999 പേരിൽ ആദ്യത്തെ ആൾക്ക് താക്കോൽ കൈമാറി, BE 6 ഫോർമുല-ഇ എഡിഷൻ്റെ ഡെലിവറി ആരംഭിച്ച് കമ്പനി

വൈദ്യുത വാഹന രംഗത്തെ കുലപതികളായ ടാറ്റ മോട്ടോർസിനെയും എംജിയെയും ഒതുക്കി നമ്പർ വൺ ആവാനുള്ള പരിശ്രമത്തിലാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇവി മേഖലയിൽ ക്ലച്ചുപിടിക്കാതിരുന്ന ബ്രാൻഡ് ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ വരവോടെ ഇമേജ് ഒന്ന് മിനുക്കിയെടുക്കുകയുണ്ടായി. ഇന്ത്യൻ ടെസ്‌ല എന്ന വിളിപ്പേരോടെ BE6, XEV 9e മോഡലുകൾ പലരുടേയും ഗുഡ്ബുക്കിൽ ഇടംനേടുകയും ചെയ്‌തിരുന്നു. വിൽപ്പനയിലും വലിയ കണക്കുകൾ കൈവരിച്ചതോടെ മഹീന്ദ്രയ്ക്ക് ആത്മവിശ്വാസമായി. തുടർന്ന് ടോപ്പ് സെല്ലിംഗ് മോഡലുകളെ അടിസ്ഥാനമാക്കിയുള്ള സ്പെഷ്യൽ എഡിഷനികളും കമ്പനി പുറത്തിറക്കിയിരുന്നു.

ഇതിൽ ഏറ്റവും ശ്രദ്ധേയമായത് BE 6 ഫോർമുല എഡിഷനായിരുന്നു. 999 പേർക്ക് മാത്രം വാങ്ങാവുന്ന സ്പെഷ്യൽ എസ്‌യുവി പല കാരണങ്ങളാലും വേറിട്ടുനിൽക്കുന്നുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഫോർമുല-ഇ കാറോട്ട മത്സരത്തിൽ സേഫ്റ്റി കാറായി BE 6 സാന്നിധ്യമറിയിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ പതിപ്പിനെ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. ഫുള്ളി-ലോഡഡ് ആയിട്ടുള്ള FE2, FE3 എന്നീ രണ്ട് വേരിയൻ്റിലാണ് പുതിയ മോഡൽ വാങ്ങാനാവുക.

Mahindra BE 6 Formula E Edition Electric SUVs Deliveries Started In India

2025 നവംബറിൽ 23.69 ലക്ഷം രൂപ വിലയിൽ പുറത്തിറക്കിയ മോഡലിനായുള്ള ഡെലിവറികളും ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. മൂന്ന് മാസത്തെ കാത്തിരിപ്പിന് ശേഷം ഈ പ്രത്യേക പതിപ്പ് അതിൻ്റെ ആദ്യ ഉടമയ്ക്ക് കൈമാറുന്നതിൻ്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വണ്ടിഭ്രാന്തൻമാർ ഹിറ്റാക്കുകയും ചെയ്‌തിട്ടുണ്ട്. FE2, FE3 എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വേരിയൻ്റുകളിൽ അവതരിപ്പിച്ചിരിക്കുന്ന മോഡലിന് യഥാക്രമം 23.69 ലക്ഷം രൂപയും 24.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

ഈ വർഷം ആദ്യം ജനുവരി 14-ന് BE 6 ഫോർമുല E പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഫോർമുല E എന്നറിയപ്പെടുന്ന ഇലക്ട്രിക് കാറുകളുടെ സിംഗിൾ സീറ്റ് റേസിംഗിൽ മഹീന്ദ്രയുടെ വിജയത്തെ അനുസ്മരിക്കുന്നതിനായാണ് ഈ പ്രത്യേക പതിപ്പ് മഹീന്ദ്ര പുറത്തിറക്കിയത്. എക്സ്റ്റീരിയർ ഡിസൈനിലേക്ക് വന്നാൽ സ്റ്റാൻഡേർഡ് വേരിയൻ്റുകൾക്ക് സമാനമായ ശൈലി തന്നെയാണ് പിന്തുടർന്നിരിക്കുന്നതിലും ചില നവീകരണങ്ങൾ ഇവിയുടെ സ്പെഷ്യൽ എഡിഷനിൽ കാണാം.

Mahindra BE 6 Formula E Edition Electric SUVs Deliveries Started In India

പുതിയ BE 6 ഫോർമുല-ഇ എഡിഷനിൽ പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ബ്രഷ്ഡ് അലുമിനിയത്തിൽ പൂർത്തിയാക്കിയ പുതിയ റിയർ ഫോക്സ് സ്കിഡ് പ്ലേറ്റ്, ബൂട്ട് ലിഡിൽ സംയോജിപ്പിച്ച പുതിയ സ്പോയിലർ എന്നിവയെല്ലാമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ലോവർ-സ്പെക്ക് വേരിയൻ്റുകളിൽ നിന്ന് കടമെടുത്ത ഒരു ചെറിയ സെറ്റ് എൽഇഡി ഡിആർഎല്ലുകളും ടെയിൽ ലൈറ്റുകളും പുതിയ BE 6 ഫോർമുല-ഇ എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ശ്രദ്ധേയമാണ്.

പുതിയ ഹെഡ്‌ലാമ്പുകൾ, പുതിയ നിറം, സ്റ്റിക്കർ വർക്കുകൾ, ഹുഡ് സ്ട്രൈപ്പുകൾ, ടാംഗോ റെഡ്, ഫയർസ്റ്റോം ഓറഞ്ച്, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് കളർവേകൾ, വീൽ സ്ട്രൈപ്പുകൾ, ഓറഞ്ച് ടോ ഹുക്ക്, ഫോർമുല-ഇ റിയർ ബാഡ്ജ്, റെഡ് ബ്രേക്ക് കാലിപ്പറുകൾ, റണ്ണിംഗ് ബോർഡിൽ ഓറഞ്ച് ഇൻസേർട്ടുകൾ എന്നിവയും BE 6 സ്പെഷ്യൽ എഡിഷനെ കളറാക്കുന്ന കാര്യമാണ്. ഫോർമുല ഇ എഡിഷൻ്റെ ഇൻ്റീരിയറിലും മാറ്റങ്ങളുണ്ട് കേട്ടോ.

Mahindra BE 6 Formula E Edition Electric SUVs Deliveries Started In India

മോട്ടോർസ്പോർട്ട് തീമിനൊപ്പം മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇൻ്റർഫേസ്, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഡോൾബി അറ്റ്‌മോസ് ഓഡിയോ, ഇന്റഗ്രേറ്റഡ് OTT ആപ്പുകൾ, അലക്‌സ എന്നിവയുള്ള ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേ, FE3 വേരിയൻ്റിന് അധിക ഫോർമുല ഇ തീം ആനിമേഷനുകളും പുതിയ ഇൻ്റീരിയർ ടച്ചുകൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളെല്ലാം ലഭിക്കുന്നതാണ്.

ആംബിയൻ്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, റിയർ വെൻ്റുകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ്, ലൈറ്റിംഗും ഡ്രെയിനേജും സജ്ജീകരിച്ച ഫ്രങ്ക് എന്നിവയും ഈ സ്പെഷ്യൽ എഡിഷൻ ഇലക്‌ട്രിക് എസ്‌യുവിയുടെ ഭാഗമാണ്. ഇതുകൂടാതെ രണ്ട് പതിപ്പുകളിലും ലെവൽ 2 ADAS, ആറ് എയർബാഗുകൾ, പൂർണ 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ബ്രേക്ക്-ബൈ-വയർ, ലൈവ് റീഡിംഗുകളുള്ള TPMS തുടങ്ങിയ ഫീച്ചറുകളും മഹീന്ദ്ര BE 6 ഫോർമുല E പതിപ്പിൽ ഒരുക്കിവെച്ചിട്ടുണ്ട്.

210 kW ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 79 kWh ബാറ്ററി പായ്ക്കാണ് മഹീന്ദ്ര BE 6 ഇവിയുടെ ഫോർമുല ഇ എഡിഷൻ്റെ ഹൃദയം. ഇവിക്ക് 282 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. അഡാപ്റ്റീവ് സസ്‌പെൻഷൻ, ബൂസ്റ്റ് മോഡ്, വേരിയബിൾ-റേഷ്യോ സ്റ്റിയറിംഗ് സിസ്റ്റം, മൾട്ടി-സ്റ്റെപ്പ് റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങിയ അഡാറ് ഫീച്ചറുകളും ഇവിക്കൊപ്പം ലഭ്യമാവും. 180 kW DC ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ടുള്ളതിനാൽ ഏകദേശം 20 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും കഴിയും.

More from DriveSpark

Article Published On: Monday, February 23, 2026, 16:08 [IST]
English summary
Mahindra be 6 formula e edition electric suvs deliveries started in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X