ഡെലിവറി 20,000 തൊട്ടു! പുത്തൻ 7-സീറ്റർ എസ്‌യുവി ബുക്ക് ചെയ്‌തവർക്ക് വേഗം കൊടുത്ത് തീർക്കാൻ മഹീന്ദ്ര

ജനങ്ങളുടെ പൾസ് കൃത്യമായി മനസിലാക്കി കാറുകൾ പുറത്തിറക്കുന്നവരായി മാറിയിട്ടുണ്ട് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പണ്ട് തുരുമ്പും വൈബ്രേഷനുമാണെന്ന് പറഞ്ഞ് മാറ്റിനിർത്തിയവർ പോലും ഇന്ന് മഹീന്ദ്രയുടെ എസ്‌യുവികൾ സ്വന്തമാക്കാൻ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ബൊലേറോ മുതൽ XUV 7XO വരെ മോഡൽ നിര കണ്ടാൽ തന്നെ ആർക്കായാലും വാങ്ങാൻ തോന്നിപ്പോവും. രണ്ടാംതലമുറ ഥാർ മുതൽ ഇങ്ങോട്ട് പുറത്തിറക്കിയിരിക്കുന്ന ഓരോ മോഡലുകളും എല്ലാ തലത്തിലും മികവുറ്റതാണെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. അടുത്തിടെ കമ്പനി XUV700 മോഡലിന്റെ പുത്തൻ പതിപ്പിനെ വിപണിയിലെത്തിച്ച് ഞെട്ടിച്ചിരുന്നു.

മുൻഗാമിയേക്കാൾ വമ്പൻ മാറ്റങ്ങളോടെ എത്തിയ ഫാമിലി എസ്‌യുവിയെ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പുതുതായി കൊണ്ടുവന്ന XUV700 എസ്‌യുവിയുടെ പിൻഗാമി XUV 7XO വമ്പൻ ഡിമാൻ്റാണ് നേടിയെടുക്കുന്നത്. തുടക്കം ഗംഭീരമാക്കിയതോടെ വിപണിയിലെത്തി ദിവസങ്ങൾക്കകം പുതിയൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ഈ 7-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനം.

Mahindra Delivered 20 000 Units Of XUV 7XO SUVs Till Now

ഇതുവരെ XUV 7XO എസ്‌യുവിയുടെ 20,000 യൂണിറ്റുകളുടെ ഡെലിവറി പൂർത്തിയാക്കിയെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ജനുവരിയിൽ വിപണിയിലെത്തിയ വാഹനം നാല് മാസങ്ങൾക്കുള്ളിലാണ് ഇത്രയും വിതരണം പൂർത്തിയാക്കിയിരിക്കുന്നത്. വാഹനത്തിന് നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും ഇത് ഒരു തുടക്കം മാത്രമാണെന്നുമാണ് കമ്പനി പറയുന്നത്.

AX, AX3, AX5, AX7, AX7T, AX7L എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയൻ്റുകളിൽ വിപണിയിലെത്തിയ മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി 13.66 ലക്ഷം മുതൽ 24.11 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 2026 ഏപ്രിൽ ആറ് മുതൽ കമ്പനി മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും XUV 7XO എസ്‌യുവിയുടെ വിലയിൽ മാറ്റമുണ്ടാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. വാഹനത്തിന് ലഭിക്കുന്ന വമ്പൻ ഡിമാന്റിന്റെ ഫലമായാണ് വില ഇപ്പോൾ ഉയർത്തേണ്ടന്ന തീരുമാനം മഹീന്ദ്ര കൈക്കൊണ്ടിരിക്കുന്നത്.

Mahindra Delivered 20 000 Units Of XUV 7XO SUVs Till Now

പുതിയ XUV 7XO അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായാണ് വിപണിയിലെത്തിയിരിക്കുന്നത്. എക്സ്റ്റീരിയറിലേക്ക് വന്നാൽ ഫുൾ-വിഡ്‌ത് പിയാനോ ബ്ലാക്ക് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡയമണ്ട്-പ്രചോദിത ക്ലിയർ ലെൻസ് എൽഇഡി ടെയിൽ-ലാമ്പുകൾ, 19 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ, പ്രീമിയം ബ്ലാക്ക് ക്ലാഡിംഗ്, ഇലക്ട്രിക് സ്മാർട്ട് ഡോർ ഹാൻഡിലുകൾ, എക്സ്പോസ്ഡ് ഐസ്-ക്യൂബ് ഫോഗ് ലാമ്പുകൾ എന്നിവയെല്ലാം കാണാനാവും.

അകത്തളത്തിൽ വമ്പൻ സെറ്റപ്പുമായാണ് പുതുമോഡൽ വിസ്‌മയിപ്പിക്കുന്നത്. സോഫ്റ്റ്-ടച്ച് ലെതറെറ്റ് സർഫസുകൾ, ഹൈ-ഡെൻസിറ്റി ഫോം സീറ്റിംഗ്, മൾട്ടി-സോൺ ആംബിയൻ്റ് ലൈറ്റിംഗ് എന്നിവ ഉൾക്കൊള്ളുന്ന കൂടുതൽ ആഡംബരമായ അകത്തളം ഗംഭീര ഫീലാണ് യാത്രകളിൽ സമ്മാനിക്കുന്നത്. എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി തന്നെ 31.24 സെൻ്റീമീറ്റർ കോസ്റ്റ്-ടു-കോസ്റ്റ് ട്രിപ്പിൾ-സ്ക്രീൻ കോക്ക്പിറ്റ് ഡിസ്പ്ലേ ഒരുക്കിയിട്ടുണ്ട്.

Mahindra Delivered 20 000 Units Of XUV 7XO SUVs Till Now

ടോപ്പ് വേരിയൻ്റുകളിലേക്ക് വന്നാൽ വെൻ്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, ബോസ് മോഡ് പവർഡ് കോ-ഡ്രൈവർ സീറ്റ്, റിയർ സൺഷേഡുകൾ, അക്കൗസ്റ്റിക് സോളാർ വിൻഡ്‌സ്‌ക്രീൻ, ക്വയറ്റ് മോഡുള്ള ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 6, 7 സീറ്റ് കോൺഫിഗറേഷനുകൾ, അഡ്രിനോക്‌സ് പ്ലസ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ചാറ്റ്ജിപിടി സംയോജനത്തോടുകൂടിയ അലക്‌സ, ബയോഡ് തിയേറ്റർ മോഡ്, 49 ബിൽറ്റ്-ഇൻ ആപ്പുകൾ, 90-ലധികം കണക്റ്റഡ്-കാർ സവിശേഷതകളും മഹീന്ദ്ര നൽകുന്നുണ്ട്.

ഇതോടൊപ്പം DVR സഹിതമുള്ള 540-ഡിഗ്രി ക്യാമറ, ഇലക്ട്രോക്രോമിക് IRVM, റിവേഴ്സ്-ടിൽറ്റ് ORVM-കൾ, അപ്രോച്ച് അൺലോക്ക്, വാക്ക്-എവേ ലോക്ക്, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയാണ് മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയിലുള്ള മറ്റ് സവിശേഷതകൾ. മഹീന്ദ്ര XUV 7XO-യിൽ പുതിയ DAVINCI വാൽവ് അധിഷ്ഠിത ഡാംപിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുമുണ്ട്.

മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷനോടുകൂടിയ ഫ്രീക്വൻസി-സെലക്ടീവ് ഡാംപിംഗും ഉള്ളതിനാൽ ഗംഭീര യാത്രാസുഖമാണ് വാഹനം സമ്മാനിക്കുക. 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് മഹീന്ദ്ര XUV 7XO വിപണിയിലെത്തുന്നത്. രണ്ടിലും 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ഉണ്ട്. ഡീസലിനൊപ്പം ഓപ്ഷണൽ AWD ഡ്രൈവ് സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ടെന്നത് ഓഫ്-റോഡ് പ്രേമികളെ പോലും ആകർഷിക്കുന്ന കാര്യമാണ്.

More from DriveSpark

Article Published On: Monday, April 6, 2026, 18:15 [IST]
English summary
Mahindra delivered 20000 units of xuv 7xo suvs till now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X