ഞെട്ടിച്ചു! വാഹനം വേണ്ടാത്തവരുണ്ടെങ്കിൽ തിരികെ കൊടുത്ത് പണം വാങ്ങാം, ബൈബാക്ക് ഓപ്ഷനുമായി മഹീന്ദ്ര

ഇലക്‌ട്രിക് കാർ വിപണിയിൽ ക്ലിക്കാവാൻ ഏറെ കാത്തിരുന്നവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പല പല മോഡലുകളിറക്കി പരീക്ഷണങ്ങൾ തുടർന്നുവെങ്കിലും ഹിറ്റടിക്കാൻ ബോൺ ഇലക്‌ട്രിക് എസ്‌യുവികളായ BE 6, XEV 9e തുടങ്ങിയ മോഡലുകൾ വരേണ്ടി വന്നുവെന്നതാണ് സത്യം. ഇന്ത്യൻ ടെസ്‌ലകൾ എന്ന ഓമനപ്പേരും വാങ്ങി ഇരുവരും ഇപ്പോൾ കുതിച്ചുപായുകയാണ്. ഇതിനിടയിൽ വിപണിയിൽ സജീവമായി നിലനിൽക്കുന്നതിനായി രണ്ട് ഇവികളുടേയും പല സ്പെഷ്യൽ എഡിഷൻ മോഡലുകളേയും കമ്പനി പുറത്തിറക്കുകയുണ്ടായി. അതിൽ ഏറ്റവും വലിയ ഹിറ്റടിച്ചതാവട്ടെ BE 6 ബാറ്റ്മാൻ എഡിഷനുമാണ്.

ബ്രാൻഡ് പോലും പ്രതീക്ഷിക്കാത്തത്ര വിജയം കൈവരിച്ച ബാറ്റ്മാൻ എഡിഷൻ ആളുകളുടെ നിർബന്ധ പ്രകാരം വീണ്ടും പുറത്തിറക്കാനും മഹീന്ദ്ര നിർബന്ധിതരായി. എന്നാൽ ആദ്യ ബാച്ചിൽ വാങ്ങിയവരെ ഇത് ചൊടിപ്പിച്ചിരിക്കുകയാണ്. വിപണിയിലെത്തിയപ്പോൾ 300 യൂണിറ്റായി പരിമിതപ്പെടുത്തിയിരുന്ന ഈ വാഹനത്തിന്റെ പ്രൊഡക്ഷൻ വൻ സ്വീകരണത്തെ തുടർന്ന് കമ്പനി 999 യൂണിറ്റായി ഉയർത്തിയിരുന്നു.

Mahindra BE 6 Batman Edition s First 999 Buyers Will Get Full Buyback

ഇതും നിമിഷങ്ങൾക്കകം വിറ്റുതീരുകയും ചെയ്‌തിരുന്നു. എന്നിട്ടും ആളുകൾ ചോദിച്ചെത്തിയതോടെ വീണ്ടും ഒരു 999 യൂണിറ്റുകൾ കൂടി നിർമിക്കാനും പുറത്തിറക്കാനും മഹീന്ദ്ര തീരുമാനിച്ചു. രണ്ടാമത്തെ ബാച്ചും 7 മിനിറ്റിനുള്ളിൽ വിറ്റുതീരുകയും ചെയ്‌തതോടെ മഹീന്ദ്ര വൻ ഹാപ്പിയായി. അപ്പോഴാണ് ഇടിത്തീ പോലെ ആദ്യ ബാച്ചിൽ വാങ്ങിയവർ പരാതിയുമായി സോഷ്യൽ മീഡിയ കത്തിച്ചത്. എക്സ്ക്ലൂസിവിറ്റി പ്രതീക്ഷിച്ച് വാങ്ങിയ പലർക്കും ഇത് നഷ്‌ടപ്പെട്ടുവെന്നായിരുന്നു പരാതി.

ലിമിറ്റഡ് എഡിഷൻ അപ്പീൽ ദുർബലപ്പെടുത്തിയതിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ട് നിരവധി ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ചു. ഇത് പരിഹരിക്കുവാനായി തിരഞ്ഞെടുത്ത BE 6 ബാറ്റ്മാൻ എഡിഷൻ ഉപഭോക്താക്കൾക്കായി മഹീന്ദ്ര ബൈബാക്ക് ഓപ്ഷൻ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ഇത് ആദ്യ ബാച്ചിൽ വാഹനം വാങ്ങിയവർക്ക് മാത്രമായിരിക്കും ബാധകമാവുകയെന്നാണ് നിലവിലെ വിവരം.

Mahindra BE 6 Batman Edition s First 999 Buyers Will Get Full Buyback

ഉപഭോക്താക്കളുടെ വികാരം മാനിച്ചുകൊണ്ട് പരാതിയുള്ള ആദ്യത്തെ 999 ഉടമകൾക്ക് അവരുടെ വാഹനം തിരികെ കൊടുത്ത് പണം വാങ്ങാം. ഇതിനായി 30 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഒരു വാഹന കമ്പനി തങ്ങളുടെ ഉപഭോക്താക്കളുടെ അഭിപ്രായത്തിന് ഇത്രയും വലിയ വില നൽകുന്നത് ഇന്ത്യൻ വാഹന ചരിത്രത്തിൽ തന്നെ ശ്രദ്ധേയമാണ്. മഹീന്ദ്ര ഇക്കാര്യം ഔദ്യോഗികമായി അറിയിച്ച തീയതി മുതൽ 30 ദിവസത്തേക്ക് ഓഫർ സാധുവായിരിക്കുമെന്ന് അറിയിച്ചു.

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബൈബാക്ക് ഓപ്ഷനുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കാൻ അവരവരുടെ ഡീലർഷിപ്പുകളുമായി ബന്ധപ്പെടാം. ഇതോടെ ആശങ്കകൾക്കും പരാതികൾക്കും അറുതിയാവുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്. വാർണർ ബ്രദേഴ്‌സ് ഡിസ്കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്‌ടുമായി സഹകരിച്ചാണ് മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഐക്കണിക് ഡിസി സൂപ്പർഹീറോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവിയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ടോപ്പ്-സ്പെക്ക് വേരിയന്റിനെ അടിസ്ഥാനമാക്കി എത്തിയിരിക്കുന്ന ഇവിയിൽ ബാറ്റ്മാൻ-തീം ഡെക്കലുകൾ, ഗോൾഡൻ ആക്സന്റുകൾ, ബാറ്റ് എംബ്ലങ്ങൾ, വലിയ അലോയ് വീലുകൾ എന്നിവയെല്ലാം ലഭിക്കുന്നതായിരിക്കും. വ്യത്യസ്തമായ സാറ്റിൻ ബ്ലാക്ക് ഫിനിഷിലാണ് മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷൻ പണിതിറക്കിയിരിക്കുന്നത്. അത് വാഹനത്തിന് അസാമാന്യമായ റോഡ് പ്രസൻസാണ് സമ്മാനിക്കുന്നത്.

ഗോൾഡൻ ഹൈലൈറ്റുകൾ, ബാറ്റ്മാൻ ബ്രാൻഡിംഗ്, ഓൾ-ബ്ലാക്ക് തീം ഇന്റീരിയർ എന്നിവ കൂടിയാവുമ്പോൾ ഇലക്ട്രിക് എസ്‌യുവി വേറെ ലെവലാവുന്നുണ്ട്. റിയർ-വീൽ-ഡ്രൈവ് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 79 kWh ബാറ്ററി പായ്ക്കാണ് എസ്‌യുവിയുടെ ഹൃദയം. ഇവിക്ക് സിംഗിൾ ചാർജിൽ 682 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യാനാവുമെന്നാണ് മഹീന്ദ്ര പറയുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 282 bhp പവറിൽ 380 Nm torque വരെ നൽകാൻ വാഹനത്തിന് സാധിക്കുന്നതാണ്.

More from DriveSpark

Article Published On: Thursday, March 19, 2026, 17:16 [IST]
English summary
Mahindra be 6 batman editions first 999 buyers will get full buyback
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X