285 KM റേഞ്ചുള്ള മഹീന്ദ്രയുടെ കുഞ്ഞൻ ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി അടുത്ത ആഴ്ച്ച, ബുക്ക് ചെയ്‌തിരുന്നോ?

ഇലക്‌ട്രിക് കാർ വിപണിയിലെ രാജാക്കൻമാരായ ടാറ്റ മോട്ടോർസിനോടും എംജിയോടും മുട്ടാനുറച്ച് മുന്നേറുകയാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബോൺ ഇലക്‌ട്രിക് എസ്‌യുവികളുടെ വരവോടെ പ്രതിഛായ തന്നെ മാറ്റിയെടുത്ത കമ്പനി XUV 3XO കോംപാക്‌ട് എസ്‌യുവിയുടെ ഇവി പതിപ്പിനെയും അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. മഹീന്ദ്രയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് എസ്‌യുവിയായ XUV 3XO ഇവി കഴിഞ്ഞ മാസമാണ് കമ്പനി പുറത്തിറക്കിയത്. 13.89 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയ ഇലക്ട്രിക് കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം പലരുടേയും മനസിൽ കയറിപ്പറ്റിയിട്ടുണ്ട്.

എന്തായാലും അധികം കാത്തിരുത്തി മുഷിപ്പിക്കാതെ XUV 3XO ഇവിയുടെ ഡെലിവറികൾ അടുത്ത ആഴ്ച്ച ഇന്ത്യയിൽ ആരംഭിക്കാനാണ് മഹീന്ദ്ര പദ്ധതിയിട്ടിരിക്കുന്നത്. അതായത് 2026 ഫെബ്രുവരി 23-ാം തീയതി ഇലക്ട്രിക് എസ്‌യുവിക്കായുള്ള വിതരണം കമ്പനി തുടങ്ങും. AX5, AX7L എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് മോഡൽ വിപണനത്തിന് എത്തിയിരിക്കുന്നത്. ആദ്യത്തേതിന് 13.89 ലക്ഷവും രണ്ടാമത്തേതിന് 14.96 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

mahindra xuv 3xo ev launch

7.2kW AC ചാർജറിന് 50,000 രൂപ അധികമായി മുടക്കേണ്ടിയും വരുന്നതാണ്. അംഗീകൃത ഡീലർഷിപ്പുകളിലും ഓൺലൈനിലും XUV 3XO ഇവിയുടെ ബുക്കിംഗുകൾ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. 39.4 kWh ബാറ്ററി പായ്ക്കോടെയാണ് വാഹനം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫുൾ ചാർജിൽ 285 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നത്. അങ്ങനെ നോക്കുമ്പോൾ പേപ്പറിൽ കണക്കുകൾ അത്ര ആകർഷകമായിരിക്കില്ലെന്നത് സത്യമാണ്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 147.5 bhp കരുത്തിൽ പരമാവധി 310 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന മോട്ടോറുമായാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. 8.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും മഹീന്ദ്രയുടെ കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കുന്നതാണ്. ഫൺ, ഫാസ്റ്റ്, ഫിയർലെസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ഇവിക്കൊപ്പം വാ്ഗ‌ദാനം ചെയ്യുന്നുണ്ട്.

ഡ്രൈവ് മോഡുകൾ ഓരോന്നും ത്രോട്ടിൽ റെസ്പോൺസും പവർ ഡെലിവറിയിലും മാറ്റം കൊണ്ടുവരുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. 50kW DC ചാർജർ ഉപയോഗിച്ച് 50 മിനിറ്റിനുള്ളിൽ ബാറ്ററി 0 മുതൽ 80 ശതമാനം വരെ XUV 3XO ഇവിയിലെ ബാറ്ററി പായ്ക്ക് ചാർജ് ചെയ്യാൻ കഴിയുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. ഫീച്ചറുകളുടെ കാര്യമെടുത്താലും ആരേയും നിരാശപ്പെടുത്താത്ത രീതിയിലാണ് മഹീന്ദ്ര തങ്ങളുടെ പുത്തൻ ഇവി പണിതിറക്കിയിരിക്കുന്നത്.

കോം‌പാക്റ്റ് ഇലക്ട്രിക് എസ്‌യുവിയിൽ ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി 10.25 ഇഞ്ച് രണ്ട് സ്‌ക്രീനുകൾ, ഓൺ-ബോർഡ് നാവിഗേഷനോടുകൂടിയ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഓൾ-എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോ ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ, വയർലെസ് ചാർജർ, 6 എയർബാഗുകൾ, ESP, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ടോപ്പ് ട്രിമിൽ പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, 7-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ പോലുള്ള അധിക ഫീച്ചറുകളും ലഭിക്കുന്നതായിരിക്കും. സ്റ്റോപ്പ്-ആൻഡ്-ഗോ സഹിതമുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റൻസ്, കൊളിഷൻ വാർണിംഗ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ മുതലായവ ഉൾപ്പെടെയുള്ള ലെവൽ 2 ADAS സവിശേഷതകളും AX7L വേരിയൻ്റിലുണ്ടാവും.

എക്സ്റ്റീരിയറിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ബിൽറ്റ്-ഇൻ ഇൻഡിക്കേറ്ററുകളുള്ള സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, കണക്റ്റഡ് ടെയിൽ-ലാമ്പ് ലേഔട്ട്, റൂഫ് റെയിലുകൾ, ഒരു സ്‌പോർട്ടി റിയർ സ്‌പോയിലർ എന്നിവയെല്ലാമാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റെൽത്ത് ബ്ലാക്ക്, ഗാലക്സി ഗ്രേ, എവറസ്റ്റ് വൈറ്റ്, ടാംഗോ റെഡ്, നെബുല ബ്ലൂ, ഡീപ് ഫോറസ്റ്റ് എന്നിങ്ങനെ ആകർഷകമായ 6 കളർ ഓപ്ഷനുകളിലും മഹീന്ദ്ര XUV 3XO ഇവി തെരഞ്ഞെടുക്കാനാവുന്നതാണ്. വേരിയൻ്റിനെ ആശ്രയിച്ച് വീൽ, റൂഫ് കോൺഫിഗറേഷനുകൾ വ്യത്യാസപ്പെടുന്നു.

More from DriveSpark

Article Published On: Thursday, February 19, 2026, 6:00 [IST]
English summary
Mahindra xuv 3xo ev deliveries to commence from february 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X