പനോരമിക് സൺറൂഫ്, പവർഡ് സൺബ്ലൈൻഡുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, 29-സ്പീക്കർ ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, രണ്ട് വയർലെസ് ഹെഡ്‌സെറ്റുകൾ എന്നീ ഫീച്ചറുകളും ലഭിക്കുന്നതാണ്.
3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, അഡ്‌ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, മുന്നിലും പിന്നിലും യാത്രക്കാർക്ക് സെൻ്റർ ആംറെസ്റ്റ്, 9.6 ലിറ്റർ റഫ്രിജറേറ്റഡ് കമ്പാർട്ട്‌മെൻ്റ്, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, റിയർ സീറ്റ് വെൻ്റിലേഷൻ എന്നിവ പോലുള്ള ഫീച്ചറുകളും ആഡംബര യാത്ര സമ്മാനിക്കുവാനായി കൊടുത്തിട്ടുണ്ട്. ട്രാൻസ്പാരൻ്റ് ബോണറ്റ് ഫംഗ്ഷനോടുകൂടിയ 360-ഡിഗ്രി ക്യാമറ, ഓട്ടോ പാർക്കിംഗ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ADAS സ്യൂട്ട് എന്നിവയാണ് വാഹനത്തിലെ പ്രധാന സേഫ്റ്റി ഫീച്ചറുകൾ.
പ്രാദേശികമായി അസംബിൾ ചെയ്യുന്ന മെർസിഡീസ് മെയ്ബാക്ക് GLS എസ്‌യുവിക്ക് 4.0 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 557 bhp പവറിൽ പരമാവധി 770 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓൾവീൽ ഡ്രൈവ് സംവിധാനവുമുള്ള ബെൻസിന് വെറും 4.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. 250 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








