സാധാരണക്കാരെ ചേർത്തുപിടിച്ചു, ബേസ് വേരിയൻ്റിൽ കൈവെക്കാതെ ഥാറിൻ്റെ വില കൂട്ടി മഹീന്ദ്ര

ഇന്ത്യക്കാർക്ക് എസ്‌യുവിയെന്നാൽ മഹീന്ദ്ര ഥാർ ആണ്. ഏത് കാട്ടിലും മേട്ടിലും കയറിച്ചെല്ലാനാവുന്ന ആദ്യ തലമുറയിൽ നിന്നും ലൈഫ് സ്റ്റൈൽ സ്പോർട് യൂട്ടിലിറ്റി വാഹനമായി 2020-ൽ രൂപമെടുത്തതോടെ റോഡിലെല്ലാം ഥാർ വിസ്‌മയമായി. ആറാം വർഷത്തിലേക്ക് കടക്കുമ്പോഴും ചൂടപ്പം പോലെ വിറ്റഴിയുകയാണ് മോഡൽ. പണ്ട് 3-ഡോർ പതിപ്പായിരുന്നുവെങ്കിൽ ഇന്ന് 5-ഡോർ ആവർത്തനത്തിലും റോക്കിംഗാണ് ഥാർ. എന്നാൽ എസ്‌യുവി പ്രേമികളുടെ മനസിൽ തീകോരിയിടുന്നൊരു വാർത്തയുമായിട്ടാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മറ്റൊന്നുമല്ല, ഥാറിനെ ഇനി മുതൽ പഴയ വിലയ്ക്ക് വിൽക്കാനാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് ബ്രാൻഡ്.

ബൊലേറോ, ബൊലേറോ നിയോ, XUV 3XO എന്നിവയുടെ വില വർധനവിന് പിന്നാലെ മഹീന്ദ്ര ഥാർ 3-ഡോറിനും വില കൂട്ടിയിരിക്കുകയാണ് കമ്പനി. ലൈഫ്‌സ്റ്റൈൽ എസ്‌യുവിയായ ഥാറിന്റെ മിക്ക വേരിയൻ്റുകളിലും 20,000 രൂപയുടെ ഏകീകൃത വർധനവ് ഉണ്ടായിട്ടുണ്ട്. പരിഷ്ക്കരണം ഉടനടി പ്രാബല്യത്തിൽ വരുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. അതായത് ഇനി മുതൽ ഥാർ വാങ്ങാൻ പോവുന്നവർ അധിക തുക കൈയിൽ കരുതിക്കോളൂവെന്ന് സാരം.

Mahindra Thar SUV Become Dearer In India

AX 2WD ബേസ് വേരിയൻ്റിൽ കൈവെക്കാതെ സാധാരണക്കാരെ ചേർത്തുപിടിക്കാൻ മഹീന്ദ്ര പ്രത്യേകം ശ്രമിച്ചതും സ്വാഗതാർഹമാണ്. എസ്‌യുവിയുടെ ബേസ് മോഡൽ ഇനിയും പഴയ വിലയ്ക്ക് തന്നെ സ്വന്തമാക്കാനാവും. 9.99 ലക്ഷം രൂപയായി എക്സ്ഷോറൂം വില തുടരുന്നത് ചിലർക്കെങ്കിലും ആശ്വാസം നൽകുന്ന കാര്യമാണ്. 2WD, 4WD കോൺഫിഗറേഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ വാഗ്ദാനം ചെയ്യുന്ന LX ട്രിമ്മുകൾ ഉൾപ്പെടെ മറ്റെല്ലാ പതിപ്പുകൾക്കും ഇപ്പോൾ 20,000 രൂപ വില കൂടുതലാണ്.

ഏറ്റവും പുതിയ വില പരിഷ്ക്കരണം നിലവിൽ വന്നതോടെ മഹീന്ദ്ര ഥാറിൻ്റെ ടോപ്പ്-സ്‌പെക്ക് വേരിയൻ്റിന് ഇപ്പോൾ എക്സ്ഷോറൂം വില 17.19 ലക്ഷം രൂപയായി ഉയർന്നു. വിലയിലെ മാറ്റത്തിന് പുറമെ എസ്‌യുവിയിൽ കമ്പനി മറ്റ് നവീകരങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. 150 bhp കരുത്തിൽ 320 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ, 130 bhp പവറിൽ 300 Nm ടോർക്ക് നൽകുന്ന 2.2 ലിറ്റർ ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ.

Mahindra Thar SUV Become Dearer In India

റിയർവീൽ ഡ്രൈവ് പതിപ്പിൽ 1.5 ഡീസലും വാഗ്‌ദാനം ചെയ്യുന്നുണ്ട് കമ്പനി. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ചോയ്‌സുകൾ. 2H, 4H, 4L മോഡുകൾക്കിടയിൽ സുഗമമായി മാറാനുള്ള ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ കഴിവുള്ള ലോ-റേഞ്ച് ട്രാൻസ്ഫർ കേസ് 4x4 സിസ്റ്റം ഥാറിൻ്റെ പ്രധാന ഹൈലൈറ്റാണ്. പ്രാക്‌റ്റിക്കാലിയിറ്റിൽ 3-ഡോർ ഇപ്പോഴും പരാജയമാണെങ്കിലും എസ്‌യുവിയുടെ റോഡ് പ്രസൻസാണ് ആളുകളിലേക്ക് ആകർഷിക്കുന്നത്.

ബാറ്റിൽഷിപ്പ് ഗ്രേ, ടാങ്കോ റെഡ്, ഗാലക്സി ഗ്രേ, സ്റ്റെൽത്ത് ബ്ലാക്ക്, ഡീപ് ഫോറസ്റ്റ്, എവറസ്റ്റ് വൈറ്റ് എന്നീ കളർ ഓപ്ഷനുകളാണ് മഹീന്ദ്ര ഥാറിന് ഇപ്പോഴുള്ളത്. ഹാലൊജൻ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സ്പെയർ വീൽ എന്നിവയാണ് എസ്‌യുവിയുടെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. അകത്തളത്തിൽ ഇപ്പോൾ കൂടുതൽ മോഡേൺ ഫീച്ചറുകൾ കുത്തിനിറച്ചാണ് എസ്‌യുവിയുടെ വരവ്.

Mahindra Thar SUV Become Dearer In India

വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 6 സ്പീക്കർ സൗണ്ട് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മിററുകൾ, റിയർ ക്യാമറ, TPMS, റിയർ വൈപ്പർ-വാഷർ, തുണികൊണ്ടുള്ള അപ്ഹോൾസ്റ്ററി പോലുള്ള സവിശേഷതകളെല്ലാം മഹീന്ദ്ര ഥാർ 3-ഡോർ പതിപ്പിൽ അണിയിച്ചൊരുക്കിയിട്ടുണ്ടെന്നത് പ്രീമിയം ഫീൽ ഉയർത്തും.

ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, റോൾ-ഓവർ മിറ്റിഗേഷൻ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതമുള്ള ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവയെല്ലാം മഹീന്ദ്ര ഥാറിൽ സ്റ്റാൻഡേർഡാണ്. വില കൂടിയെങ്കിലും മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂർഖ തുടങ്ങിയ എതിരാളികളേക്കാൾ കുറഞ്ഞ വിലയിലാണ് ഥാറിൻ്റെ ലോവർ വേരിയൻ്റുകൾ വരുന്നത് എന്നത് ഇപ്പോഴും ആശ്വാസകരമാണ്.

More from DriveSpark

Article Published On: Friday, January 23, 2026, 6:00 [IST]
English summary
Mahindra thar suv become dearer in india new price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X