വാങ്ങിയവരെല്ലാം ഒടുക്കത്തെ ഹാപ്പി! 5 ലക്ഷവും കടന്ന് മാരുതിയുടെ സ്റ്റൈലൻ എസ്‌യുവി; വില 6.85 ലക്ഷമല്ലേയുള്ളൂ

ജിംനി ഓഫ്-റോഡർ എസ്‌യുവിയുടെ കൂടെ സർപ്രൈസായി ഇന്ത്യയിലേക്ക് എത്തിയ മാരുതി സുസുക്കി മോഡലായിരുന്നു ഫ്രോങ്ക്സ്. ഒരു പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്നതായിരുന്നുവെങ്കിലും കമ്പനി പോലും പ്രതീക്ഷിക്കാത്തത്ര വലിയ വിജയമാണ് ഈ കൂപ്പെ സ്റ്റൈൽ എസ്‌യുവി തീർത്തത്. വിൽപ്പന ആരംഭിച്ചതോടെ നെക്‌സയിലെത്തുന്നവരുടെയെല്ലാം കണ്ണ് ഈ സ്റ്റൈലൻ കാറിലേക്കായിരുന്നു. അടിപൊളി വിലയും കിടിലൻ ഫീച്ചറുകളും ഇതുവരെ കാണാത്ത സ്റ്റൈലിംഗും എല്ലാമായി സംഭവം ക്ലിക്കായി. അങ്ങനെ ഇഗ്നിസും ബലേനോയും സിയാസും വാങ്ങാനെത്തിയ പലരും ഫ്രോങ്ക്‌സ് വാങ്ങിക്കൊണ്ടാണ് വീട്ടിലേക്ക് പോയത്. ചൂടപ്പം പോലെ ഇതുവരെ വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്ന കാർ ഇപ്പോഴിതാ സുപ്രധാനമായൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്.

2023 ഏപ്രിലിൽ പുറത്തിറങ്ങിയ മാരുതി സുസുക്കി ഫ്രോങ്ക്‌സ് ഇപ്പോഴിതാ 5 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് മറികടന്നിരിക്കുന്നത്. 2026 മെയ് അവസാനം വരെ മോഡലിന്റെ 5,12,829 യൂണിറ്റുകളാണ് ഇന്ത്യയിൽ മാത്രം വിറ്റഴിച്ചിരിക്കുന്നത്. ഇതോടെ പ്രീമിയം നെക്സ റീട്ടെയിൽ ശൃംഖലയിൽ നിന്ന് ഈയൊരു നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ എസ്‌യുവിയായും ഫ്രോങ്ക്‌സ് പേരെടുത്തു. 2023 ഏപ്രിൽ മുതൽ മാരുതി സുസുക്കി ഇന്ത്യയിൽ വിറ്റഴിച്ച 22,80,628 യൂട്ടിലിറ്റി വാഹനങ്ങളുടെ 22 ശതമാനം വിഹിതവും ഫ്രോങ്ക്സിന്റെ സംഭാവനയാണ്.

Maruti Fronx SUV Clocks 5 Lakh Sales Milestone In India

2024 സാമ്പത്തിക വർഷത്തിൽ ഫ്രോങ്ക്‌സിന്റെ 1,34,735 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ 2025 സാമ്പത്തിക വർഷം വിൽപ്പന 1,66,216 യൂണിറ്റായി ഉയർന്നു. 2026 സാമ്പത്തിക വർഷത്തിൽ 1,72,363 യൂണിറ്റുകളും കമ്പനി നിരത്തിലെത്തിക്കുകയുണ്ടായി. ഇപ്പോൾ 2027 നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസത്തിൽ കോംപാക്‌ട് എസ്‌യുവിയുടെ 39,515 യൂണിറ്റുകളും കമ്പനി ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്. വിൽപ്പന നാഴികക്കല്ലുകൾ നോക്കുമ്പോൾ പുറത്തിറങ്ങി വെറും 10 മാസത്തിനുള്ളിൽ ഫ്രോങ്ക്സ് 1 ലക്ഷം വിൽപ്പന മറികടന്നിരുന്നു.

പിന്നീട് 14 മാസത്തിനുള്ളിൽ 1.50 ലക്ഷവും, 17 മാസത്തിനുള്ളിൽ 2 ലക്ഷവും, 23 മാസത്തിനുള്ളിൽ 3 ലക്ഷവും, 33 മാസത്തിനുള്ളിൽ 4 ലക്ഷവും, ഇപ്പോൾ 38 മാസത്തിനുള്ളിൽ 5 ലക്ഷവും വിൽപ്പന നേടിയാണ് ഫ്രോങ്ക്‌സ് ജൈത്രയാത്ര തുടരുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ എസ്‌യുവിയുടെ 1 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. നിലവിൽ 6.85 ലക്ഷം രൂപ മുതൽ 13.77 ലക്ഷം വരെയാണ് മാരുതിയുടെ സബ്-4 മീറ്റർ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Maruti Fronx SUV Clocks 5 Lakh Sales Milestone In India

ലുക്കിന്റെ കാര്യത്തിലായാലും പെർഫോമൻസിലായാലും ബിൽഡ് ക്വാളിറ്റിയുടെ കാര്യത്തിലായാലും ഹേറ്റേഴ്സില്ലാത്ത മോഡൽ കൂടിയാണ് ഫ്രോങ്ക്‌സ്. വിശാലമായ സ്പേസുള്ള ഇൻ്റീരിയറാണ് ഫാമിലികളെ വാഹനത്തിലേക്ക് അടുപ്പിക്കുന്നത്. 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ പോലുള്ള ഫീച്ചറുകളും കൂടിയാവുമ്പോൾ യാത്രകൾ അടിപൊളിയാവുന്നുണ്ട്.

കൂടാതെ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ കാലത്തിനൊത്ത ഫീച്ചറുകളും വാഹനത്തിനൊപ്പം ഒരുക്കിയിട്ടുണ്ട്. ഡിസൈനിലേക്ക് വന്നാൽ ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, പരുക്കൻ ശൈലി സമ്മാനിക്കുന്ന ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഹൈലൈറ്റുകൾ.

Maruti Fronx SUV Clocks 5 Lakh Sales Milestone In India

മാരുതി ബലേനോയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഫ്രോങ്ക്‌സിന് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ ഓപ്ഷനുകളാണുള്ളത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി വരുന്ന NA പെട്രോൾ എഞ്ചിന് 88 bhp പവറിൽ പരമാവധി 113 Nm torque വരെ നിർമിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ഫ്രോങ്ക്‌സിലെ 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ മോഡലുകൾക്ക് 99 bhp കരുത്തിൽ 147.6 Nm ടോർക്കും വികസിപ്പിക്കും.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ മൈലേജ് പ്രേമികളെ സന്തോഷിപ്പിക്കാനായി സിഎൻജി വേരിയന്റും ഫ്രോങ്ക്‌സിലുണ്ട്. സാധാരണ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തുന്ന കാറുകളെ പോലെ ഇതിൽ പെർഫോമൻസ് കണക്കുകൾ കുറവായിരിക്കുമെന്ന് മാത്രം. ഫ്രോങ്ക്‌സിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് 28.51 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

Article Published On: Thursday, June 11, 2026, 9:00 [IST]
English summary
Maruti fronx suv clocks 5 lakh sales milestone in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X