ഈ വര്‍ഷത്തെ മാരുതിയുടെ 'മെയിൻ' ലോഞ്ച്! വില പ്രഖ്യാപനത്തിന് മുമ്പേ കാറിന്റെ പ്രൊഡക്ഷന്‍ തുടങ്ങി
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സബ് കോംപക്ട് എസ്‌യുവി വിഭാഗത്തിലെ മുന്‍നിര മോഡലാണ് മാരുതി സുസുക്കി ബ്രെസ (Maruti Suzuki Brezza). മുമ്പ് ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു എന്നിവയടക്കം ചുരുങ്ങിയ എതിരാളികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി അതല്ല. എല്ലാ ആഭ്യന്തര, വിദേശ ബ്രാന്‍ഡുകളും സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ സാന്നിധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ്. സെഗ്‌മെന്റില്‍ പോരാട്ടം കനത്തതോടെ ബ്രെസയെ മത്സരക്ഷമതയോടെ നിലനിര്‍ത്താനായി പുത്തന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കൊണ്ടുവരാന്‍ പോകുകയാണ് മാരുതി സുസുക്കി.
ഇന്ത്യക്കാര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ പുതിയ കാര്‍ ജൂലൈ 24-ന് ഔദ്യോഗികമായി രാജ്യത്ത് ലോഞ്ച് ചെയ്യും. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ പ്രീ-ബുക്കിംഗ് നടപടികള്‍ കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പുതിയ ഫെയ്‌സ്ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തുമ്പോള്‍ ബ്രെസയുടെ വേരിയന്റ് നാമങ്ങളില്‍ മാറ്റം വരുത്താന്‍ മാരുതി സുസുക്കി തയാറെടുക്കുന്നുവെന്നാണ് വിവരം.

ഇതുവരെ പ്രയോഗത്തില്‍ ഉണ്ടായിരുന്ന LXi, VXi, ZXi തുടങ്ങിയ പേരുകള്‍ക്ക് പകരമായി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലളിതമായി മനസിലാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പുതിയ പേരുകളായിരിക്കും ബ്രെസയുടെ വേരിയന്റ് നിരയ്ക്ക് നല്‍കുക. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ മാരുതി ബ്രെസ ഫെയ്‌സ്ലിഫ്റ്റ് മോഡല്‍ ആകെ ആറ് വ്യത്യസ്ത വേരിയന്റുകളിലായിരിക്കും വിപണിയില്‍ എത്തുക.
ഇവയ്ക്ക് L, L (O), V, Z, Z (O), Z+ എന്നിങ്ങനെയാണ് കമ്പനി പേരിട്ടിരിക്കുന്നത്. ഇതില്‍ സാധാരണ വേരിയന്റുകള്‍ക്ക് പുറമെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന 'ഓപ്ഷണല്‍' (Optional) പതിപ്പുകളെയാണ് 'O' എന്ന അക്ഷരം കൊണ്ട് ഇവിടെ സൂചിപ്പിക്കുന്നത്. ലോഞ്ചിന് മുന്നോടിയായി മാരുതി സുസുക്കി പുതിയ ബ്രെസ ഫെയ്‌സ്ലിഫ്റ്റിന്റെ ഉത്പാദനവും ഇതിനോടകം തന്നെ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഹരിയാനയിലെ കാര്‍ഖോദയിലുള്ള (Kharkhoda)മാരുതി സുസുക്കിയുടെ അത്യാധുനിക സൗകര്യങ്ങളുള്ള പ്ലാന്റിലാണ് ഈ പുതിയ എസ്‌യുവി മോഡലിന്റെ അസംബ്ലിംഗ് ജോലികള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നത് ഏതൊരു പുതിയ വാഹനം പുറത്തിറക്കിയാലും ഒട്ടും വൈകിക്കാതെ ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചെയ്യുന്ന രീതിയാണ് മാരുതി സുസുക്കി വര്‍ഷങ്ങളായി പിന്തുടരുന്നത്. അതുകൊണ്ട് തന്നെ ജൂലൈ 24-ലെ ലോഞ്ചിന് ശേഷം വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ ബ്രെസ ഫെയ്‌സ്ലിഫ്റ്റ് മോഡലുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കാണാമെന്ന് ഉറപ്പാണ്.
പുത്തന്‍ ബ്രെസ മൂന്ന് വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകളായിരിക്കും കമ്പനി വാഗ്ദാനം ചെയ്യുക. കൂടുതല്‍ പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്കായി 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, ഇന്ധനക്ഷമത നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍, അതോടൊപ്പം യാത്ര ചെലവ് കുറയ്ക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ സിഎന്‍ജി (CNG) എഞ്ചിന്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഈ മൂന്ന് മോഡലുകളില്‍ ടര്‍ബോ പെട്രോള്‍, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനുകള്‍ ഘടിപ്പിച്ച പ്രധാന വേരിയന്റുകള്‍ മാത്രമായിരിക്കും ആദ്യ ഘട്ടത്തില്‍ വില്‍പനക്ക് എത്തുക. കൂടുതല്‍ മൈലേജ് നല്‍കുന്ന സിഎന്‍ജി (CNG) വേരിയന്റുകള്‍ പിന്നീടായിരിക്കും പുറത്തിറക്കുക. ഈ വര്‍ഷം മാരുതി പുറത്തിറക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്‍ മോഡലുകളില്‍ ഒന്നാണ് ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്. പുത്തന്‍ പരിഷ്‌കാരങ്ങള്‍ വീണ്ടും ബ്രെസയെ സെയില്‍സ് ചാര്‍ട്ടിന് മുകളിലെത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications