സിയറ ഇവിയുടെ വരവിൽ ആരും മറക്കരുത്, 656 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയിലേക്ക് പുതിയ നിറവുമായി മഹീന്ദ്ര
ഇലക്‌ട്രിക് വാഹന വിപണിയിൽ മഹീന്ദ്രയുടെ രക്ഷകരായവരാണ് ബോൺ ഇലക്‌ട്രിക് എസ്‌യുവികളായ BE 6 ഇവിയും XEV 9e ഇവിയും. അതുവരെ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും എല്ലാം പൊളിഞ്ഞ് പാളീസാവുകയായിരുന്നു. ടെസ്‌ലയുടെ സൈബർ ട്രക്കിനോട് കിടപിടിക്കുന്ന രൂപവും ലക്ഷ്വറി കാറുകളിലെ മോഡേൺ ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ മഹീന്ദ്രയുടെ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയായ XEV 9e ഇവി ഇന്ത്യയിൽ അതിവേഗമാണ് തരംഗമായി മാറിയത്. രാജ്യത്തെ മിക്ക സെലിബ്രിറ്റികളുടെ മുറ്റത്തും ഈ മോഡലിനെ കാണാനാവും. മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ നിരയിലെ ഫ്ലാഗ്ഷിപ്പ് 5 സീറ്റർ XEV 9e ഇലക്ട്രിക് എസ്‌യുവിയിലേക്ക് പുതിയൊരു മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.
ഫ്ലാഗ്ഷിപ്പ് ബോൺ ഇലക്ട്രിക് എസ്‌യുവിയായ XEV 9e ഇവിയിലേക്ക് അടുത്തിടെ സിനലക്‌സ് എഡിഷൻ എന്നൊരു പതിപ്പ് അവതരിപ്പിച്ചിരുന്നു. സാറ്റിൻ ബ്ലാക്ക്, സാറ്റിൻ വൈറ്റ് എന്നിങ്ങനെ രണ്ട് എക്സ്ക്ലൂസീവ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ വിപണിയിലെത്തിയ മോഡലിലേക്ക് പുത്തനൊരു നിറം കൂടി ചേർത്തിരിക്കുകയാണ് കമ്പനി. സാറ്റിൻ ഡെസേർട്ട് മിസ്റ്റ് എക്സ്റ്റീരിയർ ഫിനിഷാണ് ഇവിയിലേക്ക് ഇപ്പോൾ വന്നെത്തിയിരിക്കുന്നത്.

ലക്ഷ്വറി ക്യാബിൻ തീം നിലനിർത്തിക്കൊണ്ട് സിനലക്‌സ് എഡിഷനിൽ ചെസ്റ്റ്നട്ട് ബ്രൗൺ, നോക്റ്റേൺ ബ്ലാക്ക് സ്മൂത്ത്-ഗ്രെയിൻ ലെതറെറ്റ് ഇന്റീരിയറാണ് ഒരുക്കിയിരിക്കുന്നത്. പ്രീമിയം ടെക്സ്ചറുകളിലും പുതുക്കിയ ഡീറ്റെയിലിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ ലോഞ്ച് പോലുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായാണ് അകത്തളം ഇത്തരത്തിൽ പുനർനിർച്ചിരിക്കുന്നത്. ഒരു കോസ്മെറ്റിക് അപ്ഡേറ്റ് എന്നതിലുപരി കൂടുതൽ തിയേറ്റർ-പ്രചോദിത ആഡംബര അനുഭവമായാണ് മഹീന്ദ്ര സിനലക്സിനെ സ്ഥാനപ്പെടുത്തുന്നത്.
XEV 9e സിനിലക്സ് എഡിഷന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിന്റെ ഇമ്മേഴ്‌സീവ് ക്യാബിൻ സജ്ജീകരണമാണെന്നും പറയാം. കോസ്റ്റ്-ടു-കോസ്റ്റ് ട്രിപ്പിൾ HD ഡിസ്‌പ്ലേയും ഡോൾബി അറ്റ്‌മോസ് സജ്ജീകരിച്ച 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റവും ഇലക്‌ട്രിക് എസ്‌യുവിയിലുണ്ട്. ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ് സ്പെക്ക് പായ്ക്ക് ത്രീ വേരിയൻ്റിനെ അടിസ്ഥാനമാക്കിയാണ് XEV 9e സിനലക്സ് എഡിഷൻ പണികഴിപ്പിച്ചിരിക്കുന്നത്.

പുതിയ നിറത്തിനൊപ്പം മെക്കാനിക്കൽ അല്ലെങ്കിൽ ഫീച്ചർ മാറ്റങ്ങളൊന്നും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടില്ല. വിലയിലും മാറ്റമില്ല. 29.35 ലക്ഷം രൂപയാണ് ഇലക്ട്രിക് എസ്‌യുവിയുടെ ഈ പതിപ്പിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 79 kWh ബാറ്ററി പായ്ക്കാണ് മഹീന്ദ്ര XEV 9e എസ്‌യുവിയുടെ പുതുമോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ARAI പറയുന്നത് 656 കിലോമീറ്ററാണെങ്കിലും ഇത് 500 കിലോമീറ്ററിലധികം റിയൽ വേൾഡ് ഡ്രൈവിംഗ് റേഞ്ചും നൽകാൻ യോഗ്യമാണ്.
എക്സ്ക്ലൂസീവ് ഡിസൈൻ ഘടകങ്ങൾക്ക് പുറമെ പായക്ക് ത്രീ വേരിയന്റിൽ നിന്നുള്ള എല്ലാ ഫീച്ചളും സിനലക്‌സ് എഡിഷനിൽ ഒരുക്കിയിട്ടുണ്ട്. സ്‌ട്രെയിറ്റ്അഹെഡ് വിഷൻഎക്സ് AR ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഐഡെന്റിറ്റി ഡ്രൈവർ ആൻഡ് ഒക്യുപന്റ് മോണിറ്ററിംഗ് എന്നിവയെല്ലാം ഇവിക്ക് ആഡംബര ഫീലാണ് സമ്മാനിക്കുന്നത്. അതേസമയം ഹാൻഡ്‌സ്ഫ്രീ പാർക്ക് (ഓട്ടോ പാർക്ക് അസിസ്റ്റ്), സെക്യുർ360 ക്യാമ്പ്, കീപ്പ്, പാവ്പാൽ HVAC മോഡുകൾ പോലുള്ള സംവിധാനങ്ങളും വാഹനത്തിൽ ലഭ്യമാണ്.

കസ്റ്റം ഡ്രൈവ് മോഡുകൾ, ഡിജിറ്റൽ കീ, സെക്യുർ360 പ്രോ, കസ്റ്റമൈസ്‌ഡ് യൂസർ പ്രൊഫൈലുകൾ തുടങ്ങിയ ചിന്തനീയമായ പുതിയ സാങ്കേതിക സവിശേഷതകളും സിനലക്‌സ് എഡിഷൻ അവതരിപ്പിക്കുന്നുണ്ട്. പുതിയ വകഭേദം അവതരിപ്പിക്കുന്നതിനുപകരം വിപണിയിൽ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് XEV 9e ഇവി പുതുമയോടെ നിലനിർത്തുന്നതിനായാണ് മഹീന്ദ്ര സിനലക്സ് പതിപ്പിൽ ഒരു അധിക എക്സ്ക്ലൂസീവ് കളർ ഓപ്ഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിലുള്ള സാറ്റിൻ ബ്ലാക്ക്, സാറ്റിൻ വൈറ്റ് ഓപ്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ലളിതവും എന്നാൽ പ്രീമിയം ഫീൽ നൽകുന്നതുമായ ലുക്ക് ആഗ്രഹിക്കുന്നവരെ സാറ്റിൻ ഡെസേർട്ട് മിസ്റ്റ് ഫിനിഷ് ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലിമിറ്റഡ് എഡിഷനുകളിലൂടെയും എക്‌സ്‌ക്ലൂസീവ് സ്റ്റൈലിംഗ് അപ്‌ഡേറ്റുകളിലൂടെയും ആളുകളുടെ പൾസറിയാനും മഹീന്ദ്ര ശ്രമിക്കുകയാണ്. പുതിയ നിറവും വലിയ വിജയമാവുമെന്ന് തന്നെയാണ് അനുമാനം.


Click it and Unblock the Notifications