നിങ്ങളറിഞ്ഞോ? 5.99 ലക്ഷം മുതൽ വില വരുന്ന 30 KM മൈലേജുള്ള മാരുതി കാറിന് ബംബർ ഡിസ്‌കൗണ്ടുമായി കമ്പനി
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി മാരുതി സുസുക്കി മാറുന്നതിന് പിന്നിൽ വിശ്വസിച്ച് വാങ്ങിക്കാനാവുന്ന കാറുകൾ മാത്രമല്ല ഉള്ളത്. ചില ജനകീയ തീരുമാനങ്ങളും അതിന് പിന്നിൽ സൈലന്റായി പ്രവർത്തിക്കുന്നുണ്ട്. ഓരോ മാസവും മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ഡിസ്കൌണ്ടുകളും കമ്പനി പതിവായി നൽകാറുണ്ട്. അതും ജനപ്രിയ കാറുകൾ പോലും ആനുകൂല്യങ്ങളോടെ സ്വന്തമാക്കാനാവുമ്പോൾ ഇന്ത്യക്കാർ എങ്ങനെ മുഖംതിരിക്കും? 2026 മെയ് മാസത്തേക്കായും മാരുതി കിടിലൻ ഓഫറുകൾ അവതരിപ്പിച്ച് മുമ്പോട്ട് എത്തിയിരിക്കുകയാണ്. ഇതിൽ ഏറ്റവും ശ്രദ്ധനേടുന്നത് ഫാമിലി കാറായ ബലേനോയിൽ വാഗ്ദാനം ചെയ്യുന്ന ഓഫർ തന്നെയാണ്.
രാജ്യത്തെ നമ്പർ വൺ പ്രീമിയം ഹാച്ച്ബാക്കായ ബലേനോ ഈ മാസം വാങ്ങാൻ എത്തുന്നവരെ കാത്തിരിക്കുന്നത് 30,000 വരെയുള്ള ആനുകൂല്യങ്ങളാണെന്ന് മാരുതി സുസുക്കി പറയുന്നു. 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിന് പുറമേ അധിക ആനുകൂല്യങ്ങളും ഈ ഓഫറിൽ ഉൾപ്പെടുന്നുണ്ട്. ഡിസ്കൌണ്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം.

നിലവിലെ എസ്‌യുവി ബഹളങ്ങൾക്കിടയിലും എല്ലാ മാസവും ബലേനോ പതിനായിരം യൂണിറ്റുകൾക്ക് മുകളിലാണ് വിറ്റഴിയുന്നത്. ഇത്തരത്തിലുള്ള ഓഫറുകൾ കൂടിയാവുമ്പോൾ ഹാച്ചിന്റെ വിൽപ്പന ഇനിയും കൂടുമെന്നാണ് വിശ്വാസം. ഒരു സാധാരണ കുടുംബത്തിന് പാകത്തിന് വേണ്ട എല്ലാക്കാര്യങ്ങളും ലഭിക്കുന്ന മാരുതി ബലേനോയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളാണ് താങ്ങാനാവുന്ന വില, കിടിലൻ മൈലേജ്, ഉഗ്രൻ പെർഫോമൻസ്, കുറഞ്ഞ മെയിന്റനെൻസ്, നല്ല ഇന്റീരിയർ സ്പേസ് എന്നിവ.
നിലവിൽ 5.99 ലക്ഷം രൂപ മുതൽ 9.10 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്നത്. ബലേനോയ്ക്ക് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാനായി എത്തുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 90 bhp പവറിൽ പരമാവധി 113 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. കൂടാതെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റിലും വാഹനം തെരഞ്ഞെടുക്കാനാവുന്നതാണ്.

സാധാരണ സിഎൻജിയിൽ ഓടുമ്പോൾ പെർഫോമൻസിൽ ചെറിയ കുറവുണ്ടാവുന്നുണ്ട് ബലേനോയ്ക്കും. എങ്കിലും കിലോഗ്രാമിന് 30.61 കിലോമീറ്റർ ഇന്ധനക്ഷമത വരെ ലഭിക്കുമെന്നത് ആരേയും കറക്കി വീഴ്ത്തുന്ന കാര്യമാണ്. ഇനി പെട്രോൾ തന്നെ മതിയെങ്കിൽ മാനുവൽ പതിപ്പിന് 22.35 കിലോമീറ്ററും എഎംടി വേരിയന്റുകൾക്ക് 22.94 കി.മീ. മൈലേജുമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത് എന്നറിഞ്ഞാൽ പലരുടേയും കണ്ണുതള്ളും.
മാരുതി സുസുക്കി ബലേനോ ആകെ 4 വേരിയന്റുകളിലും 6 കളർ ഓപ്ഷനുകളിലും ലഭ്യമാണെന്നും ആളുകൾക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വർധിപ്പിക്കുന്നുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, ക്രൂയിസ് കൺട്രോൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ എന്നിവയെല്ലാം പ്രീമിയം ഹാച്ച്ബാക്കിൽ മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്.

സുരക്ഷയിൽ ആദ്യതലമുറ മോഡലിനേക്കാൾ മിടുക്കനാണ് ഇപ്പോഴത്തെ ബലേനോ. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുള്ള മോഡൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ പോലുള്ള മികച്ച സുരക്ഷാ സന്നാഹങ്ങളാണ് അവതരിപ്പിക്കുന്നത്. അതിനാൽ നല്ല കിടിലണ ഫാമിലി കാറായി തന്നെ ബലേനോയെ വിശേഷിപ്പിക്കേണ്ടതുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications