പഴയ വില, പുതിയ ലുക്ക്, നല്ല സേഫ്റ്റി, ടർബോ എഞ്ചിൻ! പുത്തൻ ബ്രെസ ജൂലൈ 23-ന് വിപണിയിലെത്തും

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ എല്ലാവർക്കും ഇഷ്‌ടമുള്ള മോഡലാണ് മാരുതി സുസുക്കി ബ്രെസ. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കാളായ മാരുതി കാറുകളുടെ എല്ലാ ഗുണങ്ങളുമുള്ള സ്പോർട് യൂട്ടിലിറ്റി വാഹനം ഇന്ന് രണ്ടാംതലമുറയിലാണ് വിലസിനടക്കുന്നത്. കാലത്തിനൊത്ത് കൃത്യമായി കോലംമാറാനും പ്രത്യേക താത്പര്യം കാണിക്കാറുള്ള മോഡലിന് അധികം വൈകാതെ മറ്റൊരു മുഖംമിനുക്കലിന് കൂടി തയാറെടുക്കുകയാണ്. ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരത്തിന് പുറമെ പുതിയൊരു എഞ്ചിൻ കൂടി വെച്ചുപിടിപ്പിച്ചാവും ബ്രെസയുടെ ഇത്തവണത്തെ വരവ് എന്നതാണ് ഹൈലൈറ്റ്. എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിക്കാനുള്ള തീയതിയും തീരുമാനിച്ചിരിക്കുകയാണ്.

2026 ജൂലൈ 23-ന് പുതിയ മാരുതി സുസുക്കി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തുമെന്നതാണ് ഏറ്റവും പുതിയ വിവരം. മുഖംമിനുക്കിയെത്തുന്ന കോംപാക്‌ട് എസ്‌യുവിയിലേക്ക്6 പുതിയ എക്സ്റ്റീരിയർ, നവീകരിച്ച ഇന്റീരിയർ, പുതിയ സവിശേഷതകൾ, ഏറ്റവും പ്രധാനമായി ഒരു പുതിയ എഞ്ചിൻ ഓപ്ഷൻ എന്നിവയെല്ലാം ഇത്തവണ വന്നെത്തുന്നതായിരിക്കും. ഇതുതന്നെയാണ് സെഗ്മെന്റിലെ എതിരാളികളുടെ നെഞ്ചിടിപ്പേറ്റുന്നത്.

Maruti Suzuki Brezza Facelift To Launch In India On July 23

ഡിസൈൻ

അടിസ്ഥാന രൂപം നിലവിലേതിന് സമാനമായിരിക്കുമെങ്കിലും ഫ്രഷ്‌നെസ് നൽകുവാനായി അല്ലറചില്ലറ മാറ്റങ്ങളെല്ലാം മാരുതി സുസുക്കി സമ്മാനിക്കുന്നതായിരിക്കും. ഇതിൽ റീഡിസൈൻ ചെയ്‌ത ബമ്പറുകളും ലൈറ്റിംഗ് ഘടകങ്ങളും ഉൾപ്പെടുന്നതായിരിക്കും. മിഡ്-സൈസ് എസ്‌യുവിയായ വിക്ടോറിസ് എസ്‌യുവിയിൽ കാണുന്നതുപോലെ എൽഇഡി ടെയിൽ-ലാമ്പുകൾ കണക്റ്റഡ് സെഗ്‌മെന്റഡ് ബാർ കൊണ്ട് കൂടുതൽ മോടിയാക്കുന്നതായിരിക്കും.ബ്രെസയുടെ സ്പൈ ഷോട്ടുകൾ പുതിയ 4-സ്‌പോക്ക് അലോയ് വീൽ ഡിസൈനും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്റീരിയർ

അകത്തളത്തിലേക്ക് വന്നാൽ മൊത്തത്തിലുള്ള ലേഔട്ട് സമാനമായിരിക്കുമെങ്കിലും കൂടുതൽ പ്രീമിയം ഫീലിനായി മെറ്റീരിയലുകളിലും കളർ കോമ്പിനേഷനുകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഫീച്ചറുകളുടെ കാര്യത്തിൽ വിക്ടോറിസിലെ അതേ 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, പവർഡ് ഡ്രൈവർ സീറ്റ്, ഫ്രണ്ട്-സീറ്റ് വെന്റിലേഷൻ, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉപയോഗിച്ച് മാരുതി സുസുക്കി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിനെ സജ്ജീകരിക്കാൻ സാധ്യതയുണ്ട്.

Maruti Suzuki Brezza Facelift To Launch In India On July 23

സേഫ്റ്റി

സേഫ്റ്റിയുടെ കാര്യത്തിൽ പഴയ മോഡലുകളിൽ നിന്നും തീർത്തും വ്യത്യസ്‌തായിരിക്കും പുതിയ ബ്രെസ. കൂടുതൽ കരുത്തനായി വരുന്ന മോഡൽ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയാലും അതിശയിക്കാനില്ല. ടാറ്റ നെക്സോണിനോടും ഹ്യുണ്ടായി വെന്യുവിനോടും പിടിച്ചുനിൽക്കാനായി സുരക്ഷാ പാക്കേജിൽ ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) ഉൾപ്പെട്ടേക്കാം. ബമ്പറിലെ ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും പരീക്ഷണയോട്ടത്തിനിറങ്ങിയ മോഡലിൽ കണ്ടെത്തിയിട്ടുണ്ട്.

എഞ്ചിൻ

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോടൊപ്പം ഫ്രോങ്ക്സിന് കരുത്ത് പകരുന്ന മാരുതിയുടെ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിന് തുടിപ്പേകാനായി എത്തും. എസ്‌യുവിയുടെ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനൊപ്പം 1,200 സിസിയിൽ താഴെയുള്ള പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് മീറ്ററിൽ താഴെയുള്ള വാഹനങ്ങൾക്ക് ബാധകമായ കുറഞ്ഞ നികുതി നിരക്കിന് യോഗ്യത നേടാനും ബ്രെസയ്ക്ക് സാധിക്കും.

Maruti Suzuki Brezza Facelift To Launch In India On July 23

ഈ ചെറിയ എഞ്ചിൻ എസ്‌യുവിയെ നിലവിലെ 40 ശതമാനം നിരക്കിന് പകരം 18 ശതമാനം കുറഞ്ഞ ജിഎസ്ടി നിരക്ക് നൽകിയാൽ മതിയാവും. 1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിന് 100 bhp കരുത്തിൽ പരമാവധി 147.6 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാവും എസ്‌യുവി തെരഞ്ഞെടുക്കാനാവുക. നിലവിലുള്ള 1.5 ലിറ്റർ NA എഞ്ചിൻ പെട്രോൾ, സിഎൻജി വകഭേദങ്ങളിൽ വാങ്ങാനാവും.

പ്രതീക്ഷിക്കുന്ന വില

വിപുലമായ അപ്‌ഡേറ്റുകൾക്കൊപ്പം മുഖംമിനുക്കിയെത്തുന്ന ബ്രെസയ്ക്ക് നിലവിലെ മോഡലിനേക്കാൾ നേരിയ വില വർധനവും ലഭിക്കുന്നതായിരിക്കും. എങ്കിലും ബേസ് മോഡൽ പഴയ വിലയ്ക്ക് തുടർന്നും വാങ്ങാനായേക്കും. നിലവിൽ മാരുതി സുസുക്കിയുടെ കോംപാക്‌ട് എസ്‌യുവിക്ക് 8.26 ലക്ഷം മുതൽ 12.86 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ, സ്കോഡ കൈലാക്, മഹീന്ദ്ര XUV 3XO, കിയ സോനെറ്റ്, കിയ സിറോസ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ എന്നിവയോടായാവും പുത്തൻ ബ്രെസയുടെ തുടർന്നുള്ള മത്സരവും.

Article Published On: Tuesday, June 30, 2026, 11:34 [IST]
English summary
Maruti suzuki brezza facelift to launch in india on july 23 more details out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X