കൂടുതൽ ആളുകൾക്ക് ഒന്നിച്ച് ട്രിപ്പ് പോണേൽ ഇനി പണം അധികം വേണം, ബൊലേറോ നിരയുടെ വില കൂട്ടി മഹീന്ദ്ര

വാഹനങ്ങൾക്കെല്ലാം വില കൂടുന്ന കാലമാണിത്. എല്ലാ വാഹന നിർമാതാക്കളും മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കുന്ന തിരക്കിലാണിപ്പോൾ. രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും തങ്ങളുടെ മോഡലുകൾക്ക് പുതുക്കി വില നിശ്ചയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ബൊലേറോ സീരീസിന്റെ പുതുക്കിയ വില നിർണയവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രാൻഡ് ഇപ്പോൾ. ബൊലേറോ ശ്രേണിയിൽ ബൊലേറോ, ബൊലേറോ നിയോ, ബൊലേറോ നിയോ പ്ലസ് എന്നിവയാണ് വിപണനത്തിന് എത്തുന്നത്. ഡീസൽ എഞ്ചിനിലും മാനുവൽ ഗിയർബോക്‌സിലും മാത്രം വാഗ്ദാനം ചെയ്യുന്ന എൻട്രി ലെവൽ എസ്‌യുവിയുടെ വില 26,500 രൂപ വരെയാണ് കമ്പനി പരിഷ്ക്കരിച്ചിരിക്കുന്നത്.

ഇതോടെ ജിഎസ്‌ടി 2.0 നടപ്പിലാക്കിയതിന്റെ ആനുകൂല്യങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതായെന്ന് പറയാം. രാജ്യത്തെ വർക്ക്ഹോഴ്‌സായി അറിയപ്പെടുന്ന ബൊലേറോയുടെ സ്റ്റാൻഡേർഡ് പതിപ്പിന്റെ വില വർധനവിൽ നിന്നും പറഞ്ഞുതുടങ്ങാം. B4, B6, B6(O), B8 എന്നീ വേരിയന്റുകളിൽ വിപണനത്തിന് എത്തുന്ന മോഡലിന് യഥാക്രമം 25,500 രൂപ, 26,500 രൂപ, 21,500 രൂപ എന്നിങ്ങനെയാണ് വില കൂട്ടിയിരിക്കുന്നത്.

Mahindra Bolero Bolero Neo Bolero Neo Plus Prices Increased

ഇതോടെ മഹീന്ദ്ര ബൊലേറോയ്ക്ക് 7.99 ലക്ഷം മുതൽ 9.90 ലക്ഷം രൂപ വരെയായി ഇന്ത്യയിലെ പുതുക്കിയ എക്സ്ഷോറൂം വില. എന്നിട്ടും രാജ്യത്ത് വാങ്ങാനാവുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള ഡീസൽ എസ്‌യുവികളിൽ ഒന്നായി ഇത് തുടരുകയാണ്. അടുത്തിടെ മുഖംമിനുക്കിയെത്തിയ മോഡലിന്റെ വിലയിൽ മാറ്റമുണ്ടെങ്കിലും പുതിയ ബൊലേറോയിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല.

1.5 ലിറ്റർ, ത്രീ സിലിണ്ടർ ഡീസൽ എഞ്ചിനാണ് ബൊലേറോയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 76 bhp കരുത്തിൽ പരമാവധി 210 Nm ടോർക്ക് ഉത്പാദിപ്പിക്കാനാവുന്നതാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ജനകീയമായ സമയത്ത് പോലും വാഹനത്തിൽ ഈയൊരു സംവിധാനം ചെയ്യാൻ കമ്പനി തയാറാവാത്തത് ശ്രദ്ധേയമായ കാര്യമാണ്. റിയർ-വീൽ ഡ്രൈവ് സെറ്റപ്പുള്ള മോഡൽ ലാഡർ ഫ്രെയിം ഷാസിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

Mahindra Bolero Bolero Neo Bolero Neo Plus Prices Increased

ബൊലേറോ നിയോയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ എസ്‌യുവിക്ക് N4, N8, N10 (R), N11, N10 (O) എന്നീ വകഭേദങ്ങളുണ്ട്. ഇവയ്ക്ക് യഥാക്രമം 15,500 രൂപ, 5,000 രൂപ, 500 രൂപ എന്നിങ്ങനെയാണ് വില കയറ്റിയിരിക്കുന്നത്. ഇതോടെ മോഡലിനായുള്ള പുതിയ എക്‌സ്‌ഷോറൂം വിലകൾ 8.84 മുതൽ 10.49 ലക്ഷം രൂപ വരെയായി. 5+2 കോൺഫിഗറേഷനോടെ റിയർ വീൽ ഡ്രൈവുള്ള 7-സീറ്റർ വാഹനമായാണ് നിയോ പ്രതിഷ്ഠിച്ചിരിക്കുന്നത്.

100 bhp പവറിൽ പരമാവധി 260 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, 3-സിലിണ്ടർ എംഹോക്ക് 100 ഡീസൽ എഞ്ചിനാണ് ബൊലേറോ നിയോയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ വാഹനം വാങ്ങാനാവൂ. പുതിയ സസ്‌പെൻഷൻ അപ്‌ഗ്രേഡുകളും ബ്രേക്ക് ഡൈനാമിക്‌സും കാരണം ബൊലേറോ നിയോ മികച്ച റൈഡ് ക്വാളിറ്റിയും ഹാൻഡ്‌ലിംഗ് സ്റ്റെബിലിറ്റിയും നൽകുന്നുവെന്ന് മഹീന്ദ്ര പറയുന്നു.

Mahindra Bolero Bolero Neo Bolero Neo Plus Prices Increased

അവസാനമായി ബൊലേറോ നിയോ പ്ലസ് 9 സീറ്റർ എസ്‌യുവിയുടെ കാര്യമെടുത്താൽ P4, P10 എന്നീ രണ്ട് വകഭേദങ്ങളിൽ വിപണിയിലെത്തുന്ന മോഡലിന് ഓരോന്നിനും 9,500 രൂപയും 4,500 രൂപയും വർധിപ്പിച്ചിരിക്കുകയാണ്. ഇതോടെ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലകൾ 10.99 ലക്ഷം രൂപയും 11.99 ലക്ഷം രൂപയുമായി മാറിയിട്ടുണ്ട്. 2.2 ലിറ്റര്‍ എംഹോക്ക് എന്ന മിടുക്കൻ ഡീസല്‍ എഞ്ചിനാണ് ബൊലേറോ നിയോ പ്ലസിന്റെ ഹൃദയം.

6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി മാത്രം ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 119 bhp കരുത്തിൽ പരമാവധി 280 Nm ടോര്‍ക്ക് വരെ നിർമിക്കാനും കഴിവുണ്ട്. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാലും തരക്കേടില്ലാത്ത കണക്കുകൾ നൽകാൻ 9-സീറ്ററിനാവും. വലിയ കുടുംബങ്ങള്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ പോകാന്‍ ബൊലേറോ നിയോ പ്ലസ് ഏറെ ലാഭകരമാണെന്ന കാര്യം ഇതിലൂടെ തെളിയുന്നുണ്ട്. ഒപ്പം എർട്ടിഗയേക്കാൾ 2 സീറ്റ് അധികമായി ലഭിക്കുന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ഇന്നോവയെ പോലുള്ള പ്രീമിയം എംപിവികള്‍ക്ക് താങ്ങാനാവുന്ന ഒരു ബദല്‍ എന്ന നിലയില്‍ നിയോ പ്ലസ് ശരിക്കും അടിപൊളിയാണ്.

Article Published On: Saturday, May 9, 2026, 17:24 [IST]
English summary
Mahindra bolero bolero neo bolero neo plus prices increased details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X