ഗ്ലാമർ കൂടി, ഫീച്ചേഴ്‌സിലും അടിപൊളി, പറപ്പിക്കാൻ ടർബോ എഞ്ചിനും! പുത്തൻ ബ്രെസയുടെ ബുക്കിംഗ് തുടങ്ങി മാരുതി

മിഡിൽ ക്ലാസുകാരന്റെ സ്വന്തം എസ്‌യുവിയായി അറിയപ്പെടുന്ന മോഡലാണ് മാരുതി സുസുക്കി ബ്രെസ. ചെറിയ ഹാച്ച്ബാക്കിൽ നിന്നും മികച്ചൊരു കോംപാക്‌ട് എസ്‌യുവിയിലേക്ക് ചേക്കേറാൻ കൊതിക്കുന്ന പലരും വിശ്വസിച്ച് വാങ്ങുന്നതും ബ്രെസയാണ്. അടുത്തിടെയായി വിൽപ്പന കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇതെല്ലാം പരിഹരിക്കുവാനായി മുഖംമിനുക്കി വാഹനത്തെ വിപണിയിലെത്തിക്കാനുള്ള തിടുക്കത്തിലായിരുന്നു രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ. 2026 ജൂലൈ 24-ന് പുതിയ ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുത്തൻ പതിപ്പിന്റെ ടീസർ വീഡിയോയും പുറത്തുവിട്ട് ഹൈപ്പ് ഉയർത്തുകയാണ് മാരുതി.

ടീസറിനൊപ്പം പുതിയ ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും മാരുതി സുസുക്കി പ്രഖ്യാപിച്ചു. 2022-ൽ പുറത്തിറങ്ങിയതിന് ശേഷമുള്ള രണ്ടാം തലമുറ ബ്രെസയുടെ ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. 11,000 രൂപ ബുക്കിംഗ് തുക നൽകി ഉപഭോക്താക്കൾക്ക് അംഗീകൃത ഡീലർഷിപ്പുകളിൽ നിന്നോ ഓൺലൈനായോ എസ്‌യുവി ബുക്ക് ചെയ്യാവുന്നതാണ്. വരാനിരിക്കുന്ന പുതുമോഡലിന്റെ കൂടുതൽ വിവരങ്ങളൊന്നും കമ്പനി ടീസറിൽ വെളിപ്പെടുത്തുന്നില്ലെങ്കിലും പുതിയ മാറ്റങ്ങൾ എന്തെല്ലാമാണെന്നുള്ള ചെറിയ കാഴ്ച്ച വീഡിയോയിലുണ്ട്.

Maruti Suzuki Brezza Facelift Teased Ahead Of Launch Booking Started

പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുക്കിയ ലൈറ്റിംഗ് ഘടകങ്ങൾ, പുതിയ അലോയ് വീൽ ഡിസൈൻ എന്നിവയുൾപ്പെടെ നേരിയ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളാവും മുഖംമിനുക്കിയ ബ്രെസയിലുണ്ടാവുക. ഇന്റീരിയറിലേക്ക് കയറിയാൽ പുതുക്കിയ അപ്ഹോൾസ്റ്ററി, പുതിയ ട്രിം ഫിനിഷുകൾ, അധിക ഫീച്ചറുകൾ എന്നിവ മാരുതി സുസുക്കിയുടെ കോംപാക്‌ട് എസ്‌യുവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ്, മറ്റ് സൗകര്യപ്രദമായ അപ്‌ഗ്രേഡുകൾ എന്നിവ പോലുള്ള കാര്യങ്ങളെത്തിയാൽ വിപണി പിടിക്കാൻ പുത്തൻ ബ്രെസയ്ക്കാവും. ഫെയ്‌സ്‌ലിഫ്റ്റിൽ ADAS ഉണ്ടാകുമെന്ന് ഊഹിച്ചിരുന്നെങ്കിലും ഇത്തവണയത് ഉണ്ടാവില്ലെന്ന കാര്യവും ഉറപ്പായിട്ടുണ്ട്. രൂപത്തിൽ മാത്രമല്ല, ഭാവത്തിലും ചെറിയ മാറ്റങ്ങളുണ്ടാവുമെന്നതാണ് പുതിയ ബ്രെസ കാത്തിരിക്കാൻ കൊതിപ്പിക്കുന്ന കാര്യം.

Maruti Suzuki Brezza Facelift Teased Ahead Of Launch Booking Started

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോടൊപ്പം ഫ്രോങ്ക്സിന് കരുത്ത് പകരുന്ന മാരുതിയുടെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകാനായി വന്നെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ ത്രീ സിലിണ്ടർ എഞ്ചിന് 100 bhp കരുത്തിൽ പരമാവധി 147.6 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാവും എഞ്ചിൻ വാഗ്ദാനം ചെയ്യുക.

പുതിയ എഞ്ചിന്റെ വരവ് എസ്‌യുവിയുടെ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനൊപ്പം മറ്റ് ആനുകൂല്യങ്ങളും ബ്രെസയ്ക്ക് ലഭിക്കും. അതായത് 1,200 സിസിയിൽ താഴെയുള്ള പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് മീറ്ററിൽ താഴെയുള്ള വാഹനങ്ങൾക്ക് ബാധകമായ കുറഞ്ഞ നികുതി നിരക്കിന് യോഗ്യത നേടാനും സാധിക്കും. നിലവിലുള്ള 1.5 ലിറ്റർ K15C സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും ബ്രെസയുടെ നിരയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Maruti Suzuki Brezza Facelift Teased Ahead Of Launch Booking Started

സിഎൻജി പതിപ്പിന് അണ്ടർബോഡി-മൗണ്ടഡ് സിഎൻജി സിലിണ്ടർ ഉപയോഗിച്ച് കാര്യമായ നവീകരണം ലഭിച്ചേക്കാം. നിലവിലുള്ള ബൂട്ട്-മൗണ്ടഡ് ടാങ്ക് മാറ്റിസ്ഥാപിക്കുന്നതിലൂടെ കൂടുതൽ ലഗേജ് സ്പേസ് നേടാൻ ബ്രെസയ്ക്കാവും. സേഫ്റ്റിയുടെ കാര്യത്തിൽ നിലവിലുളഅള മോഡലിൽ നിന്നും തീർത്തും വ്യത്യസ്‌തായിരിക്കും ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്. കൂടുതൽ കരുത്തനായി വരുന്ന മോഡൽ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയാലും അതിശയിക്കാനില്ല.

വിപുലമായ അപ്‌ഡേറ്റുകൾക്കൊപ്പം ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിന് നിലവിലെ മോഡലിനേക്കാൾ നേരിയ വില വർധനവും പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പോൾ മാരുതി സുസുക്കിയുടെ കോംപാക്‌ട് എസ്‌യുവിക്ക് 8.26 ലക്ഷം മുതൽ 12.86 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ, സ്കോഡ കൈലാക്, മഹീന്ദ്ര XUV 3XO, കിയ സോനെറ്റ്, കിയ സിറോസ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ എന്നിവയോടായാവും പുത്തൻ ബ്രെസയുടെ തുടർന്നുള്ള മത്സരവും.

Article Published On: Wednesday, July 15, 2026, 11:27 [IST]
English summary
Maruti suzuki brezza facelift teased ahead of launch booking started
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X