13.66 ലക്ഷത്തിൻ്റെ ബേസ് മോഡൽ കണ്ടാൽ ഞെട്ടും! കുലുക്കമില്ലാത്ത സസ്പെൻഷൻ വരെയുണ്ട് ഈ 7-സീറ്റർ എസ്‌യുവിയിൽ

ഇന്ത്യൻ വിപണിയിലെ എസ്‌യുവി വിഭാഗത്തിന് പുതിയ മാനങ്ങൾ നൽകിയ മോഡലായിരുന്നു മഹീന്ദ്ര XUV700. 5-സീറ്ററായും 7-സീറ്ററായുമെല്ലാം വാങ്ങാനായിരുന്ന വാഹനം രാജ്യത്ത് വലിയ ഓളം സൃഷ്‌ച്ചിട്ടുണ്ട് എന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാവില്ല. നല്ല പ്രീമിയം എസ്‌യുവിയുടെ ലുക്കും ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ മോഡലിന് 3 ലക്ഷത്തോളം യൂണിറ്റുകൾ വിറ്റഴിക്കാനുമായിട്ടുണ്ട്. കാലാതീതമായ മാറ്റങ്ങളോടെ XUV700 എസ്‌യുവിയുടെ പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇക്കഴിഞ്ഞ ദിവസം വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. XUV 7XO എന്ന് പുതിയ പേരും സ്വീകരിച്ചെത്തിയ മോഡൽ വലിയ മാറ്റങ്ങൾ തന്നെയാണ് വഹിക്കുന്നത്.

AX, AX3, AX5, AX7, AX7T, AX7L എന്നിങ്ങനെ ആറോളം വകഭേദങ്ങളിൽ മൊത്തം 27 വേരിയൻ്റുകളാണ് മഹീന്ദ്ര XUV 7XO അവതരിപ്പിക്കുന്നത്. 13.66 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില വരുന്ന മോഡലിൽ നിരവധി സെഗ്മെൻ്റ് ഫസ്റ്റ് ഫീച്ചറുകളും കമ്പനി ഒരുക്കിവെച്ചിട്ടുണ്ട്. 2026 ജനുവരി 14-ന് പുത്തൻ എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത വകഭേദങ്ങൾക്കായുള്ള ഡെലിവറികളും ഘട്ടം ഘട്ടമായി ഈ മാസം തന്നെ ആരംഭിക്കും.

Mahindra XUV 7XO AX Base Variant Features Explained

മഹീന്ദ്ര XUV700 മോഡലിൻ്റെ പകരക്കാരനായി എത്തിയ XUV 7XO എസ്‌യുവിയുടെ ബേസ് വേരിയൻ്റ് വരെ അടിപൊളിയാക്കിയാണ് ബ്രാൻഡ് വിപണനത്തിന് എത്തിക്കുന്നത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അതിൻ്റെ മുൻഗാമിയേക്കാൾ കൂടുതൽ ആധുനികമായി കാണപ്പെടുന്നു എന്നു മാത്രമല്ല, അധിക സവിശേഷതകളും ഉൾക്കൊള്ളുന്നുണ്ട്. ബേസ് വേരിയൻ്റിൽ പോലും ഫീച്ചറുകൾ തിങ്ങിനിറഞ്ഞാണ് നിൽക്കുന്നത്. XUV 7XO AX ബേസിലെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്കായി പങ്കുവെക്കാം.

എൻട്രി ലെവൽ AX വേരിയൻ്റ് 7 സീറ്റർ കോൺഫിഗറേഷനിൽ ലഭ്യമാണെന്നത് തന്നെ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം വരുന്ന ഈ മോഡലിൽ പക്ഷേ മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭ്യമാവുകയുള്ളൂവെന്ന് മാത്രം. XUV 7XO ഇപ്പോൾ 6, 7 സീറ്റർ ലേഔട്ടുകളിൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ് കേട്ടോ. മുമ്പത്തെ 5-സീറ്റർ സംവിധാനും എസ്‌യുവി പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്ന് സാരം.

Mahindra XUV 7XO AX Base Variant Features Explained

ഇനി ബേസ് മോഡലായതുകൊണ്ട് കാര്യമായ ഫീച്ചറുകൾ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല എന്ന് കരുതല്ലേ. XUV 7XO എസ്‌യുവിയുടെ ബേസ് AX വേരിയൻ്റിൽ സ്റ്റാൻഡേർഡായി ട്രിപ്പിൾ-സ്‌ക്രീൻ ഡാഷ്‌ബോർഡ് ലേഔട്ട്, 6 സ്പീക്കറുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ക്രൂയിസ് കൺട്രോൾ, മൂന്നാം-വരി എസി വെന്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 6 എയർബാഗുകൾ എന്നിവയെല്ലാം മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ-ലാമ്പുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM-കൾ, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഹോൾഡ്, ഹിൽ-ഡിസെന്റ് കൺട്രോൾ, പുഷ് സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ എന്നിവയും XUV 7XO AX ബേസ് വേരിയൻ്റിൽ ലഭ്യമാണേ. 13.66 ലക്ഷം രൂപ വിലയിൽ 7-സീറ്റർ ഓപ്ഷനിൽ ഇത്ര നല്ലൊരു എസ്‌യുവി വിപണിയിൽ വേറെ ലഭ്യമാണോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു.

Mahindra XUV 7XO AX Base Variant Features Explained

മഹീന്ദ്രയുടെ മിടുക്കൻ എഞ്ചിൻ ഓപ്ഷനുകളായ 2.0 ലിറ്റർ എംസ്റ്റാലിയൻ ടിജിഡിഐ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നിവയാണ് XUV 7XO എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടുന്നു. പെട്രോൾ മാനുവൽ വേരിയൻ്റിൽ 5 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

അതേസമയം സിപ്പ്, സാപ്പ്, സൂം എന്നിവ ഡ്രൈവ് മോഡുകളും കൂടാതെ ഒരു കസ്റ്റം മോഡും എസ്‌യുവിയിൽ കൊടുത്തിട്ടുണ്ട്. ഒരു ബേസ് മോഡൽ എസ്‌യുവിയിൽ ഇത്രയേറെ കാര്യങ്ങൾ ലഭിക്കുന്നത് ശരിക്കും ഭാഗ്യമായി വേണം കരുതാൻ. എന്തായാലും XUV 7XO മോഡലിൻ്റെ വരവ് ശരിക്കും ഞെട്ടിക്കുമെന്ന് ഉറപ്പാണ്. മറ്റൊരു പ്രധാന ആകർഷണം മഹീന്ദ്രയുടെ DAVINCI സസ്‌പെൻഷൻ സിസ്റ്റവും എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട് എന്നതാണ്. ഇത് കുലുക്കമില്ലാത്ത കിടിലൻ യാത്രാസുഖമാണ് സമ്മാനിക്കുക.

More from DriveSpark

Article Published On: Friday, January 9, 2026, 15:00 [IST]
English summary
Mahindra xuv 7xo ax base variant features explained what you will get at rs 13 66 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X