1 ലക്ഷം കടന്ന് മഹീന്ദ്രയുടെ 'സ്റ്റാർ ബോയ്', റോക്‌സ് വാങ്ങിയ വീട്ടുകാരെല്ലാം ഡബിൾ ഹാപ്പി!

എസ്‌യുവിയെന്ന് കേൾക്കുമ്പോഴേ ഇന്ത്യക്കാർക്ക് ആദ്യം മനസിലേക്ക് വരുന്ന പേരാണ് മഹീന്ദ്ര ഥാർ. 2020 മുതൽ പുറത്തിറങ്ങിയ രണ്ടാം തലമുറ ആവർത്തനം പലരുടേയും ഡ്രീം കാറായിരുന്നു. എന്നാൽ 3-ഡോർ പതിപ്പ് അത്ര പ്രായോഗികമല്ലെന്നത് പലരേയും വാങ്ങാൻ നിരുത്സാഹപ്പെടുത്തിയ കാരണമായിരുന്നു. ഇത് കൃത്യമായി മനസിലാക്കിയ മഹീന്ദ്ര ഫാമിലി ആവശ്യങ്ങൾക്കും ഥാറിനെ കേമനാക്കുവാനായി 5-ഡോർ മോഡലിനെയും വിപണിയിൽ അവതരിപ്പിച്ചു. ഥാർ റോക്‌സ് (Mahindra Thar Roxx) എന്ന് പേരുമായി വിപണിയിലെത്തിയ വാഹനം സൂപ്പർഹിറ്റാവുകയും ചെയ്‌തു. ഇപ്പോഴിതാ വിൽപ്പനയിൽ പുതിയൊരു നേട്ടവും കൈവരിച്ചിരിക്കുകയാണ് എസ്‌യുവി.

2024 സെപ്റ്റംബർ 25-ന് പുറത്തിറങ്ങിയ മഹീന്ദ്ര ഥാർ റോക്‌സ് 1 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്. 16 മാസത്തിനുള്ളിലാണ് 5-ഡോർ മോഡൽ ഈയൊരു നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രതിമാസം ശരാശരി 6,000 യൂണിറ്റ് വിൽപ്പനയാണ് വാഹനം നേടുന്നതെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. റോക്‌സിന് ഇപ്പോൾ 12.39 ലക്ഷം മുതൽ 22.25 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Mahindra Thar ROXX 5-Door Model Reached 1 Lakh Sales Milestone

ഇക്കഴിഞ്ഞ ദിവസം മഹീന്ദ്ര ഥാർ റോക്‌സിൻ്റെ പുതിയ സ്റ്റാർ എഡിഷൻ എന്നൊരു പുതുമോഡലും പുറത്തിറക്കിയിരുന്നു. 16.85 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് ഈ സ്പെഷ്യൽ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഈ സ്റ്റാർ എഡിഷനിലൂടെ ഥാർ ശ്രേണിയിൽ മഹീന്ദ്ര ഒരു പുതിയ കളർ ഓപ്ഷനും ചേർത്തിട്ടുണ്ട്. സ്റ്റാർ എഡിഷൻ ഡീസൽ മാനുവലിന് 16.85 ലക്ഷം, പെട്രോൾ ഓട്ടോമാറ്റിക്കിന് 17.85 ലക്ഷം, ഡീസൽ ഓട്ടോമാറ്റിക്കിന് 18.35 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്.

5-ഡോർ മോഡലിൻ്റെ AX7L ട്രിമ്മിനെ അടിസ്ഥാനമാക്കിയാണ് സ്റ്റാർ എഡിഷൻ പണികഴിപ്പിച്ചിരിക്കുന്നത്. പുതിയ ബ്ലാക്ക്-ഔട്ട് എക്സ്റ്റീരിയർ, ഇൻ്റീരിയർ കോസ്‌മെറ്റിക് നവീകരണങ്ങളാണ് ഇതിൽ ഒരുക്കിവെച്ചിരിക്കുന്നത്. ഗ്രില്ലിനും അലോയ് വീലുകൾക്കും പുതിയ ഗ്ലോസ്-ബ്ലാക്ക് ഫിനിഷ് നൽകിയാണ് സ്റ്റാർ എഡിഷൻ സ്റ്റാൻഡേർഡ് ഥാർ റോക്‌സിൽ നിന്ന് വ്യത്യസ്തമാകുന്നത്. സ്റ്റാൻഡേർഡ് പതിപ്പിലെ ഗ്രിൽ ബോഡി കളറിലും അലോയ് വീലുകൾ സിൽവർ നിറത്തിലുമാണ് എത്തുന്നത്.

Mahindra Thar ROXX 5-Door Model Reached 1 Lakh Sales Milestone

സ്റ്റാർ എഡിഷനോടൊപ്പം റോക്‌സിൻ്റെ കളർ ഓപ്ഷനിലേക്ക് മഹീന്ദ്ര പുതുതായി അവതരിപ്പിച്ചിരിക്കുന്നത് സിട്രിൻ യെല്ലോയാണ്. ഇതുകൂടാതെ ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ് അല്ലെങ്കിൽ സ്റ്റെൽത്ത് ബ്ലാക്ക് എക്സ്റ്റീരിയർ ഷേഡുകളിലും സ്റ്റാർ എഡിഷൻ ലഭിക്കും. സി-പില്ലറിൽ സ്റ്റാർ എഡിഷൻ ബാഡ്ജ് കൊടുത്തിരിക്കുന്നതും മനോഹരമായ കാഴ്ച്ചയാണ്. ഇനി അകത്തളത്തിലേക്ക് കയറിലായാലും അല്ലറച്ചില്ലറ മാറ്റങ്ങൾ കാണാനാവും.

ലൈറ്റ് നിറമുള്ള അപ്ഹോൾസ്റ്ററിക്ക് പകരം കറുപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വീഡ് ആക്സന്റുകളുള്ള കറുത്ത ലെതറെറ്റ് അപ്ഹോൾസ്റ്ററി ശരിക്കും കാണാൻ രസമുണ്ട്. ഫീച്ചറുകളെല്ലാം ഥാർ റോക്‌സ് AX7 ട്രിമ്മിലേത് പോലെ സമാനമാണ്. എൽഇഡി ലൈറ്റിംഗ്, ഇൻസ്ട്രുമെൻ്റേഷനും ഇൻഫോടെയ്ൻമെൻ്റിനുമായി രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകൾ, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളോടെയാണ് വാഹനം വരുന്നത്.

Mahindra Thar ROXX 5-Door Model Reached 1 Lakh Sales Milestone

കൂടാതെ 9-സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ടെറൈൻ മോഡുകൾ എന്നിവയും മഹീന്ദ്ര ഥാർ റോക്‌സ് സ്റ്റാർ എഡിഷനിലുണ്ട്. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. പെട്രോൾ പതിപ്പുകൾ ഓട്ടോമാറ്റിക്കിൽ മാത്രമേ വാങ്ങാനാവൂ. അതേസമയം ഡീസലിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനം ലഭ്യമാണ് കേട്ടോ.

സ്റ്റാർ എഡിഷൻ 4x4 സിസ്റ്റത്തിൽ വാഗ്ദാനം ചെയ്യുന്നില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ ഇതൊരു റിയ-വീൽ-ഡ്രൈവ് സെറ്റപ്പ് മാത്രമേ ലഭിക്കൂ. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 177 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് 2.2 ലിറ്റർ ഡീസൽ 175 bhp കരുത്തിൽ 400 Nm ടോർക്കാണ് നൽകുക. പുതുമോഡലിൻ്റെ വരവ് കച്ചോടം ഇനിയും കൂട്ടാൻ സഹായിക്കുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Monday, January 26, 2026, 14:00 [IST]
English summary
Mahindra thar roxx 5 door model reached 1 lakh sales milestone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X