പനോരമിക് സൺറൂഫ് വരെയുള്ള ബേസ് വേരിയന്റിന്റെ ഡെലിവറി തുടങ്ങി, ഒറ്റ ചാർജിൽ 679 KM റേഞ്ചും

ഇലക്‌ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോർസിനെ വെല്ലുവിളിക്കാൻ മാത്രം ശക്തരായിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. BE 6, XEV 9e, XEV 9S, XV 3XO പോലുള്ള കിടിലൻ ന്യൂജെൻ മോഡലുകളിലൂടെ വൈദ്യുത കാർ വിഭാഗത്തിൽ കത്തിക്കയറിയ ബ്രാൻഡ് ഇപ്പോൾ അവരുടെ നല്ല സമയത്തിലൂടെയാണ് കടന്നുപോവുന്നത്. ടാറ്റ ഇതുവരെ കൈവെക്കാതിരുന്ന 7-സീറ്റർ ഇവി സെഗ്മെന്റിലും പരീക്ഷണത്തിന് തയാറായ മഹീന്ദ്ര വലിയ വിജയമാണ് XEV 9S മോഡലിലൂടെ നേടിയെടുത്തത്. XUV 7XO എസ്‌യുവിയുടെ വൈദ്യുത പതിപ്പായ വണ്ടിക്ക് ഇന്ത്യക്കാരിൽ നിന്നും വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു എബോവ്, പായ്ക്ക് ത്രീ, പായ്ക്ക് ത്രീ എബോവ് എന്നിങ്ങനെ നാല് പ്രധാന വേരിയന്റുകളിലാണ് XEV 9S ഇവി വിപണനത്തിന് എത്തുന്നത്. ഇതിൽ ടോപ്പ് വേരിയന്റുകളുടെ മാത്രം ഡെലിവറി ആരംഭിച്ച കമ്പനി ഇപ്പോഴിതാ ബേസ് പായ്ക്ക് വൺ മോഡലുകളുടെ വിതരണവും ആരംഭിച്ചിരിക്കുയാണ്. XEV 9S ഇവിയുടെ ബേസ് പാക്ക് വൺ എബോവ് ട്രിമ്മിന് 19.95 ലക്ഷം രൂപയിൽ നിന്നാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

Mahindra XEV 9S Base Pack One Above Variant Delivery Commenced In India

ബേസ് വേരിയന്റാണെങ്കിലും കണ്ടാൽ ബേസിക്കാല്ലാത്ത രീതിയിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര XEV 9S ഇവിയുടെ പാക്ക് വൺ എബോവിനെ ഒരുക്കിയിരിക്കുന്നത്. ആദ്യ നോട്ടത്തിൽ ടോപ്പ് വേരിയന്റും തമ്മിൽ വലിയ വ്യത്യാസവും തോന്നിയേക്കില്ല. ബേസ് പാക്ക് വൺ എബോവ് വേരിയന്റിൽ പോലും ടോപ്പ് വേരിയന്റ് പോലുള്ള നിരവധി ഘടകങ്ങൾ ലഭ്യമാണെന്നതും രസകരമായ കാര്യമാണ്. അതായത് മിക്ക ഫീച്ചറുകളും ഇതിലും ലഭ്യമാണെന്ന് സാരം.

എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഐസ്-ക്യൂബ് ഫോഗ് ലൈറ്റുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, റിയർ വാഷറും വൈപ്പറും, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് ഫാൻസി ഫ്രെയിംലെസ് വൈപ്പറുകൾ എന്നിവയെല്ലാം മഹീന്ദ്ര XEV 9S ഇവിയുടെ പാക്ക് വൺ എബോവ് വേരിയന്റിൽ ലഭിക്കുന്നതാണ്. ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് ക്യാമറ, സൈഡ് ക്യാമറകൾ, ADAS റഡാർ മൊഡ്യൂൾ, ഓട്ടോമാറ്റിക് പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾ എന്നിവയാണ് പായ്ക്ക് വൺ എബൗവിന്റെ പോരായ്മകൾ.

Mahindra XEV 9S Base Pack One Above Variant Delivery Commenced In India

കൂടാതെ അലോയ് വീലുകൾക്ക് പകരം വീൽ കവറുകളുള്ള 18 ഇഞ്ച് സ്റ്റീൽ വീലുകളാണമ മഹീന്ദ്ര നൽകിയിരിക്കുന്നത്. ഉൾവശത്തേക്ക് കയറിയാൽ ബേസ് വേരിയന്റും ടോപ്പ് വേരിയന്റും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്. കാരണം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള അതേ ട്രിപ്പിൾ 12.3 ഇഞ്ച് സജ്ജീകരണം തന്നെയാണ് എൻട്രി ലെവൽ ട്രിമ്മിലും വാഗ്ദാനം ചെയ്യുന്നത്.

പ്രീമിയം പോപ്പ്-അപ്പ് ഫ്ലാപ്പ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇല്യൂമിനേറ്റഡ് ഗിയർ സെലക്ടർ, ഐ-ഡ്രൈവ് ഡയൽ എന്നിവയുള്ള സെന്റർ കൺസോൾ പോലും ടോപ്പ് വേരിയന്റിന് സമാനമാണെന്നത് ബേസ് വേരിയന്റ് വാങ്ങുന്നവരെ ഹാപ്പിയാക്കുന്ന സംഗതിയാണ്. സ്റ്റിയറിംഗ് വീൽ പോലും ടോപ്പ് വേരിയന്റിലെ പോലെ തന്നെയാണ്. റീജെൻ നിയന്ത്രിക്കാൻ പാഡിൽ ഷിഫ്റ്ററുകൾ ഉണ്ട്. ബേസ് വേരിയന്റിൽ ഒരു പനോരമിക് സൺറൂഫ് പോലും ഉണ്ടെന്ന് പറഞ്ഞാൽ പലരും വിശ്വസിച്ചേക്കില്ല.

Mahindra XEV 9S Base Pack One Above Variant Delivery Commenced In India

ബൂട്ട് ലൈറ്റ് ഉൾപ്പെടെയുള്ള എൽഇഡി ഇന്റീരിയർ ലൈറ്റിംഗ്, മൂന്ന്-വരി സീറ്റിംഗ്, താഴെ കൂൾഡ് കമ്പാർട്ട്‌മെന്റുള്ള ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, റിയർ എസി വെന്റുകൾ, അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, ഫാബ്രിക് അപ്ഹോൾസ്റ്ററി, ടിൽറ്റ് ആൻഡ് ടെലിസ്കോപ്പിക് സ്റ്റിയറിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് പാസഞ്ചർക്കുള്ള തേർഡ് ഡിസ്‌പ്ലേ, ഹൈഡ്രോളിക് ബോണറ്റ് സ്ട്രറ്റുകൾ, 150L ഫ്രങ്ക്, ഹിൽ ഡിസന്റ് കൺട്രോൾ, 6 എയർബാഗുകൾ, ഇല്യൂമിനേറ്റഡ് ലോഗോകൾ എന്നിവയാണ് മോഡലിലെ മറ്റ് ഫീച്ചറുകൾ.

പവർഡ്, വെന്റിലേറ്റഡ് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഡാഷ്, ഡോർ ട്രിമ്മുകളിലെ സോഫ്റ്റ്-ടച്ച് ഘടകങ്ങൾ, ഓട്ടോ-ഡിമ്മിംഗ് IRVM, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് പാഡുകൾ, 1400W ഹർമൻ കാർഡൺ ഓഡിയോ, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ എന്നിവ പോലുള്ള ഫീച്ചറുകളാണ് XEV 9S ഇവിയുടെ ടോപ്പ് വേരിയന്റിൽ ലഭിക്കുക. ബേസ് പായ്ക്ക് വൺ എബോവ് വേരിയന്റിൽ നിന്ന് തന്നെ 59 kWh, 79 kWh ബാറ്ററി ഓപ്ഷനുകൾ XEV 9S ഇവിക്ക് ലഭിക്കുന്നുണ്ട്.

Article Published On: Thursday, June 18, 2026, 6:00 [IST]
English summary
Mahindra xev 9s base pack one above variant delivery commenced in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X