ഹ്യുണ്ടായിക്ക് ഒരുമാസം പോലും പറ്റുന്നില്ല, ഒറ്റ ദിവസത്തിൽ 600-ലധികം ഇലക്‌ട്രിക് കാറുകൾ വിറ്റ് മഹീന്ദ്ര

ബോൺ ഇലക്‌ട്രിക് എസ്‌യുവികളിലൂടെ ഇന്ത്യയിൽ വിസ്‌മയം തീർത്ത് മുന്നേറുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇന്ത്യയിലുടനീളം ഒറ്റ ദിവസം 600-ലധികം ഇലക്ട്രിക് എസ്‌യുവികളുടെ ഡെലിവറി തീർപ്പാക്കി വാർത്തകളിൽ ഇടംനേടുക കൂടിയാണ് ബ്രാൻഡ് ഇപ്പോൾ. തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇവികളുടെ മെഗാ ഡെലിവറി പർത്തിയാക്കിയ വാർത്ത മഹീന്ദ്ര പുറത്തുവിട്ടിരിക്കുന്നത്. വിവിധ ഡീലർഷിപ്പുകളിൽ നിന്ന് ആളുകൾ ഇലക്‌ട്രിക് എസ്‌യുവികളുടെ ഡെലിവറി എടുക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം കമ്പനി പങ്കുവെച്ചിട്ടുണ്ട്. 'ഒരു ദിവസം 600+ ഇ-എസ്‌യുവികൾ ഡെലിവറി ചെയ്തു. ഇന്ത്യയ്ക്ക് ശക്തമായ ഒരു ഉത്സവ തുടക്കം' എന്ന അടിക്കുറിപ്പോടെയാണ് വാർത്ത പങ്കുവെച്ചിരിക്കുന്നതും.

ഹിന്ദു ആചാര പ്രകാരം പുതുവത്സര ഉത്സവമായ ഉഗാദി ദിനത്തിലാണ് മഹീന്ദ്രയുടെ ഈ പ്രത്യേക ഡെലിവറി പരിപാടി പൂർത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. ഉഗാദി സമയത്ത് പുതിയ കാറുകൾ വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. XEV 9e, XEV 9e സിനിലക്‌സ്, XEV 9S, BE 6, BE 6 ഫോർമുല ഇ തുടങ്ങിയ മോഡലുകളുടെ ഡെലിവറിയാണ് ഈ ശുഭദിനത്തിൽ കമ്പനി പൂർത്തിയാക്കിയിരിക്കുന്നത്.

Mahindra Delivered More Than 600 Electric SUVs On A Single Day

ഹ്യുണ്ടായി, കിയ തുടങ്ങിയ വിദേശ ബ്രാൻഡുകളുടെ പ്രതിമാസ വിൽപ്പനയേക്കാൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഒരു ദിവസം മഹീന്ദ്രയ്ക്ക് വിൽക്കാൻ കഴിഞ്ഞുവെന്നതാണ് ഇതിലെ ഹൈലൈറ്റ്. ഉദാഹരണത്തിന് ഹ്യുണ്ടായി ഈ വർഷം ഫെബ്രുവരിയിൽ വെറും 341 ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ് വിറ്റത്. അതേ കാലയളവിൽ കിയയുടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 377 യൂണിറ്റായിരുന്നു. നിലവിൽ എംജിക്കും ടാറ്റയ്ക്കും ഒപ്പം ഇവി വിപണിയിൽ മഹീന്ദ്രയും കുതിക്കുകയാണ്.

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഇലക്ട്രിക് വാഹന ബ്രാൻഡുകളിലൊന്നായി കണക്കാക്കപ്പെടുന്ന വിൻഫാസ്റ്റിന്റെ ഫെബ്രുവരിയിലെ വിൽപ്പനയെപ്പോലും ഈ ഒറ്റ ദിവസത്തിൽ മറികടക്കാൻ മഹീന്ദ്രയ്ക്ക് സാധിച്ചു. ഫെബ്രുവരിയിൽ വിയറ്റ്നാമീസ് കാർ ബ്രാൻഡ് 421 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ ആദ്യത്തെ ഇലക്ട്രിക് ഒറിജിൻ എസ്‌യുവികളായിരുന്നു BE6, XEV 9e എന്നിവ.

Mahindra Delivered More Than 600 Electric SUVs On A Single Day

പുറത്തിറങ്ങിയ ആദ്യ ഏഴ് മാസത്തിനുള്ളിൽ BE 6, XEV 9e എന്നിവയുടെ 30,000 യൂണിറ്റിലധികം വിൽപ്പന നടത്താനും കമ്പനിക്ക് സാധിച്ചു. ഈ രണ്ട് മോഡലുകളുടേയും ഗംഭീര വിജയത്തിന് മേമ്പൊടിയേകാൻ മഹീന്ദ്രയുടെ ആദ്യത്തെ മൂന്ന്-വരി ഇലക്ട്രിക് എസ്‌യുവിയായ XEV 9S ഇവിയും BE 6 ഫോർമുല ഇ എഡിഷനും കൂടി എത്തുകയുണ്ടായി. 7-സീറ്റർ മോഡലായ XEV 9S 59 kWh, 70 kWh, 79 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വിപണിയിലെത്തിയിരിക്കുന്നത്.

പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു എബോവ്, പായ്ക്ക് ത്രീ എബോവ്, പായ്ക്ക് ത്രീ എബോവ് പ്ലസ് എന്നിങ്ങനെ നിരവധി വകഭേദങ്ങളിൽ മഹീന്ദ്രയുടെ 7-സീറ്റർ ഇലക്ട്രിക് എസ്‌യുവി വാങ്ങിക്കാനും സാധിക്കും. മൂന്നുവരി ഉൾക്കൊള്ളുന്ന ഇവിയായതിനാൽ XEV 9e ഇവിയേക്കാൾ നീളവും വീൽബേസും ഇതിനുണ്ട്. മൂന്നാം നിര സീറ്റുകൾ മടക്കിവെച്ചാൽ ബൂട്ട് സ്പേസ് 527 ലിറ്ററായി വർധിപ്പിക്കാം. ഫ്രങ്ക് 150 ലിറ്റർ അധിക സംഭരണശേഷി വാഗ്ദാനം ചെയ്യുന്നു.

Mahindra Delivered More Than 600 Electric SUVs On A Single Day

വില 19.95 ലക്ഷം രൂപയിൽ ആരംഭിച്ച് 29.45 ലക്ഷം രൂപ വരെ നീളുന്നു. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് മഹീന്ദ്ര XEV 9S ഇവിയുടെ MIDC ഡ്രൈവിംഗ് റേഞ്ച് 521 കിലോമീറ്റർ മുതൽ 679 കിലോമീറ്റർ വരെയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഹൈ-സ്റ്റിഫ്നെസ് ബോഡി സ്ട്രക്ച്ചർ, ബ്രേക്ക്-ബൈ-വയർ സിസ്റ്റം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവയെല്ലാമാണ് സുരക്ഷയ്ക്ക് അകമ്പടിയേകുന്നത്.

വേരിയൻ്റിനെ ആശ്രയിച്ച് 6 അല്ലെങ്കിൽ 7 എയർബാഗുകൾ, റഡാറും ക്യാമറ സജ്ജീകരണവുമുള്ള L2+ ADAS, ലെയ്ൻ സെൻ്ററിംഗ് അസിസ്റ്റ്, എമർജൻസി സ്റ്റിയറിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ക്രോസ്-ട്രാഫിക് അലേർട്ടുകൾ എന്നിവയും മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയിൽ ലഭിക്കും. എവരിഡേ, റേസ്, റേഞ്ച്, സ്നോ, അഞ്ച് ലെവൽ റീജൻ എന്നിവയുൾപ്പെടെയുള്ള ഡ്രൈവിംഗ് മോഡുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, March 21, 2026, 10:37 [IST]
English summary
Mahindra delivered more than 600 electric suvs on a single day details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X