10.99 ലക്ഷം പോര... ഇവിയുടെ ബാറ്ററിയും സ്വന്തമായി വേണേൽ 15.99 ലക്ഷം മുതൽ വേണമെന്ന് മാരുതി

ഇന്ത്യൻ വാഹന വിപണി ഏറെ നാളായി കാത്തിരുന്ന മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്‌ട്രിക് കാറിൻ്റെ വില പ്രഖ്യാപിച്ച് കമ്പനി ഇന്നലെ ഞെട്ടിച്ചിരുന്നു. ടാറ്റ മോട്ടോർസും എംജിയും മഹീന്ദ്രയുമെല്ലാം അന്തംവിട്ടുപോവുന്ന പ്രാരംഭ വിലയിൽ എത്തിയ ഇ വിറ്റാര ഇതിനോടകം ചൂടുപിടിച്ച ചർച്ചയായിട്ടുണ്ട്. ബാറ്ററി-ആസ്-എ-സർവീസ് ഉടമസ്ഥാവകാശ കരാറുമായി എത്തിയ മോഡലിന് 10.99 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്. വാടക അടിസ്ഥാനത്തിൽ ബാറ്ററി വാങ്ങുന്നവർക്ക് ഒരു ഇവി വാങ്ങുമ്പോഴുണ്ടാവുന്ന പ്രാരംഭ ചെലവ് നല്ല രീതിയിൽ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് BaaS സംവിധാനം.

പകരം ഇവി ഓടിക്കുന്ന ഓരോ കിലോമീറ്ററിനും ഉപഭോക്താക്കൾ 3.99 രൂപ അധികമായി നൽകേണ്ടിവരുമെന്ന് മാത്രം. ഡെൽറ്റ ട്രിമിലെ 49kWh ബാറ്ററി പായ്ക്കിൻ്റെ പ്രാരംഭ വിലയാണിത് കേട്ടോ. ഒരു ഇവിയുടെ ഏറ്റവും ചെലവേറിയ ഘടകങ്ങളില്‍ ഒന്ന് ബാറ്ററിയാണ്. ബാറ്ററിയുടെ വില ഒഴിവാക്കുന്നതോടെ ഇവി വാങ്ങാനുള്ള പ്രാരംഭ ചിലവ് ഗണ്യമായി കുറയുന്ന ഈ സംരംഭം എംജിയിലൂടെ പലർക്കും പരിചിതമായിട്ടുണ്ട്.

Maruti e Vitara Electric SUV Prices Without BaaS Start From Rs 15 99 Lakh

പക്ഷേ ഓടിക്കുന്ന കിലോമീറ്ററിന് അധിക പൈസ കൊടുക്കാൻ മടിയുള്ളവർക്ക് ഇ വിറ്റാരയിലെ ബാറ്ററി വാഹനത്തിനൊപ്പം സ്വന്തമായി വാങ്ങാനാവും. അങ്ങനെ വരുമ്പോൾ ഇ വിറ്റാര വാങ്ങാൻ എത്ര രൂപ ചെലവ് വരുമെന്ന കാര്യവും മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടുണ്ട്. ബേസ് ഡെൽറ്റ 49 kWh ബാറ്ററി പതിപ്പിന് 15.99 ലക്ഷവും സീറ്റ 61 kWh വേരിയൻ്റിന് 17.49 ലക്ഷവും ആൽഫ 61 kWh വേരിയൻ്റിന് 19.79 ലക്ഷവുമാണ് വില വരുന്നത്.

ഇനി ആൽഫ 61 kWh ഡ്യുവൽ ടോൺ ആണ് വേണ്ടതെങ്കിൽ വില 20.01 ലക്ഷവും മുടക്കേണ്ടി വരും. ഈ വില കേട്ടുകഴിഞ്ഞപ്പോൾ ടാറ്റ പോലുള്ള എതിരാളികൾക്ക് ശ്വാസം നേരെ വീണിട്ടുണ്ടാവും. എങ്കിലും 3 വർഷത്തിന് ശേഷം 60 ശതമാനം ഉറപ്പായ ബൈബാക്ക്, സൗജന്യ ഹോം ചാർജർ ഇൻസ്റ്റാളേഷൻ, ഒരു വർഷത്തെ സൗജന്യ പബ്ലിക് ചാർജിംഗ് എന്നിവ ഉൾപ്പെടെയുള്ള ഉടമസ്ഥാവകാശ ആനുകൂല്യങ്ങളോടെയാണ് ഇ വിറ്റാര വരുന്നത് എന്നത് മാരുതി സുസുക്കിക്ക് ഗുണം ചെയ്യും.

Maruti e Vitara Electric SUV Prices Without BaaS Start From Rs 15 99 Lakh

മാരുതിയുടെ തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകളിലെ പബ്ലിക് ചാര്‍ജിംഗ് സൗകര്യം 1 വര്‍ഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാം. അധിക ചിലവിൽ മാരുതി സുസുക്കിയുടെ ആദ്യത്തെ ഇവിക്ക് 5 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ലഭിക്കും. മാരുതിയുടെ 'ഇ ഫോർ മി' ആപ്പ് വഴി ഒരു വർഷത്തേക്ക് സൗജന്യ ചാർജിംഗിനൊപ്പം സൗജന്യ ഹോം ചാർജിംഗും ഇൻസ്റ്റാളേഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. അങ്ങനെ നല്ലൊരു ഡീലാക്കി മാറ്റാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇ വിറ്റാര അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഉയര്‍ന്ന വേരിയന്റിന് 543 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഏകദേശം 440 കിലോമീറ്ററാണ് ചെറിയ ബാറ്ററി പായ്ക്കിന്റെ ARAI ക്ലെയിംഡ് റേഞ്ച്. വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാനായി നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്‌സ് മോഡുകളും തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയിൽ മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്.

Maruti e Vitara Electric SUV Prices Without BaaS Start From Rs 15 99 Lakh

ചാർജിംഗിൻ്റെ കാര്യത്തിലേക്ക് വന്നാൽ 49kWh, 61kWh ബാറ്ററി പായ്ക്കുകൾക്ക് യഥാക്രമം 6.5 മണിക്കൂറിനുള്ളിൽ 7.4kW ചാർജർ ഉപയോഗിച്ച് 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്ന് മാരുതി സസുക്കി പറയുന്നു. 70kW വരെ വേഗത പിന്തുണയ്ക്കുന്ന ഫാസ്റ്റ് DC ചാർജർ വഴിയാണെങ്കിൽ ബാറ്ററി 45 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാനാവുന്നതാണ്. ഇലക്ട്രിക് വാഹനങ്ങൾക്കായി സമർപ്പിതമായ ഹാർട്ടെക്റ്റ്-ഇ സ്കേറ്റ്ബോർഡ് ആർക്കിടെക്ചറാണ് ഇ വിറ്റാര പണികഴിപ്പിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 18, 2026, 14:43 [IST]
English summary
Maruti e vitara electric suv prices without baas start from rs 15 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X