എസ്‌യുവി ബഹളങ്ങൾക്കിടയിലും ആളുകൾ ചോദിച്ചുവാങ്ങുന്ന '5.99 ലക്ഷത്തിന്റെ വലിയ മാരുതി' കാർ

എസ്‌യുവികളുടെ ബഹളങ്ങൾക്കിടയിലും ഇന്നും ആളുകൾ തിരക്കിയെത്തുന്നൊരു ഹാച്ച്ബാക്കാണ് മാരുതി സുസുക്കി ബലേനോ (Maruti Suzuki Baleno). നല്ല ഒന്നാന്തരം ഫാമിലി കാറായി വാഴ്ത്തിപ്പാടുന്ന ഈ മോഡലിന് കുറ്റം പറയാൻ യാതൊന്നുമില്ലെന്ന് വേണം പറയാൻ. പണ്ട് സേഫ്റ്റി പറഞ്ഞ് ആളുകൾ കളിയാക്കിയിരുന്നുവെങ്കിലും രണ്ടാം തലമുറയിലേക്ക് ബലേനോ മാറിയതോടെ അക്കാര്യത്തിലും പുലിക്കുട്ടിയായി ആശാൻ. മികച്ച പെർഫോമൻസ്, കിടിലൻ മൈലേജ്, നല്ല റീസെയിൽ വാല്യൂ, മോഡേൺ ഫീച്ചറുകൾ, അകത്ത് ധാരാളം സ്പേസ് എന്നിവയെല്ലാം ചെറിയ വിലയ്ക്ക് കിട്ടുമെന്നതാണ് ബലേനോയിലേക്ക് ഇന്നും ആളുകളെ അടുപ്പിക്കുന്ന കാര്യം.

2026 മാർച്ച് മാസത്തെ വിൽപ്പന കണക്കുകളിലും സ്റ്റാറായി മാറിയിരിക്കുകയാണ് ബലേനോ. കഴിഞ്ഞ 31 ദിവസത്തിൽ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കിയത് 16,392 പേരോളമാണ്. കഴിഞ്ഞ വർഷം ഇതേമാസത്തിൽ വിറ്റഴിഞ്ഞ 12,357 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കാറിന്റെ വാർഷിക വിൽപ്പനയിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ നേടിയെടുത്തത് 32.65 ശതമാനത്തിന്റെ വർധനവാണ്.

Maruti Suzuki Baleno Premium Hatchback Clocked 16 392 Unit Sales In March 2026

എസ്‌യുവികളുടെ ബഹളങ്ങൾക്കിടയിലും എല്ലാ മാസവും ബലേനോ പതിനായിരം യൂണിറ്റുകൾക്ക് മുകളിലാണ് വിറ്റഴിയുന്നത്. ഈ മാസത്തെ ടോപ്പ് 10 കാറുകളുടെ പട്ടികയിൽ ഏഴാം സ്ഥാനവും മാരുതിയുടെ ഫാമിലി കാർ സ്വന്തമാക്കുകയുണ്ടായി. ഡിസയർ, പഞ്ച്, നെക്സോൺ, ക്രെറ്റ, എർട്ടിഗ, വാഗൺആർ തുടങ്ങിയവരാണ് ബലേനോയ്ക്ക് മുന്നിലുള്ളത്. ഫ്രോങ്ക്‌സിന്റെ വരവോടെ ഹാച്ച്ബാക്ക് മോഡലിന്റെ കച്ചോടം കുറയുമെന്ന് പലരും വിധിയെഴുതിയിരുന്നുവെങ്കിലും അതിനെയെല്ലാം തല്ലിക്കെടുത്തുന്നതാണ് ബലേനോയുടെ പെർഫോമൻസ്.

1.2 ലിറ്റർ 4-സിലിണ്ടർ ഡ്യുവൽജെറ്റ് K12N പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി ബലോനോയ്ക്ക് തുടിപ്പേകാൻ എത്തുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 90 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. പെട്രോളിന് പുറമെ സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും ബലേനോയിൽ തെരഞ്ഞെടുക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ അവസരം നൽകുന്നുണ്ട്.

Maruti Suzuki Baleno Premium Hatchback Clocked 16 392 Unit Sales In March 2026

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ സാധാരണ കാണുന്നത് പോലെ പെർഫോമൻസിൽ ചെറിയ കുറവുണ്ടാവുമെന്ന് മാത്രം. പക്ഷേ കിലോഗ്രാമിന് 30.61 കിലോമീറ്റർ മൈലേജ് പ്രീമിയം ഹാച്ച്ബാക്കിന് നൽകാനാവുമെന്നതാണ് ഹൈലൈറ്റ്. പെട്രോൾ വാങ്ങുന്നവർക്കും ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലേ. ബലേനോ മാനുവൽ മോഡലുകൾ 22.35 കിലോമീറ്ററും എഎംടിക്ക് 22.94 കിലോമീറ്റർ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.

ഇന്റീരിയറിലെ യാത്രകളും മടുപ്പിക്കാത്ത തരത്തിലുള്ളതാണ്. അഞ്ച് പേർക്ക് മതിയായ സ്പേസ് നൽകുന്ന ബലേനോയിൽ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ആമസോൺ അലക്‌സ സപ്പോർട്ട്, വോയ്‌സ് കമാൻഡ് സപ്പോർട്ട്, സുസുക്കി കണക്റ്റഡ് കാർ ടെക്, ആർക്കമീസ് സറൗണ്ട് സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD) പോലുള്ള അത്യാധുനിക ഫീച്ചറുകളെല്ലാം കുത്തിനിറച്ചിട്ടുണ്ട് കമ്പനി.

Maruti Suzuki Baleno Premium Hatchback Clocked 16 392 Unit Sales In March 2026

ഇതുകൂടാതെ ഓട്ടോ ഡിമ്മിംഗ് IRVM, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്‌മെന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ ആധുനിക ഫീച്ചറുകളുടെ പിൻബലവും മാരുതിയുടെ ഫാമിലി കാറിലുണ്ട്. സേഫ്റ്റിയിലേക്ക് വന്നാൽ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് ഇടിച്ചെടുക്കാനും മാരുതി സുസുക്കി ബലേനോയ്ക്ക് സാധിച്ചിട്ടുണ്ട്.

6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ പോലുള്ള മികച്ച സുരക്ഷാ സന്നാഹങ്ങളാണ് കമ്പനി കുത്തിനിറച്ചിരിക്കുന്നത്. അങ്ങനെ എല്ലാത്തരത്തിലും മിടുക്കനായ കാറിനെ വെറുതെയല്ല ഇന്ത്യക്കാർ ഇത്രമാത്രം സ്നേഹിക്കുന്നതെന്ന് മനസിലായില്ലേ. നിലവിൽ 5.99 ലക്ഷം മുതൽ 9.10 ലക്ഷം വരെയാണ് ബലേനോയുടെ എക്സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Saturday, April 11, 2026, 9:33 [IST]
English summary
Maruti suzuki baleno premium hatchback clocked 16392 unit sales in march 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X