ഒറ്റമാസം കാത്തിരുന്നാൽ കൂടുതൽ പവർഫുള്ളായ ബ്രെസ വാങ്ങാം, നെക്സോണിനെ തരിപ്പണമാക്കാൻ മാരുതിയുടെ ടർബോ എഞ്ചിൻ

മാരുതി സുസുക്കിയുടെ ഏറ്റവും വിജയമായ എസ്‌യുവി ഏതെന്ന് ചോദിച്ചാൽ നിസംശയം പറയാം അത് ബ്രെസയാണെന്ന്. തുടക്കകാലത്ത് വിറ്റാര ബ്രെസ എന്ന പേരിൽ വിറ്റഴിച്ചിരുന്ന ഇടയ്ക്ക് വെച്ച് വെറും ബ്രെസയായി റീബ്രാൻഡ് ചെയ്യുകയായിരുന്നു. ഡീസൽ എഞ്ചിൻ ഉപേക്ഷിച്ച് പെട്രോളിലേക്ക് പൂർണമായും മാറിയിട്ടും വിൽപ്പന കുതിച്ചുയർന്നതല്ലാതെ ഒരുതരി കുറഞ്ഞിട്ടില്ല. നിലവിൽ ഈ സെഗ്മെന്റിൽ കനത്ത മത്സരം നടക്കുമ്പോഴും ബ്രെസയ്ക്ക് പതിനായിരത്തിന് മുകളിൽ വിൽപ്പന സ്ഥിരമായി നേടാനാവുന്നുണ്ട്. അടുത്തിടെ മുഖ്യശത്രുക്കളായ ടാറ്റ നെക്സോണും ഹ്യുണ്ടായി വെന്യുവുമെല്ലാം വമ്പൻ മാറ്റങ്ങളോടെ എത്തിയപ്പോഴും പഴയപടി തുടരുകയായിരുന്നു മാരുതിയുടെ എസ്‌യുവി.

പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണെന്ന് പറയുന്നത് പോലെ ബ്രെസയിലേക്ക് കിടിലൻ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനുള്ള തിരക്കിലായിരുന്നു രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ. എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിക്കാനുള്ള സമയം കുറിച്ചിരിക്കുകയാണ് മാരുതി സുസുക്കിയിപ്പോൾ. ഒറ്റമാസം കാത്തിരുന്നാൽ പവർഫുള്ളായ ബ്രെസ വാങ്ങാമെന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം.

Maruti Brezza Facelift To Launch In July 2026

ഗ്ലാമറാക്കുന്നതിനായി ഡിസൈനിലെ പരിഷ്ക്കാരങ്ങൾ, അധിക സുരക്ഷാ സവിശേഷതകൾ, മെച്ചപ്പെടുത്തിയ സാങ്കേതിക സവിശേഷതകൾ, പുതുപുത്തൻ ടർബോ പെട്രോൾ എഞ്ചിൻ എന്നിവ ഉൾക്കൊള്ളുന്ന പുതുക്കിയ ബ്രെസ ജൂലൈ പകുതിയോടെ വിൽപ്പനയ്‌ക്കെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യമായി ബ്രെസ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ വാഗ്ദാനം ചെയ്യാൻ പോവുന്നുവെന്ന കാര്യം ഏവരേയും അമ്പരപ്പിച്ചേക്കും.

നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആപസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോടൊപ്പം ഫ്രോങ്ക്സിന് കരുത്ത് പകരുന്ന മാരുതിയുടെ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ കൂടിയാണ് കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തുന്നത്. എസ്‌യുവിയുടെ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനൊപ്പം 1,200 സിസിയിൽ താഴെയുള്ള പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് മീറ്ററിൽ താഴെയുള്ള വാഹനങ്ങൾക്ക് ബാധകമായ കുറഞ്ഞ നികുതിക്ക് യോഗ്യത നേടാനും ഇതോടെ ബ്രെസയ്ക്കാവും.

Maruti Brezza Facelift To Launch In July 2026

ഈ ചെറിയ എഞ്ചിൻ എസ്‌യുവിയെ നിലവിലെ 40 ശതമാനം നിരക്കിന് പകരം 18 ശതമാനം കുറഞ്ഞ ജിഎസ്ടി നിരക്ക് നൽകിയാൽ മതിയാവും. 1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിന് 100 bhp കരുത്തിൽ പരമാവധി 147.6 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാവും എസ്‌യുവി തെരഞ്ഞെടുക്കാനാവുക.

നിലവിലുള്ള 1.5 ലിറ്റർ NA എഞ്ചിൻ പെട്രോൾ, സിഎൻജി വകഭേദങ്ങളിൽ വാങ്ങാനാവും. വിക്ടോറിസിന് സമാനമായ ഒരു അണ്ടർബോഡി ടാങ്ക് ലേഔട്ട് ബ്രെസയുടെ സിഎൻജി പതിപ്പ് സ്വീകരിക്കും. ഇത് അധിക ബൂട്ട് സ്പേസ് സ്വതന്ത്രമാക്കുകയും പ്രായോഗികത മെച്ചപ്പെടുത്തുകയും ചെയ്യും. ഡിസൈനിന്റെ കാര്യത്തിൽ അടിസ്ഥാന രൂപം അതേപടി നിലനിർത്തിയാവും കമ്പനി പുതിയ ബ്രെസയ്ക്ക് രൂപംകൊടുക്കുക.

Maruti Brezza Facelift To Launch In July 2026

എങ്കിലും പുതിയ ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, ബമ്പർ എന്നിവയുമായാവും എസ്‌യുവി വരികയെന്നാണ് സ്പൈ ചിത്രങ്ങൾ സൂചന നൽകിയിരിക്കുന്നത്. ഇതുകൂടാതെ പുതിയ അലോയ് വീലുകളും പുത്തൻ കളർ ഓപ്ഷനുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നതായിരിക്കും. എക്സ്റ്റീരിയറിലേത് പോലെ തന്നെ ഇൻ്റീരിയറിലും ചെറിയ മാറ്റങ്ങൾ മാരുതി സുസുക്കി കൊണ്ടുവരുന്നതായിരിക്കും. വിക്ടോറിസിന്റെ മിനിയേച്ചർ പതിപ്പായാവും ബ്രെസയുടെ അകത്തളം രൂപകൽപ്പന ചെയ്യുക.

മാരുതി പുതുക്കിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യും. ഇതോടൊപ്പം വെന്റിലേറ്റഡ് സീറ്റുകൾ, ഫാബ്രിക് അപ്ഹോൾസ്റ്ററി, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ എസി വെന്റുകൾ, 360-ഡിഗ്രി ക്യാമറ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകളുമുണ്ടാവും.

Article Published On: Saturday, June 27, 2026, 9:36 [IST]
English summary
Maruti brezza facelift to launch in july 2026 new turbo petrol engine design feature updates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X